Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knanaya

ക്നാനായ കോ-ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി മലബാര്‍ മേഖല സഹകാരീ സംഗമം നടത്തി

മാ​ന​ന്ത​വാ​ടി: ക്‌​നാ​നാ​യ മ​ള്‍ട്ടി​സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ സ​ഹ​കാ​രീ സം​ഗ​മ​വും അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ല്‍ 10, പ്ലസ് ടു ​പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍ക്കും എ​ പ്ല​സ് ല​ഭി​ച്ച​വ​ര്‍ക്കു​ള്ള കാ​ഷ് അ​വാ​ര്‍ഡ് ദാ​ന​വും സം​ഘ​ടി​പ്പി​ച്ചു.

മാ​ന​ന്ത​വാ​ടി പാ​വ​ന പാ​സ്റ്റ​ര്‍ സെ​ന്‍റ​ര്‍ ഹാ​ളി​ല്‍ ന​ട​ത്തി​യ സം​ഗ​മം സൊ​സൈ​റ്റി ചെ​യ​ര്‍മാ​ന്‍ ബി​നോ​യി മാ​ത്യു ഇ​ട​യാ​ടി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ പാ​വ​ന പാ​സ്റ്റ​റര്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്‌ടര്‍ ഫാ. ​സ്റ്റീ​ഫ​ന്‍ ചീ​ക്ക​പ്പാ​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ക്കു​ള്ള അ​വാ​ര്‍ഡ് വി​ത​ര​ണം പു​തു​ശേ​രി സെ​ന്‍റ്തോ​മ​സ് ച​ര്‍ച്ച് വി​കാ​രി ഫാ. ​റ്റോ​ബി ശൗ​ര്യം​മാ​ക്കി​ല്‍ നി​ര്‍വ​ഹി​ച്ചു.

ക്‌​നാ​നാ​യ സൊ​സൈ​റ്റി ഡ​യ​റ​ക്‌ട​ര്‍ ഡോ. ​സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, പെ​രി​ക്ക​ല്ലൂ​ര്‍ സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​ര്‍ജ് ക​പ്പു​കാ​ല​യി​ല്‍, ഡ​യ​റ​ക്‌ട​ര്‍ സൈ​മ​ണ്‍ മ​ണ​പ്പ​ള്ളി​ല്‍, ഡ​യ​റ​ക് ട​ര്‍ തോ​മ​സ് പീ​ടി​ക​യി​ല്‍, സൊ​സൈ​റ്റി ഡ​യ​റ​ക്‌ട​ര്‍ ജോ​ണ്‍ പു​ത്ത​ന്‍ക​ണ്ട​തി​ല്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക് ട​ര്‍ പി.​കെ. മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക്‌​നാ​നാ​യ സൊ​സൈ​റ്റി ഡ​യ​റ​ക്‌ട​ര്‍മാ​രാ​യ ടോ​മി കൊ​ച്ചാ​ന​യി​ല്‍, ഷൈ​ജി ഓ​ട്ട​പ്പ​ള്ളി​ല്‍, തോ​മ​സ് മു​ള​ക്ക​ല്‍, ഡോ. ​ലൂ​ക്കോ​സ് പു​ത്ത​ന്‍പു​ര​ക്ക​ല്‍, ജയിം​സ് മ​ലേ​പ്പ​റ​മ്പി​ല്‍, സൈ​മ​ണ്‍ പാ​ഴു​ക്കു​ന്നേ​ല്‍, ഷോ​ണി പു​ത്തൂ​ര്‍, ടോ​മി ജോ​ര്‍ജ് വാ​ണി​യം​പു​ര​യി​ട​ത്തി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ക്നാ​നാ​യ അ​ന്ത്യോ​ഖ്യാ വി​ശ്വാ​സ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​നു തു​ട​ക്കം

