പ്രതീകാത്മക ചിത്രം
കോട്ടയം: കുമാരനല്ലൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൊലിസുകാരനെ അക്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ.
സംഭവവുമായി ബന്ധപ്പെട്ട് അഭിഷേക് രാധാകൃഷ്ണൻ, പി.എസ്. അതുൽ, അഭിജിത് വി. നായർ, അഭിറാം അജിത്ത്, അർജുൻ അജീഷ്, മിഥുൻ അജീഷ്, ഗിരിപ്രണവ് രാജൻ എന്നിവരെയാണ് ഗാന്ധിനഗർ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നലെ വെളുപ്പിനെ സംഘർഷമുണ്ടാക്കിയവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലാണ് പ്രതികൾ പിടിയിലായത്.
Tags : Seven arrested arrested NattuVishesham DistrictNews