Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AC Road

Alappuzha

എ​സി റോ​ഡി​ൽ സ്കൂ​ട്ട​ർ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു

കൈ​ന​ക​രി: എ​സി റോ​ഡി​ൽ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ് ചേ​ന്ന​ങ്ക​രി തെ​ക്കേ​വ​ല്യാ​റ വീ​ട്ടി​ൽ ചാ​ക്കോ വ​ർ​ഗീ​സ് (ബോ​ബി-45) മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ കൈ​ന​ക​രി ജം​ഗ്ഷ​നു സ​മീ പ​മാ​യി​രു​ന്നു അ​പ​ക​ടം. ജോ​ലി​ക​ഴി​ഞ്ഞ് മ​റ്റൊ​രാ​ളു​ടെ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്ന് വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു.

യാ​ത്ര​യ്ക്കി​ടെ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ മ​രി​ച്ചു.

നെ​ടു​മു​ടി പൊ​ലി​സ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ചേ​ന്ന​ങ്ക​രി സെ​ന്‍റ് ജോ​സ​ഫ്‌ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലി​ൻ​സി ചാ​ക്കോ. മ​ക്ക​ൾ: നോ​യ​ൽ ചാ​ക്കോ, നെ​വി​ൻ ചാ​ക്കോ.

District News

എ​​സി റോ​​ഡി​​ല്‍ ജ​​ല​​നി​​ര​​പ്പ് ‌ ഉ​​യ​​രു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: കി​​ഴ​​ക്ക​​ന്‍ വെ​​ള്ളം ക്ര​​മാ​​തീ​​ത​​മാ​​യി എ​​ത്തി​​യ​​തോ​​ടെ ച​​ങ്ങ​​നാ​​ശേ​​രി-​​ആ​​ല​​പ്പു​​ഴ റോ​​ഡി​​ന്‍റെ കൂ​​ടു​​ത​​ല്‍ ഭാ​​ഗ​​ങ്ങ​​ള്‍ മു​​ങ്ങി. കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സു​​ക​​ളു​​ള്‍​പ്പെ​​ടെ വാ​​ഹ​​ന ഗ​​താ​​ഗ​​തം ദു​​രി​​ത​​ത്തി​​ലാ​​യി.

പ​​മ്പ, മ​​ണി​​മ​​ല, അ​​ച്ച​​ന്‍​കോ​​വി​​ല്‍ ആ​​റു​​ക​​ള്‍ ക​​ര​​ക​​വി​​ഞ്ഞെ​​ത്തി​​യ വെ​​ള്ള​​മാ​​ണ് പൂ​​വം, ന​​ക്രാ​​ല്‍, കോ​​മ​​ങ്കേ​​രി​​ച്ചി​​റ, മു​​ട്ടാ​​ര്‍ പ്ര​​ദേ​​ശ​​ങ്ങ​​ളെ പ്ര​​ള​​യ​​ത്തി​​ല്‍​മു​​ക്കി എ​​സി ക​​നാ​​ലും ക​​ട​​ന്ന് എ​​സി റോ​​ഡി​​ലൂ​​ടെ ഒ​​ഴു​​കു​​ന്ന​​ത്. തോ​​ടും റോ​​ഡും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളും തി​​രി​​ച്ച​​റി​​യാ​​നാ​​കാ​​ത്ത​​വി​​ധം ഈ ​​പ്ര​​ദേ​​ശ​​ങ്ങ​​ള്‍ വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി.

District News

എസി റോഡ് വെള്ളത്തിൽ മുങ്ങി

ച​മ്പ​ക്കു​ളം: ആ​ല​പ്പു​ഴ-ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ കി​ട​ങ്ങ​റ മ​ന​യ്ക്ക​ച്ചി​റ വ​രെ​യു​ള്ള ഭാ​ഗ​ത്ത് വെ​ള്ളം​ ക​യ​റി. എ​സി ക​നാ​ലി​ൽനി​ന്ന് റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന വെ​ള്ളം ശ​ക്തി​യാ​യി വ​ട​ക്കു​ഭാ​ഗ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്ക് ഒ​ഴു​കി മാ​റു​ന്ന​ത് കാ​റു​ക​ൾ​ക്കും ഇ​രു​ച​ക്രവാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷ​ണി​യാ​യി.

കോ​ടി​ക​ൾ മു​ട​ക്കി പു​ന​രു​ദ്ധ​രി​ച്ച ആ​ല​പ്പു​ഴ- ച​ങ്ങ​നാ​ശേ​രി റോ​ഡ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​വാ​ത്ത​വി​ധം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​ത് നി​ർ​മാ​ണം അ​ശാ​സ്‌​ത്രീ​യ​മാ​ണെ​ന്ന ആ​ക്ഷേ​പം ശ​രി​വ​യ്ക്കു​ന്ന​താ​യി. എ​സി റോ​ഡി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്ത് വെ​ള്ള​പ്പൊ​ക്കം വ​ർധി​ക്കാ​ൻ നി​ല​വി​ലെ രീ​തി​യി​ലു​ള്ള റോ​ഡ് പു​ന​രു​ദ്ധാ​ര​ണം കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

മ​ണി​മ​ല​യാ​റി​ന്‍റെ കൈ​വ​ഴി​യി​ലൂ​ടെ കി​ട​ങ്ങ​റ ഒ​ന്നാം പാ​ല​ത്തി​ന​ടു​ത്തെ​ത്തി എ​സി ക​നാ​ലി​ലൂ​ടെ ശ​ക്ത​മാ​യി മ​ന​യ്ക്ക​ച്ചി​റ ഭാ​ഗ​ത്തേ​ക്ക് ഒ​ഴു​കു​ന്ന മ​ല​വെ​ള്ള​മാ​ണ് തി​ങ്ക​ളാ​ഴ്ച എ​സി റോ​ഡി​ലെ യാ​ത്ര​യെ ത​ട​സ​പ്പെ​ടു​ത്തി​യ​ത്. എ​സി റോ​ഡി​ൽ വെ​ള്ളം ക​യ​റി​യ​തി​ന് മു​ന്ന​റി​യി​പ്പൊ​ന്നും ന​ല്കി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ആ​ല​പ്പു​ഴ ഭാ​ഗ​ത്തുനി​ന്നും ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തുനി​ന്നും എ​ത്തു​ന്ന ചെ​റുവാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് യ​ന്ത്രം ത​ക​രാ​റി​ലാ​കു​ന്ന​തും പ​തി​വാ​യി.

കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന​തി​നാ​ൽ പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളു​മാ​യ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ചെ​റു​വാ​ഹ​ന​ങ്ങ​ളി​ൽ ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷി​ത സ്ഥാ​നം തേ​ടി പോ​കു​ന്ന​ത്. ഇ​വ​ർ​ക്കും വെ​ള്ള​ക്കെ​ട്ട് ദു​രി​തം വി​ത​ക്കു​ക​യാ​ണ്.

എ​സി റോ​ഡ് ന​വീ​ക​ര​ണം: കു​ട്ട​നാ​ട്ടു​കാ​രെ വ​ഞ്ചി​ച്ചെ​ന്ന്

മ​ങ്കൊ​മ്പ്: എ​സി റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ൽ കു​ട്ട​നാ​ട്ടു​കാ​ർ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന് കോ​ൺ​ഗ്ര​സ് സൗ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡന്‍റ് ആ​രോ​പി​ച്ചു. പ​ദ്ധ​തി ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പ്ര​ള​യ​കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം വെ​ള്ളം ക​യ​റു​ന്ന പൂ​വം, മ​ന​യ്ക്ക​ച്ചി​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മി​ച്ചി​ല്ല. യാ​തൊ​രാ​വ​ശ്യ​വു​മി​ല്ലാ​ത്ത മ​ങ്കൊ​മ്പ് ബ്ലോ​ക്ക്, ന​സ്ര​ത്ത്, ജ്യോ​തി​ ജം​ഗ്ഷ​ൻ, പൊ​ങ്ങ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ എ​ലി​വേ​റ്റ​ഡ് ഹൈ​വേ പ​ണി​ത​തു​വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഖ​ജ​നാ​വി​ൽ ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും നി​ർ​മി​ച്ച ഓ​ട​ക​ൾ റോ​ഡി​ൽ അ​സൗ​ക​ര്യ​മാ​യി മാ​റി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്യാ​മ്പ് സ​ന്ദ​ര്‍​ശി​ച്ച് എം​എ​ല്‍​എ

എ​ട​ത്വ: വെ​ള്ള​പ്പൊ​ക്ക​ത്തെത്തുട​ര്‍​ന്ന് ത​ല​വ​ടി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ റെ​ജി ചെ​റി​യാ​ന്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. ക്യാ​മ്പി​ല്‍ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച എം​എ​ല്‍​എ അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളും നി​ല​വി​ലെ സൗ​ക​ര്യ​ങ്ങ​ളും വി​ല​യി​രു​ത്തി. ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ജി​ത്ത് കു​മാ​ര്‍ പി​ഷാ​ര​ത്ത്, ഗോ​കു​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും ഒപ്പമുണ്ടാ യിരുന്നു. വെ​ള്ള​പ്പൊ​ക്ക സാ​ഹ​ച​ര്യ​ത്തി​ല്‍ ക്യാ​മ്പി​ലു​ള്ള​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, ശു​ചി​ത്വം, ആ​രോ​ഗ്യ​സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എം​എ​ല്‍​എ നി​ര്‍​ദേ​ശം ന​ല്‍​കി.

District News

എ​സി റോ​ഡി​ൽ സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ഡ് കൊ​ള്ള

ച​മ്പ​ക്കു​ളം: ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ (എ​സി റോ​ഡ്) ന​ടു​നി​വ​ർ​ത്താ​ൻ പോ​ലും വാ​ഹ​നം നി​ർ​ത്തി​യേ​ക്ക​രു​ത്. പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി​യാ​ൽ പി​ഴ ഉ​റ​പ്പാ​ണ്. എ​സി റോ​ഡി​ൽ സ​ർ​ക്കാ​ർ സ്പോ​ൺ​സേ​ർ​ഡ് കൊ​ള്ള​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

ആ​ല​പ്പു​ഴ മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ആ​ല​പ്പു​ഴ, ച​ങ്ങ​നാ​ശേ​രി, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഈ ​ഔ​ദ്യോ​ഗി​ക കൊ​ള്ള​ക്ക് ത​യാ​റാ​യി നി​ൽ​കു​ന്ന​ത്.

പു​തു​ക്കി നി​ർ​മി​ച്ച എ​സി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ഓ​ട​ക​ളും ന​ട​പ്പാ​ത​യും റോ​ഡി​നെ​ക്കാ​ൾ ഉ​യ​ർ​ത്തി​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള 24 കി​ലോ​മീ​റ്റ​റി​ൽ ഒ​രി​ട​ത്തു​പോ​ലും വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ല.