തി​രു​വ​ല്ല: തി​രു​വ​ല്ല തി​രു​മൂ​ലപു​ര​ത്ത് ന​ട​ക്കു​ന്ന യു​വ​ജ​ന സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക്നാ​നാ​യ അ​ന്ത്യോ​ഖ്യാ വി​ശ്വാ​സ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​നു തു​ട​ക്ക​മാ​യി. തി​രു​വ​ല്ല തി​രു​മൂ​ല​പു​ര​ത്തെ എം​ഡി​എം ക​ൺ​വ​ൻ​ഷ​ൻ സെന്‍റ​റി​ൽ ത​യാറാ​ക്കി​യ ഇ​ട്ടി​ത്തൊ​മ്മ​ൻ ക​ത്ത​നാ​ർ ന​ഗ​റി​ലാ​ണ് സം​ഗ​മം ന​ട​ക്കു​ക. റാ​ന്നി​യി​ൽനി​ന്നു കൊ​ണ്ടുവ​ന്ന പ​താ​ക​യ്ക്കും ചി​ങ്ങ​വ​ന​ത്തുനി​ന്നു കൊ​ണ്ടുവ​ന്ന ഛായാ​ചി​ത്ര​ത്തി​നും സ​മ്മേ​ള​നവേ​ദി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഫാ. ​ബി​നു പ​യ്യ​നാ​ട്ടി​ന്‍റെ​യും റാ​ന്നി മേ​ഖ​ലാ നേ​താ​ക്ക​ന്മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പ​താ​ക പ്ര​യാ​ണ​ത്തെ റ​വ. ഇ​മ്മാ​നു​വ​ൽ കു​ന്നു​ക​ണ്ട​ത്തി​ൽ സ്വീ​ക​രി​ച്ചു. ഫാ. ​ജി​ബി ജോ​സ​ഫി​ന്‍റെ​യും ചി​ങ്ങ​വ​നം മേ​ഖ​ലാ നേ​താ​ക്ക​ന്മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഛായാ ​ചി​ത്രപ്ര​ചാ​ര​ണം സ​മ്മേ​ള​ന ന​ഗ​റി​ൽ റ​വ.​ ഫാ. മാ​ത്യു ക​വി​രാ​യി​ൽ ഏ​റ്റു​വാ​ങ്ങി.

തു​ട​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്ത​ൽ, പ്ര​തി​നി​ധി സ​മ്മേ​ള​നം എന്നിവ ന​ട​ന്നു. കു​ര്യാ​ക്കോ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ര്യാ​ക്കോ​സ് മാ​ർ ഗ്രി​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​ലി​യാ​സ് സ​ഖ​റി​യ പാ​റ​യി​ൽ, യു​വ​ജ​നസ​മാ​ജം പ്ര​സി​ഡ​ന്‍റ് ഫാ.​സ​ഖ​റി​യ തോ​മ്പു​മ​ണ്ണി​ൽ, വൈ​ദി​ക ട്ര​സ്റ്റി ഫാ.​ തോ​മ​സ് ഏ​ബ്ര​ഹാം ക​ട​പ്പ​ന​ങ്ങാ​ട്, റെ​ജി പ​ഴ​യ​പീ​ടി​ക​യി​ൽ, ജോ​യി പ​ള്ളി​ക്ക​പ്പ​റ​മ്പി​ൽ, അ​നി​ൽ കെ. ​മാ​ത്യു കി​ട​ക്കേ​റ്റുപ​റ​മ്പി​ൽ എന്നിവർ പ്രസംഗിച്ചു.

ഇന്നു രാ​വി​ലെ വ​ള്ളം​കു​ളം മാ​ർ ഏ​ലി​യാ​സ് തൃ​തീ​യ​ൻ പ​ള്ളി​യി​ൽ രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഏ​ഴി​ന് കു​ർ​ബാ​ന, രാ​വി​ലെ 10.30 മു​ത​ൽ തി​രു​മൂ​ല​പു​രം എം​ഡി​എം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍ററി​ൽ ക​ലാ​മ​ത്സ​ര​ങ്ങ​ൾ. ഉ​ച്ച​കഴിഞ്ഞ് ര​ണ്ടി​ന് വ​നി​താ സ​മ്മേ​ള​നം ന​ട​ക്കും. മൂ​ന്നി​ന് തി​രു​മൂ​ല​പു​രം ടൗണി​ൽനി​ന്നു സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ന​ട​ക്കും. 3.30 ന് ​വി​ശ്വാ​സസം​ര​ക്ഷ​ണ പൊ​തു​സ​മ്മേ​ള​നം.

പ​രി​ശു​ദ്ധ പാ​​ത്രി​യാ​ർ​ക്കിസ് ബാ​വ​യു​ടെ പ്ര​തി​നി​ധി സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ യൂ​ത്ത് അ​ഫ​യേ​ഴ്സ് ആൻഡ് ക്രി​സ്ത്യ​ൻ എ​ഡ്യു​ക്കേ​ഷ​ൻ വി​കാ​രി ആ​ർ​ച്ച്ബി​ഷ​പ് മോ​ർ ആ​ൻ​ഡ്രൂ​സ് ബാ​ഹി​ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Latest News

Corehub Up