x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക്ഷ​ര​ങ്ങ​ൾ താ​ങ്ങാ​യി; അ​ഭി​ജി​ത്തി​ന് ഇ​നി മ​നഃ​സ്പ​ർ​ശ​ത്തി​ന്‍റെ ചി​റ​കു​ക​ൾ

വെബ്ഡസ്ക്
Published: November 26, 2026 11:49 PM IST | Updated: November 26, 2026 11:49 PM IST

ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​റും ഉ​പ​ജീ​വ​ന​ത്തി​നു​ള്ള ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ ഷാ​ജി കെ. ​ഡേ​വി​ഡ് ക്ലാ​പ്പ​ന സ്വ​ദേ​ശി അ​ഭി​ജി​ത്തി​ന് കൈ​മാ

ഹ​രി​പ്പാ​ട്: ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ക​ർ​ത്തി​വ​ച്ച പു​സ്ത​കം മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ന് ത​ണ​ലാ​യ​പ്പോ​ൾ അ​ത് സ്നേ​ഹ​ത്തി​ന്‍റെ പു​തി​യൊ​രു അ​ധ്യാ​യ​മാ​യി.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും ഹ​രി​പ്പാ​ട് ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​നു​മാ​യ ഷാ​ജി കെ. ​ഡേ​വി​ഡാ​ണ് ത​ന്‍റെ ആ​ത്മ​ക​ഥ വി​റ്റു​കി​ട്ടി​യ വ​രു​മാ​നം കൊ​ണ്ട് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​ന് ജീ​വി​ത​മാ​ർ​ഗ​മൊ​രു​ക്കി മാ​തൃ​ക​യാ​യ​ത്. ക്ലാ​പ്പ​ന സ്വ​ദേ​ശി അ​ഭി​ജി​ത്തി​നാ​ണ് സ​ഞ്ച​രി​ക്കാ​നാ​യി ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​റും ഉ​പ​ജീ​വ​ന​ത്തി​നാ​യി ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും വാ​ങ്ങി ന​ൽ​കി​യ​ത്.

ഒ​രാ​ഴ്ച മു​ൻ​പാ​ണ് ഷാ​ജി കെ. ​ഡേ​വി​ഡ് ത​ന്‍റെ ആ​ത്മ​ക​ഥ​യാ​യ മ​നഃ​സ്പ​ർ​ശം പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ഒ​രു സു​ഹൃ​ത്ത് വ​ഴി അ​ഭി​ജി​ത്തി​ന്‍റെ ജീ​വി​താ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്.​ തു​ട​ർ​ന്ന്, പു​സ്ത​കം വി​റ്റു​കി​ട്ടി​യ പ​ണ​ത്തി​ൽ​നി​ന്ന് അ​ഭി​ജി​ത്തി​ന് ഇ​ല​ക്ട്രി​ക് വീ​ൽ​ചെ​യ​ർ വാ​ങ്ങി ന​ൽ​കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​ജി​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ഷാ​ജി കെ. ​ഡേ​വി​ഡ് വീ​ൽ​ചെ​യ​റും ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും കൈ​മാ​റി.

ക​രു​ത​ൽ ഉ​ച്ച​യൂ​ണ് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രാ​യ ജോ​മോ​ൻ, ജോ​സ് സാ​മു​വ​ൽ, നി​തി​ൻ, ഹ​രി​കു​മാ​ർ, ആ​ർ.​കെ. സ​മു​ദ്ര, അ​ജ​യ​ൻ പ​യ​നി​യ​ർ, മ​നു ഭാ​സ്ക​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags : Words became his support nattuvishesham localnews Words became his support Abhijith

Recent News

Corehub Up