x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 സഹോദരനെ കു​ത്തി​ക്കൊല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചയാൾ പിടിയില്‍

വെബ് ഡെസ്ക്
Published: November 27, 2026 01:53 AM IST | Updated: November 27, 2026 01:53 AM IST

അറസ്റ്റിലായ പ്രതി

അ​ഞ്ച​ല്‍ : ക​ട്ടി​ലി​ല്‍ കി​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു അ​നു​ജ​നെ റ​ബ​ര്‍ ടാ​പ്പിം​ഗ് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച അ​നു​ജ​ന്‍ അ​റ​സ്റ്റി​ല്‍. പൊ​ടി​യാ​ട്ടു​വി​ള താ​നൂ​ർ​ക്കോ​ണം  വ​സ​ന്ത വി​ലാ​സ​ത്തി​ൽ  ഉ​ദ​യ​കു​മാ​ര്‍ (50) ആ​ണ് അ​ഞ്ച​ൽ പൊലിസി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കു​ത്തേ​റ്റ അ​നു​ജ​ന്‍ സു​രേ​ഷ് (38) നെ ​ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ഒ​രു​മി​ച്ച് ത​മാ​സി​ച്ചു​വ​ന്നി​രു​ന്ന താ​നൂ​ർ​കോ​ണ​ത്തെ കു​ടും​ബ​വീ​ട്ടി​ൽ​വ​ച്ച്  സു​രേ​ഷ് കി​ട​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ട്ടി​ലി​ല്‍ ഉ​ദ​യ​കു​മാ​ര്‍ കി​ട​ന്ന​തി​നെ ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തു​പി​ന്നീ​ട് കൈയാങ്ക​ളി​യു​മാ​യി. ഇ​തി​നി​ട​യി​ല്‍ റ​ബര്‍ ടാ​പ്പിം​ഗി​നാ​യി ഉ​ദ​യ​കു​മാ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ക​ത്തി എ​ടു​ത്ത് സു​രേ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​നും കൈ​ക്കും ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സു​രേ​ഷി​ന്‍റെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​ഞ്ച​ല്‍ പൊലിസി​നെ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സെ​ത്തി​യാ​ണ് നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ സു​രേ​ഷി​നെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്.  

പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ ഇ​യാ​ളെ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി​യെ സം​ഭ​വ സ്ത​ല​ത്തു​വ​ച്ച് ത​ന്നെ അ​ഞ്ച​ല്‍ പൊലി​സ് പി​ടി​കൂ​ടി. പി​ന്നീ​ട് സു​രേ​ഷി​ന്‍റെ മൊ​ഴി​യ​ട​ക്കം രേ​ഖ​പ്പെ​ടു​ത്തി​യ പൊലിസ് വ​ധ​ശ്ര​മം ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഉ​ദ​യ​കു​മാ​റി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. വൈ​ദ്യ പ​രി​ശോ​ധ​ന​യും തെ​ളി​വെ​ടു​പ്പും പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം പു​ന​ലൂ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു

Tags : death arrested NattuVishesham DistrictNews

Recent News

Corehub Up