തുമ്പോളി സെന്റ് തോമസ് പള്ളി
ആലപ്പുഴ: മരിയൻ തീർഥാടനകേന്ദ്രമായ തുമ്പോളി സെന്റ് തോമസ് ദേവാലയത്തിലെ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 427-ാ മത് ദർശനത്തിരുനാളിന് ശനിയാഴ്ച കൊടിയേറും. ഡിസംബർ 15ന് സമാപിക്കും. തിരുനാൾ സന്ദേശ വിളംബരറാലി ഇന്ന് ഉച്ചകഴിഞ്ഞ് 1.30ന് തീർഥാടനകേന്ദ്രമായ പൂങ്കാവ് ഔവർലേഡി ഓഫ് അസംപ്ഷൻ ദേവാലയം തിരുനടയിൽനിന്ന് ആരംഭിക്കും.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം നിർവഹിക്കും. എ.ഡി. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ലഹരിവിരുദ്ധസന്ദേശം ഉയർത്തി യുവതീ യുവാക്കൾ നയിക്കുന്ന ബൈക്ക്റാലി പി.പ്രസാദ് എംഎൽഎ ഫ്ലാഗ് ചെയ്യും. പൂങ്കാവ് പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ പുത്തൻപുരയ്ക്കൽ, ജില്ലാപഞ്ചായത്ത് അംഗം ആർ. റിയാസ്, നഗരസഭാ വൈസ്ചെയർമാൻ ജോസ് ചെല്ലപ്പൻ എന്നിവർ പ്രസംഗിക്കും. വൈകിട്ട് മാതൃദേവായത്തിൽ എത്തിച്ചേരും.
ശനിയാഴ്ച രാത്രി എട്ടിന് കൊടിയേറ്റിന് വികാരി ഫാ. പോൾ ജെ. അറക്കൽ കാർമികത്വം വഹിക്കും. തുടർന്ന് ആഘോഷമായ ദിവ്യബലി- ഫാ. ഫ്രാൻസിസ് കൊടിയനാട്, ഫാ. ജോൺസൺ പുത്തൻവീട്ടിൽ. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ ആറിന് ദിവ്യബലി, വൈകിട്ട് 6.30ന് ആഘോഷമായ ദിവ്യബലി.
ഡിസംബർ നാലിന് മതസൗഹാർദ്ദദിനമായി ആചരിക്കും. വൈകിട്ട് ചേരുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മുഖ്യാതിഥിയായിരിക്കും. ഡിസംബർ ആറിന് വൈകിട്ട് 5.30നാണ് നടതുറക്കൽ. തുടർന്നുള്ള ദിവ്യബലിക്ക് ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ കാർമിതകത്വം വഹിക്കും. കെ.സി. വേണുഗോപാൽ എംപി മുഖ്യാതിഥിയായിരിക്കും.
ഡിസംബർ എട്ടിനാണ് പ്രധാനതിരുനാൾ. വൈകിട്ട് 3.30ന് ആഘോഷമായ പൊന്തിഫിക്കൽ തിരുനാൾ സമൂഹബലിക്ക് ആലപ്പുഴ രൂപത മെത്രാൻ ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. വൈകിട്ട് 5.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം. ഡിസംബർ 12 ന് യുവജനദിനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർ പങ്കെടുക്കും.
ഡിസംബർ15ന് വൈകിട്ട് 3.30ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊച്ചി രൂപത മെത്രാൻ ഡോ. ആൻറണി കാട്ടിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് വനിതകൾ നേതൃത്വം നൽകുന്ന തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി 12ന് കൊടിയിറക്ക്.
വാർത്താസമ്മേളനത്തിൽ വികാരി ഫാ. പോൾ ജെ. അറക്കൽ, സഹവികാരി ഫാ. ആൽബിൻ മൈക്കിൾ അറക്കൽ, കൈക്കാരന്മാരായ യേശുദാസ് ആറാട്ടുകുളം, പ്രിൻസ് വി.എസ് വാലയിൽ, ഗ്ലാഡ്വിൻ ഫ്രാൻസിസ് ഞാറക്കത്തറ, കെ.ജെ. ജോൺകുട്ടി, വി.സി. ഉറുമീസ്, എ.എക്സ്. ബേബി അരശേരിയിൽ, അഡ്വ. ഷാർബിൻ സന്ധ്യാവ് എന്നിവർ പങ്കെടുത്തു.
Tags : St. Thomas Church Thumpoli nattuvishesham localnews Feast of the Immaculate Conception