എ​സി റോ​ഡി​ന് വ​ശ​ത്തു​ള്ള സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലോ ക​ട​ക​ളി​ലോ ക​യ​റ​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റു​ക​ൾ മാ​റ്റി സൗ​ക​ര്യ​മു​ള്ള ഏ​തെ​ങ്കി​ലും ഇ​ട​റോ​ഡ് ക​ണ്ടെ​ത്തി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ വ​ശ​ത്ത് പ​ര​മാ​വ​ധി ഒ​തു​ക്കി പാ​ർ​ക്ക് ചെ​യ്താ​ൽ പോ​ലും വാ​ഹ​ന​ത്തി​ന്‍റെ പ​കു​തി റോ​ഡി​ലേ​ക്ക് നി​ൽ​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് പാ​ർ​ക്കിം​ഗ് ലൈ​ൻ വ​ര​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ വ​ണ്ടി​യി​ട്ടാ​ൽ ക​ഴു​ക​ൻ കാ​മ​റ​യു​മാ​യി ന​ട​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​യി​ൽ വീ​ണി​രി​ക്കും.

എ​ന്നാ​ൽ, ന​ട​പ്പാ​ത​ക്കാ​യി വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് ക​യ​റ്റി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്താ​ൽ ഫൈ​ൻ അ​ടി​ക്കാ​റി​ല്ലെ​ന്ന​താ​ണ് കൂ​ടു​ത​ൽ ര​സ​ക​രം. ആ​വ​ശ്യ​ത്തി​ന് പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കാ​തെ റോ​ഡ് നി​ർ​മി​ച്ചി​ട്ട് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ പോ​ക്ക​റ്റ​ടി​ക്കു​ന്ന സ​മ്പ്ര​ദാ​യ​ത്തി​നെ​തി​രേ പ​ല കോ​ണു​ക​ളി​ൽ നി​ന്ന് പ്ര​തി​ഷേ​ധ​മു​യ​രു​ന്നു​ണ്ട്. അ​ന്യാ​യ​മാ​യ ഈ ​ഉ​ദ്യോ​ഗ​സ്ഥ ന​ട​പ​ടി​ക്കെ​തി​രേ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

District News

വൃ​ക്ഷ​ക്കൊ​ന്പു​ക​ൾ നീണ്ട് എ​സി റോ​ഡി​ലേ​ക്ക് യാത്രക്കാർക്ക് ആശങ്ക

രാ​മ​ങ്ക​രി: കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി അ​പ​ക​ട​ങ്ങ​ളും മ​റ്റും ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം അ​റി​ഞ്ഞ ഭാ​വം പോ​ലും ന​ടി​ക്കാ​തെ അ​ധി​കൃ​ത​ർ. എ​സി ക​നാ​ലി​നോ​ട് ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ള്ള വ​ൻ വൃ​ക്ഷ​ങ്ങ​ളു​ടെ നീ​ള​മേ​റി​യ കൊ​ന്പു​ക​ൾ കാ​റ്റ​ത്ത് ഏ​ത് സ​മ​യ​ത്തും താ​ഴേ​ക്ക് പ​തി​ച്ച് വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്കു ത​ന്നെ കാ​ര​ണ​മാ​കുംവി​ധം റോ​ഡി​ലേ​ക്ക് പ​ട​ർ​ന്ന് നി​ല്കു​ന്ന​ത് ക​ണ്ടി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ.

വ​ലി​യ കാ​റ്റോ മ​ഴ​യോ ഉ​ണ്ടാ​യാ​ൽ ഈ ​വൃ​ക്ഷ​ക്കൊ​ന്പു​ക​ൾ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും റോ​ഡി​ലേ​ക്ക് പ​തി​ക്കു​ക​യോ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യോ ചെ​യ്യാം. എ​ന്നു​മാ​ത്ര​മ​ല്ല ചി​ല​പ്പോ​ൾ വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്കുത​ന്നെ കാ​ര​ണ​വു​മാ​കാം. എ​ന്നി​ട്ടും ഇ​വ വെ​ട്ടി മാ​റ്റാ​നോ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​നോ അ​ധി​കൃ​ത​ർ ഇ​തു​വ​രെ ത​യാ​റാ​കാ​ത്ത​ത് നാ​ട്ടു​കാ​രെ മാ​ത്ര​മ​ല്ല, ഈ ​റൂ​ട്ടി​ലൂടെ​യു​ള്ള ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന യാ​ത്ര​ക്കാ​രെ​യും ഒ​രേ​പോ​ലെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ക​യാ​ണ്.

രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഭേ​ദ​മി​ല്ലാ​തെ ഓ​രോ സെ​ക്ക​ൻഡി​ലും വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ഈ ​വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കു​ള്ള ഈ ​പാ​ത​യി​ലു​ണ്ടാ​കു​ന്ന ഏ​തൊ​രു​ത​ട​സ​വും നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ളെ​യാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക. ആ​ല​പ്പു​ഴ മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ നീ​ളു​ന്ന ഈ ​റോ​ഡ് മു​ൻ​കാ​ല​ങ്ങ ​ളി​ൽ ഇ​ങ്ങ​നെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്്.

എ​ന്നി​ട്ടും അ​ധി​കൃ​ത​ർ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് ജ​ന​ത്തെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. ആ​ല​പ്പു​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല ജി​ല്ല​ക​ൾ​ക്കും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഓ​റ​ഞ്ച് അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. വ​രും നി​മി​ഷ​ങ്ങ​ളി​ൽ മ​ഴ​യും കാ​റ്റും ശ​ക്തി​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡി​ലേ​ക്ക് നീ​ണ്ടു നി​ല്ക്കു​ന്ന വൃ​ക്ഷ​ക്കൊ​ന്പു​ക​ൾ വെ​ട്ടി നീ​ക്കാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്താ​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യപ്പെടുന്നു.

