x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ഇ​ന്ന് സെന്‍റ് അലോഷ്യസ് കോളജിൽ

വെബ് ഡെസ്ക്
Published: November 27, 2026 12:03 AM IST | Updated: November 27, 2026 12:03 AM IST

പ്രതീകാത്മക ചിത്രം

എ​ട​ത്വ: കേ​ന്ദ്ര യു​വ​ജ​ന​കാ​ര്യ-​കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള മേ​രാ യു​വ ഭാ​ര​ത് രാ​ജ്യ​വ്യാ​പ​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ന​ശാ​മു​ക്ത് യു​വ​ഫോ​ര്‍ വി​ക​സി​ത് ഭാ​ര​ത് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ല്‍ വി​പു​ല​മാ​യ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് വ​രെ​യാ​ണ് പ​രി​പാ​ടി.

ല​ഹ​രി​മു​ക്ത ഭാ​ര​തം കെ​ട്ടി​പ്പ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 2026 ഓ​ഗ​സ്റ്റ് ര​ണ്ടി​ന് ഉ​ദ്ഘാ​ട​നം ചെ​യ്ത 100 ആ​ഴ്ച നീ​ണ്ടു​നി​ല്‍​ക്കു​ന്ന സ​ങ്ക​ല്‍​പ്പ് അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ്ര​തി​രോ​ധം, സം​ര​ക്ഷ​ണം, വീ​ണ്ടെ​ടു​ക്ക​ൽ, നേ​തൃ​ത്വം എ​ന്നീ നാ​ല് പ്ര​ധാ​ന തൂ​ണു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ള​ജ് എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക്‌​സ് സെ​ല്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്.

എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ റാ​ണി ജോ​ര്‍​ജ് പ​രി​പാ​ടി​യു​ടെ നോ​ഡ​ല്‍ ഓ​ഫീ​സ​റാ​യി​രി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​മു​യ​ര്‍​ത്തി ബോ​ധ​വ​ത്ക​ര​ണ റാ​ലി ന​ട​ക്കും. തു​ട​ര്‍​ന്ന് ല​ഹ​രി​യു​ടെ ദൂ​ഷ്യ​ഫ​ല​ങ്ങ​ള്‍ ആ​സ്പ​ദ​മാ​ക്കി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന മൂ​കാ​ഭി​ന​യ​വും അ​ര​ങ്ങേ​റും.

വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ല​ക്ഷ്യ​ബോ​ധ​വും കാ​യി​ക​ക്ഷ​മ​ത​യും വ​ള​ര്‍​ത്തു​ന്ന​തി​നാ​യി മേ​ക്ക് എ ​ഗോ​ള്‍ എ​ന്ന പേ​രി​ല്‍ പ്ര​ത്യേ​ക കാ​യി​ക മ​ത്സ​ര​വും ല​ഹ​രി​വി​രു​ദ്ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ന്നി​ച്ച് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കു​ന്ന​തോ​ടെ പ​രി​പാ​ടി​ക​ള്‍ സ​മാ​പി​ക്കും. മേ​രാ യു​വ ഭാ​ര​ത് പോ​ര്‍​ട്ട​ല്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്ത യു​വ​തീ​യു​വാ​ക്ക​ള്‍​ക്ക് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

Tags : Anti-drug awareness nattuvishesham localnews Anti-drug awareness program

Recent News

Corehub Up