പി. പ്രസാദ് എംഎല്‍എ
ചേർത്തല: ദേശീയപാതയില്‍ തുറവൂർ - പറവൂർ റീച്ചിലുള്ള കാൽനട മേൽപ്പാലങ്ങളുടെ നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് പി. പ്രസാദ് എംഎല്‍എ ആവശ്യപ്പെട്ടു.
കരാർ കമ്പനി നിർമാണം പൂർത്തിയാക്കാത്തത് മൂലം മുതിർന്നവരും രോഗികളും വിദ്യാർഥികളും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതും റോഡ് മുറിച്ചുകടക്കുന്നത് അപകടകരമാകുന്നതും അതീവ ഗൗരവകരമാണ്.
നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് ദേശീയപാത അഥോറിറ്റിയോടും ജില്ലാ വികസന സമിതിയിലെ തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് കളക്ടര്‍ ഉറപ്പുവരുത്തണമെന്നും പി. പ്രസാദ് എംഎൽഎ ആവശ്യപ്പെട്ടു
Tags : P. Prasad nattuvishesham localnews Pedestrian Overpass on National Highway