District News

എ​സി റോ​ഡ് കൂ​രി​രു​ട്ടി​ല്‍; അ​പ​ക​ട​ങ്ങ​ള്‍ തു​ട​ര്‍ക്ക​ഥ

ച​ങ്ങ​നാ​ശേ​രി: എ​ഴു​നൂ​റു കോ​ടി​യോ​ളം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ച്ചെ​ങ്കി​ലും സു​ര​ക്ഷാ​ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വ​ന്‍വീ​ഴ്ച​യെ​ന്ന് ആ​ക്ഷേ​പം.

കെ​എ​സ്ടി​പി​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍ട്രാ​ക്‌​ട് സൊ​സൈ​റ്റി​യാ​ണ് 24.4 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള റോ​ഡ് നി​ര്‍മി​ച്ച​ത്. എ​ന്നാ​ല്‍, വാ​ഹ​ന​ങ്ങ​ള്‍ക്കും യാ​ത്ര​ക്കാ​ര്‍ക്കും വേ​ണ്ട​ത്ര സു​ര​ക്ഷ സ​ജ്ജ​മാ​ക്കി​യി​ല്ലെ​ന്ന പ​രാ​തി​യാ​ണ് ഉ​യ​രു​ന്ന​ത്. ഇ​തു​മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ക​യാ​ണ്.

റോ​ഡി​ല്‍ രാ​ത്രി വെ​ളി​ച്ച​മി​ല്ലാ​ത്ത​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്. ചു​രു​ക്കം വ​ഴി​വി​ള​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് തെ​ളി​യു​ന്ന​ത്. പാ​ല​ങ്ങ​ളി​ലും ജം​ഗ്ഷ​നു​ക​ളി​ലും 416 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ചെ​ങ്കി​ലും എ​ഴു​പ​തെ​ണ്ണം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. 30 എ​ല്‍യു​എ​ക്‌​സി​ന്‍റെ വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്. ഓ​ർ​ഡ​ര്‍ ന​ല്‍കി​യ ക​മ്പ​നി യ​ഥാ​സ​മ​യം വി​ള​ക്കു​ക​ളെ​ത്തി​ക്കാ​തെ വ​ന്ന​താ​ണ് സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Kerala

എസി റോഡിനെ പുക വിഴുങ്ങി; ഗതാഗതം സ്തംഭിച്ചു

ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഒന്നാം പാലത്തിനു സമീപം വൻ തീപിടിത്തം. കൊയ്ത്തു കഴിഞ്ഞ പാടത്താണ് വൻ തീപിടിത്തമുണ്ടായത്. കാറ്റത്ത് വളരെ വേഗം തീപടർന്നു. അതോടൊപ്പം കനത്ത പുകയും ഉയർന്നു.

കനത്ത പുക പടർന്നതു മൂലം കുറെ നേരത്തേക്ക് എസി റോഡിലൂടെയുള്ള ഗതാഗതം സ്തംഭിച്ചു. ഫയർ ഫോഴ്സിന്‍റെ നാലു യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തിവരികയാണ്. കൊയ്ത്തിനു ശേഷമുള്ള കച്ചിക്കാണ് തീപിടിച്ചത്.

കാറ്റടിച്ചതോടെ തീ അതിവേഗം പടരുകയായിരുന്നു. തീ കരയിലേക്കു പടരുമോയെന്ന ആശങ്കയും ശക്തമായിരുന്നു. നാട്ടുകാർ ആദ്യം തീകെടുത്താൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നതോടെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു.

Kerala

എ​സി റോ​ഡ് ശ​നി​യാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും

ച​ങ്ങ​നാ​ശേ​രി: ന​വീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ സ​മ​ര്‍​പ്പ​ണം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, സ​ജി ചെ​റി​യാ​ന്‍, പി. ​പ്ര​സാ​ദ്, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, എം​എ​ല്‍​എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ജോ​ബ് മൈ​ക്കി​ള്‍, എ​ച്ച്. സ​ലാം, തോ​മ​സ് കെ.​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. വീ​യ​പു​രം-​എ​ട​ത്വ- മാ​മ്പു​ഴ​ക്ക​രി-​മു​ള​യ്ക്കാം​തു​രു​ത്തി-​തു​രു​ത്തി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

2018ലെ ​മ​ഹാ​മാ​രി കാ​ല​ത്ത് എ​സി റോ​ഡും കു​ട്ട​നാ​ട് പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്താ​ല്‍ മൂ​ട​പ്പെ​ടു​ക​യും കു​ട്ട​നാ​ട് നി​വാ​സി​ക​ള്‍ ആ​ല​പ്പു​ഴ​യി​ലേ​ക്കും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും ക​ര​ക​യ​റു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​സി റോ​ഡ് ആ​ധു​നി​ക​മാ​യി ന​വീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്.

24.164 കി​ലോ​മീ​റ്റ​ര്‍ ദൂ​രം വ​രു​ന്ന എ​സി റോ​ഡ് റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 752 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 2021ലാ​ണ് നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്.

നാ​ല് വ​ലി​യ പാ​ല​ങ്ങ​ളും 13 ചെ​റി​യ പാ​ല​ങ്ങ​ളും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് സെ​മി എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​റു​ക​ളും മൂ​ന്ന് കോ​സ്‌​വേ​ക​ളും 73 ക​ലു​ങ്കു​ക​ളും പാ​ല​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ത​ക​ളും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 400 സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

District News

എസി റോ​ഡ് നാ​ളെ നാ​ടി​നു സ​മ​ര്‍​പ്പി​ക്കും

ച​ങ്ങ​നാ​ശേ​രി: ന​വീ​ക​രി​ച്ച ച​ങ്ങ​നാ​ശേ​രി-​ആ​ല​പ്പു​ഴ റോ​ഡി​ന്‍റെ സ​മ​ര്‍​പ്പ​ണം നാ​ളെ രാ​വി​ലെ പ​ത്തി​ന് മ​ങ്കൊ​മ്പ് ജം​ഗ്ഷ​നി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, സ​ജി ചെ​റി​യാ​ന്‍, പി. ​പ്ര​സാ​ദ്, എം​പി​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ.​സി. വേ​ണു​ഗോ​പാ​ല്‍, എം​എ​ല്‍​എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, ജോ​ബ് മൈ​ക്കി​ള്‍, എ​ച്ച്. സ​ലാം, തോ​മ​സ് കെ.​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

