പ്രതീകാത്മക ചിത്രം
ആര്‍പ്പൂക്കര: വില്ലൂന്നി സെന്റ് സേവ്യേഴ്സ് പള്ളിയില്‍ ദര്‍ശനത്തിരുനാളും ജൂബിലി വര്‍ഷ ഉദ്ഘാടനവും ഇന്നു മുതല്‍ ഡിസംബര്‍ ആറുവരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കൊടിയേറ്റും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിക്കലും വികാരി ഫാ. ഫിലിപ്പ് തയ്യില്‍ നിർവഹിക്കും.
തുടര്‍ന്നു വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് കളരിക്കല്‍. നാളെ വൈകുന്നേരം നാലിനു മാന്നാനം ആശ്രമ ദേവാലയത്തില്‍നിന്നു ദീപശിഖയുമായി വില്ലൂന്നി പള്ളിയിലേക്ക് ജപമാല റാലി, അഞ്ചിനു വിശുദ്ധ കുര്‍ബാന ആര്‍ച്ച്പ്രീസ്റ്റ് ഫാ. ജോര്‍ജ് മംഗലത്തില്‍, 29നു രാവിലെ 10.30നു വിശുദ്ധ കുര്‍ബാന, വചനസന്ദേശം ഫാ. ജോസഫ് കൊച്ചുചിറ, വൈകുന്നേരം 4.30നു നടക്കുന്ന ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തുടക്കവും ഇടവകദിനസമ്മേളനവും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. രാത്രി ആറിനു കലാസന്ധ്യ.
30 മുതല്‍ ഡിസംബര്‍ മൂന്നു വരെ ദിവസവും വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന. ഫാ. ജോസഫ് വട്ടപ്പറമ്പില്‍ സിഎംഐ, ഫാ. ജോസ് പറപ്പള്ളി, ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, ഫാ. മാത്യു ചങ്ങംകരി എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും. മൂന്നിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. ഫാ. സ്റ്റെഫിന് മാമ്പറ കാര്‍മികത്വം വഹിക്കും.
നാലിനു രാവിലെ 6.30നു വിശുദ്ധ കുര്‍ബാന, വൈകുന്നേരം മൂന്നിന് ഇടവകയിലെ വൈദികരുടെയും സമര്‍പ്പിതരുടെയും സംഗമം, വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം ഫാ. ജിമ്മി കാട്ടൂപ്പാറ, ഫാ. സണ്ണി കാട്ടൂപ്പാറ, ഫാ. ജോര്‍ജ് വെള്ളാനിക്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.
അഞ്ചിനു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന ഫാ. ബോബി മണത്തറ സിഎംഐ, വൈകുന്നേരം 5.30നു സുറിയാനി കുര്‍ബാന ഫാ. നവീന്‍ പ്ലാക്കാലില്‍, തുടര്‍ന്നു കൈപ്പുഴ ഭാഗത്തേക്ക് പ്രദക്ഷിണം ഫാ. ജോസുകുട്ടി ചെരുവില്‍പറമ്പില്‍ സിഎംഐ, പ്രധാനതിരുനാള് ദിനമായ ആറിനു രാവിലെ 6.15നു വിശുദ്ധ കുര്‍ബാന, 9.30നു തിരുനാള്‍ കുര്‍ബാന ഫാ. ജോസ് തെക്കേപ്പുറത്ത്, വചനസന്ദേശം ഫാ. ടോജോ പുളിക്കപ്പടവില്‍ തുടര്‍ന്നു കുരിശിടയിലേക്ക് പ്രദക്ഷിണം ഫാ. ജെയ്ജിന്‍ കല്ലുരം, കൊടിയിറക്ക്, രാത്രി ഏഴിന് നാടകം.
തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ഫിലിപ്പ് തയ്യില്‍, അസി. വികാരി ഫാ. നവീന്‍ പ്ലാക്കാലില്‍, കൈക്കാരന്മാരായ ജസ്റ്റിന് തോട്ടില്‍, ജേക്കബ് ജോണ്‍ കളപ്പുര, ജോബി മരങ്ങാട്ട്, തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ സണ്ണി മുര്യങ്കരി, എന്‍.ജെ. ജോസഫ് നാലുകണ്ടത്തില്‍, ബാബു കാട്ടൂപ്പാറ, ലിജോയിസ് മുകളേപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.
Tags : Knanaya Catholic Women's Association nattuvishesham localnews Knanaya Feast and Jubilee Year Inauguration