വീ​യ​പു​രം-​എ​ട​ത്വ- മാ​മ്പു​ഴ​ക്ക​രി-​മു​ള​യ്ക്കാം​തു​രു​ത്തി-​തു​രു​ത്തി റോ​ഡി​ന്‍റെ നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

2018ലെ ​മ​ഹാ​മാ​രി കാ​ല​ത്ത് എ​സി റോ​ഡും കു​ട്ട​നാ​ട് പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്താ​ല്‍ മൂ​ട​പ്പെ​ടു​ക​യും കു​ട്ട​നാ​ട് നി​വാ​സി​ക​ള്‍ ആ​ല​പ്പു​ഴ​യി​ലേ​ക്കും ച​ങ്ങ​നാ​ശേ​രി​യി​ലേ​ക്കും ക​ര​ക​യ​റു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ എ​സി റോ​ഡ് ആ​ധു​നി​ക​മാ​യി ന​വീ​ക​രി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ട​ത്.

24.164 കി​ലോ​മീ​റ്റ​ര്‍ ദൂ​രം​വ​രു​ന്ന എ​സി റോ​ഡ് റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 752 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. 2021ലാ​ണ് നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്കം​കു​റി​ച്ച​ത്.

നാ​ലു വ​ലി​യ പാ​ല​ങ്ങ​ളും 13 ചെ​റി​യ പാ​ല​ങ്ങ​ളും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​കു​ന്ന ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ച് സെ​മി എ​ലി​വേ​റ്റ​ഡ് ഫ്‌​ളൈ​ഓ​വ​റു​ക​ളും മൂ​ന്ന് കോ​സ്‌​വേ​ക​ളും 73 ക​ലു​ങ്കു​ക​ളും പാ​ല​ങ്ങ​ളു​ടെ വ​ശ​ങ്ങ​ളി​ല്‍ ന​ട​പ്പാ​ത​ക​ളും നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. നാ​നൂ​റ് സോ​ളാ​ര്‍ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

District News

എസി റോ​ഡി​ലെ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം

രാമ​ങ്ക​രി: എ​സി റോ​ഡി​ലെ പ്ര​ധാ​ന ജം​ഗ്ഷനു​ക​ളി​ൽ നേ​ര​ത്തേ സ്ഥാ​പി​ച്ചി​രു​ന്ന സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ എ​ത്ര​യും വേ​ഗം പു​ന​ഃസ്ഥാ​പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

പ്ര​ധാ​ന ജം​ഗ്്ഷ​നു​ക​ളാ​യ കൈ​ന​ക​രി പ​ണ്ടാ​ര​ക്ക​ളം, പൂ​പ്പ​ള്ളി, നെ​ടു​മു​ടി, മ​ങ്കൊ​ന്പ്, പ​ള്ളി​ക്കു​ട്ടു​മ്മ, രാ​മ​ങ്ക​രി തു​ട​ങ്ങി​യ നാ​ലുംകൂ​ടി​യ ക​വ​ല​ക​ളി​ൽ ഒ​രി​ട​ത്തു​പോ​ലും പ​ഴ​യ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാൻ അ​ധി​കൃ​ത​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഇ​തോ​ടെ മ​റ്റു റോ​ഡു​ക​ളി​ൽ നി​ന്ന് ഏ​ത് വാ​ഹ​ന​ത്തി​നും ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ എ​സി റോ​ഡി​ലേ​ക്ക് ക​ട​ന്നു​വ​രു​വാ​നും,തി​രി​ഞ്ഞു​പോ​കു​വാ​നും സാ​ധി​ക്കു​മെ​ന്ന സ്ഥി​തി​യാ​ണ്. ഇ​ത് പ​ല​പ്പോ​ഴും വ​ൻ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്ക്കു​ന്നു​വെ​ന്നു മാ​ത്ര​മ​ല്ല നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പോ​ലി​യു​ന്ന​തി​നുപോ​ലും കാ​ര​ണ​മാ​കു​ന്നു.

റോ​ഡി​ൽ രാ​ത്രി വെ​ളി​ച്ചം ല​ഭി​ക്കു​വാ​നാ​യി ആ​വി​ഷ്കരി​ച്ച ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത​ലൈ​ൻ സ്ഥാ​പി​ക്ക​ൽ പ​ദ്ധ​തി ഇ​നി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. അ​തി​നാ​ൽ രാ​ത്രി​യാ​കു​ന്ന​തോ​ടെ കു​റ്റാ​ക്കൂരി​രി​ട്ടി​ൽ മ​റ​യു​ന്ന റോ​ഡി​ൽ ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​ർ​ക്ക് പ്ര​ധാ​ന അ​പ​ക​ട ജം​ഗ്ഷനു​ക​ളൊ​ന്നു​പോ​ലും മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യു​വാ​നു​ള്ള സൗ​ക​ര്യ​വു​മി​ല്ല. ഓ​രോ ദി​വ​സ​വും ഇ​വി​ടെ അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധിക്കു​ന്ന​തി​ന് ഇ​തും ഒ​രു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. പു​തു​താ​യി നി​ർ​മിച്ച കി​ട​ങ്ങ​റ-​മു​ട്ടാ​ർ പാ​ല​ത്തി​ൽ മാ​ത്ര​മാ​ണ് പേ​രി​നെങ്കി​ലും ഇ​പ്പോ​ൾ സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

District News

ഉ​ദ്ഘാ​ട​ന​ത്തി​നൊ​രു​ങ്ങി എ​സി റോ​ഡ്

ച​ന്പ​ക്കു​ളം: ഉ​ദ്ഘാട​ന​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ് എ​സി റോ​ഡ്. 24.2 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ലും 13 മീ​റ്റ​ർ വീ​തി​യി​ലും എ​ലി​വേ​റ്റ​ഡ് ഫ്ലൈ​ഓ​വ​റു​ക​ളും 12 പാ​ല​ങ്ങ​ളും 65ഓ​ളം ക​ലു​ങ്കു​ക​ളും ഒ​ക്കെ​യാ​യി. മ​ണി​മ​ല​യാ​ർ, പ​മ്പാ​ന​ദി, പ​മ്പ​യു​ടെ കൈ​വ​ഴി​യാ​യ പൂ​ക്കൈ​ത​യാ​ർ എ​ന്നി​വ​യ്ക്ക് കു​റു​കെ യ​ഥാ​ക്ര​മം കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്ന​വി​ട​ങ്ങ​ളി​ൽ വ​ലി​യ പാ​ല​ങ്ങ​ളു​ണ്ട്.

650 കോ​ടി​യി​ല​ധി​കം രൂ​പ മു​ട​ക്കി​യാ​ണ് പു​ന​ർനി​ർ​മി​ക്കാ​ൻ പ​ദ്ധ​തി ഇ​ട്ടതെ​ങ്കി​ലും  ഇ​തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ബ​ജ​റ്റ്  ഏ​ക​ദേ​ശം 880 കോ​ടി രൂ​പ ക​വി​യും. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രി​ക്ട് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ ക​രാ​റു​കാ​ർ.

പു​ന​രു​ദ്ധാ​ര​ണം എ​വി​ടെ വ​രെ?

ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ൽ ഇ​പ്പോ​ൾ ന​ട​ത്തി​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൊ​ണ്ട് വെ​ള്ള​പ്പൊ​ക്ക കാ​ല​ത്ത് ഈ ​റോ​ഡ്  പൂ​ർ​ണ​മാ​യും ഗ​താ​ഗ​ത​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ഥാ​ന​ത്താ​ണെ​ന്നാ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം. സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ​ക​ൾ നി​ർ​മി​ക്കേ​ണ്ടി​യി​രു​ന്ന ചി​ല ഇ​ട​ങ്ങ​ളി​ൽ അ​വ ഒ​ഴി​വാ​ക്കി​യ​ത് എ​ന്തി​നെ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ഴും ഉ​ത്ത​ര​മി​ല്ല. 

മ​ഴ​പെ​യ്താ​ൽ മ​ണി​ക്കൂ​റു​ക​ൾ വെ​ള്ളം റോ​ഡി​ൽത​ന്നെ നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് പ​ല സ്ഥ​ല​ത്തും നി​ല​നി​ല്ക്കു​ന്ന​ത്. ഇ​രു​വ​ശ​ത്തും റോ​ഡി​നേക്കാ​ൾ ഉ​യ​ര​ത്തി​ൽ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ബോ​ക്സ് ഓ​ട​ക​ൾ സ്ഥാ​പി​ച്ച് അ​വ​യി​ലേ​ക്ക് റോ​ഡി​ൽ നി​ന്ന് വെ​ള്ള​മൊ​ഴു​ക്കി ക​ള​യാ​നാ​ണ് പ​ദ്ധ​തി ഇ​ട്ടി​രി​ക്കു​ന്ന​ത്. ഓ​രോ മ​ഴ ക​ഴി​യു​മ്പോ​ഴും തൂ​മ്പ​യും പാ​ര​യു​മാ​യി റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ദ്വാ​ര​ങ്ങ​ൾ വ​ലു​താ​ക്കാ​ൻ പ​രി​ശ്ര​മി​ക്കു​ന്ന ക​രാ​റു​കാ​രു​ടെ തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ട​ത്തെ സ്ഥി​രം കാ​ഴ്ച​യാ​ണ്.

വ​ശ​ങ്ങ​ളി​ലെ ഓ​ട​ക​ളും ന​ട​പ്പാ​ത​യും ഉ​യ​ർ​ത്തി നി​ർ​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വെ​ള്ളം യ​ഥാ​സ​മ​യം ഒ​ഴു​കി​മാ​റി​ല്ല. വ​ശ​ങ്ങ​ൾ ഉ​യ​ർ​ന്ന് നി​ല്ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗി​ന് മു​ൻ​പ് ഉ​ണ്ടാ​യി​രു​ന്ന സൗ​ക​ര്യം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​യി. ഇ​ത് പാ​ർ​ക്കിം​ഗി​ന് വ​ലി​യ ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ക്കു​ന്നു. വ​ശ​ത്ത് വി​ശാ​ല​മാ​യ ക​നാ​ലു​ണ്ടാ​യി​രി​ക്കേയാ​ണ് ഇ​രു​വ​ശ​വും ഉ​യ​ർ​ത്തി അ​ശാ​സ്ത്രീ​യ​മാ​യി  ഓ​ട നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ള​വും ഒ​ഴു​കി​ല്ല, വാ​ഹ​ന പാ​ർ​ക്കിം​ഗും സാ​ധി​ക്കി​ല്ല.  

ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ട് ദേ​ശീ​യ​പാ​ത വ​രെ പു​ന​ർ​നി​ർ​മി​ക്കു​ന്ന എ​സി റോ​ഡ് കു​ട്ട​നാ​ട്ടി​ലെ റോ​ഡു​ഗ​താ​ഗ​ത​ത്തി​ന് പു​തി​യ മാ​നം ന​ല്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ന്നാ​ൽ റോ​ഡി​ന്‍റെ ഡി​സൈ​നെ​പ്പ​റ്റി​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

കു​ട്ട​നാ​ട്ടി​ലെ നീ​രൊ​ഴു​ക്കി​നെ ഈ ​റോ​ഡ് നി​ർ​മാ​ണം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി വ​രെ പൂ​ർ​ണ​മാ​യും തു​റ​ന്നി​രു​ന്നെ​ങ്കി​ൽ എ​സി റോ​ഡ​നു തെ​ക്കു ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ടി​നും പ്ര​ള​യ​ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്കി​നും ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​ര​മാ​കു​മാ​യി​രു​ന്നു. എ​സി റോ​ഡ്  പു​ന​ർ​നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് റോ​ഡി​ന് മു​ക​ളി​ലൂ​ടെ ഒ​ഴു​കി​മാ​റി​യി​രു​ന്ന വെ​ള്ളം ഇ​നി റോ​ഡി​ന് തെ​ക്കു ഭാ​ഗ​ത്തു മാ​ത്ര​മാ​യി കെ​ട്ടി​ക്കി​ട​ക്കും. കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്കം ഇ​നി എ​സി  റോ​ഡി​ന് വ​ട​ക്കും എ ​സി റോ​ഡി​നു തെ​ക്കും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും.

യാ​ത്ര​യ്ക്ക് വേ​ഗ​ത കൈ​വ​രു​മ്പോ​ഴും പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ട കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഴ​യ പാ​ല​ങ്ങ​ളു​ടെ കൈ​വ​രി​ക​ൾ​ക്ക് തീ​രെ ഉ​യ​ര​മി​ല്ലാ​ത്ത​ത് അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്തും. ഇ​പ്പോ​ൾ ത​ന്നെ റോ​ഡി​ന് വ​ശ​ത്തെ ന​ട​പ്പാ​ത​ക​ൾ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ച്ച​വ​ട​ക്കാ​ർ കൈ​യേ​റി​യി​രി​ക്കു​ന്ന​ത് റോ​ഡ് പൂ​ർ​ണ​മാ​യും തു​റ​ക്കു​ന്ന​തോ​ടെ വ​ർ​ധിക്കും.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് തു​ട​ക്ക​മി​ട്ട, എം​സി റോ​ഡി​നെ​യും ദേ​ശീ​യ പാ​ത​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗം തീ​ർ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​ൻ​പ് ഉ​ദ്ഘാട​നം ന​ട​ത്താ​നു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ.

എ​സി​ റോ​ഡ്: തി​രു​ക്കൊ​ച്ചി ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​നം

ച​ന്പ​ക്കു​ളം: തി​രു​ക്കൊ​ച്ചി ഭ​ര​ണാ​ധി​കാ​രി​ക​ൾ 1951ലെ​ടു​ത്ത വി​പ്ല​വ​ക​ര​മാ​യൊ​രു തീ​രു​മാ​ന​മാ​യി​രു​ന്നു കോ​ട്ട​യ​ത്തെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ച​ങ്ങ​നാ​ശേ​രി​യെ​യും തു​റ​മു​ഖ ന​ഗ​ര​മാ​യ ആ​ല​പ്പു​ഴ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു റോ​ഡ് നി​ർ​മി​ക്കു​ക​യെ​ന്ന​ത്. അ​ന്ന​ത്തെ മ​ന്ത്രി​സ​ഭ​യി​ലെ അം​ഗ​വും ച​ങ്ങ​നാ​ശേ​രി​യു​ടെ പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന കെ.​എം. കോ​ര​യു​ടെ ആ​ശ​യ​ത്തി​ൽ രൂ​പം കൊ​ണ്ട​താ​ണ് ഇ​ന്ന് കാ​ണു​ന്ന എ​സി (ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി) റോ​ഡ്.

തി​രു​ക്കൊ​ച്ചി​യി​ലെ അ​ന്ന​ത്തെ ഇ​റി​ഗേ​ഷ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ വൈ​ദ്യ​നാ​ഥ അ​യ്യ​രാ​ണ് റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച​ത്. എ​സി​ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നു മു​ൻ​പ് ആ​ല​പ്പു​ഴ​യും ച​ങ്ങ​നാ​ശേ​രി​യും ത​മ്മി​ലും, കോ​ട്ട​യ​വും ആ​ല​പ്പു​ഴ​യും ത​മ്മി​ലും ജ​ല​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മ​ണി​മ​ല​യാ​ർ, പ​മ്പ​യാ​ർ, പൂ​ക്കൈ​ത​യാ​ർ എ​ന്നി​വ​യി​ൽ യ​ഥാ​ക്ര​മം ​കി​ട​ങ്ങ​റ, നെ​ടു​മു​ടി, പ​ള്ളാ​ത്തു​രു​ത്തി എന്നിവി​ട​ങ്ങ​ളി​ൽ  ക​ട​ത്ത് സൗ​ക​ര്യ​ത്തോ​ടെ, ച​ങ്ങ​നാ​ശേ​രി​യി​ലെ പെ​രു​ന്ന​യി​ൽനി​ന്ന് ആ​രം​ഭി​ച്ച് ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജി​ന് സ​മീ​പ​ത്ത് അവസാനി​ക്കു​ന്ന ത​ര​ത്തി​ൽ റോ​ഡ് രൂ​പ​ക​ല്പ​ന ന​ട​ത്തി​യ​പ്പോ​ൾ അ​തൊ​രു പ​രാ​ജ​യ​മാ​കു​മെ​ന്ന് പ​ല​രും വി​മ​ർ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ കു​ട്ട​നാ​ടി​നെ അ​ടു​ത്ത​റി​ഞ്ഞി​രു​ന്ന ഭ​ക്ഷ്യ-​കൃ​ഷി- ധ​ന​വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന കെ.​എം. കോ​ര കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്താ​തെ​യാ​ണ് ഈ ​റോ​ഡ്  നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​ൽ​ക്കെ​ട്ടി​ന് പ​ക​രം വ​ട്ടിപ്പുു​ല്ലു​വ​ച്ച് റോ​ഡ് ബ​ല​പ്പെ​ടു​ത്തി.

കൃ​ഷി​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ റോ​ഡി​ന് വ​ശ​ങ്ങ​ളി​ൽ മെ​തി​ക്ക​ള​ങ്ങ​ളും രൂ​പ​ക​ല്പ​ന ചെ​യ്താ​ണ് എ​സി റോ​ഡ് നി​ർ​മി​ച്ച​ത്.  ചെ​ല​വ് കു​റ​യ്ക്കു​ന്ന​തി​നാ​യി മ​ഹാ​രാ​ജാ​വി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന നി​ല​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു റോ​ഡ് കൊ​ണ്ടു​വ​ന്ന​ത്. അ​തി​നാ​ൽ ഈ ​നി​ല​ങ്ങ​ൾ​ക്ക് വി​ല കൊ​ടു​ക്കേ​ണ്ടിവ​ന്നി​ല്ല.  

പെ​രു​ന്ന മു​ത​ൽ ക​ള​ർ​കോ​ട് വ​രെ 12 പാ​ല​ങ്ങ​ൾ, ഓ​രോ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്കും വെ​ള്ളം ക​യ​റ്റു​ന്ന​തി​നു​ള്ള വ​ലി​യ ക​ലി​ങ്കു​ക​ൾ, മ​ണി​മ​ല​യാ​റി​നെ​യും, പ​മ്പ​യാ​റി​നെ​യും ബ​ന്ധി​പ്പി​ച്ച് പെ​രു​ന്ന​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന  എ​സി ക​നാ​ൽ പ​ള്ളാ​ത്തു​രു​ത്തി​യി​ൽ പൂ​ക്കൈ​ത​യാ​റ്റി​ൽ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് അ​ന്ന് ക​നാ​ൽ നി​ർ​മാ​ണം വി​ഭാ​വ​നം ചെ​യ്ത​ത്.

എ​സി ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സ യോ​ഗ്യ​മാ​യ ചി​റ​ക​ൾ നി​ർ​മി​ക്ക​ണ​മെ​ന്ന​തും റോ​ഡ് നി​ർ​മി​ച്ച​വ​രു​ടെ ഭാ​വ​ന​യി​ൽ ഉ​രു​ത്തി​രി​ഞ്ഞ ആ​ശ​യ​മാ​യി​രു​ന്നു. ജ​ന​വാ​സ​മി​ല്ലാ​ത്ത വെ​റും കൃ​ഷി​യി​ട​ങ്ങ​ളി​ല​ടെ​യു​ള്ള റോ​ഡ് നി​ർ​മാ​ണം യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ൽ നി​ന്നാ​ണ് എ​സി കോ​ള​നി എ​ന്ന ആ​ശ​യം രൂ​പ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ ഇ​ന്ന് ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ തന്നെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ ഒ​രു പ്ര​ദേ​ശ​മാ​യി എ​സി റോ​ഡി​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ മാ​റി​യെ​ങ്കി​ൽ അ​ത് ഇ​തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ല​മാ​ണ്. കി​ട​ങ്ങ​റ​യി​ലും നെ​ടു​മു​ടി​യി​ലും പ​ള്ളാ​ത്തു​രു​ത്തി​യി​ലും ക​ട​ത്തു​ക​ൾ​ക്കു പ​ക​രം വ​ലി​യ പാ​ല​ങ്ങ​ൾ വ​ന്ന​ത് റോ​ഡ് ഗ​താ​ഗ​ത​ത്തി​ന്‍റെ വേ​ഗ​ത പ​തി​ൻ​മ​ട​ങ്ങ് വ​ർ​ധിപ്പി​ച്ചു.

Kerala

മു​ട്ടാ​ര്‍ പാ​ല​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കൊ​ട്ടാ​ര​ക്ക​ര: നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ-​ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ മു​ട്ടാ​ര്‍ പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം. ഡി​സം​ബ​ര്‍ 18 മു​ത​ല്‍ ജ​നു​വ​രി 12 വ​രെ മു​ട്ടാ​ര്‍ പാ​ലം വ​ഴി എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി നി​രോ​ധി​ച്ചു.

പാ​ല​ത്തി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്തെ അ​പ്രോ​ച്ച് സ്ലാ​ബി​ന്‍റെ നി​ര്‍​മാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​സി റോ​ഡി​ല്‍ മാ​മ്പു​ഴ​ക്ക​രി​യി​ല്‍ നി​ന്നും എ​ട​ത്വ മാ​മ്പു​ഴ​ക്ക​രി റോ​ഡ് വ​ഴി അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ല്‍ എ​ത്തി​ച്ചേ​രാ​വു​ന്ന​താ​ണ്.

കൂ​ടാ​തെ എ​സി റോ​ഡി​ല്‍ മേ​പ്രാ​ല്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും മേ​പ്രാ​ല്‍ റോ​ഡി​ലൂ​ടെ ചാ​ത്ത​ങ്ക​രി വ​ഴി​യും അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ല്‍ എ​ത്തി​ച്ചേ​രാ​മെ​ന്ന് കെ​എ​സ്ടി​പി കൊ​ട്ടാ​ര​ക്ക​ര എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.

 

Latest News

Corehub Up