x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോഷണങ്ങൾ: സ്ത്രീയുൾപ്പെടെ മൂന്നുപേർ പിടിയിൽ

വെബ് ഡെസ്ക്
Published: November 25, 2026 11:26 PM IST | Updated: November 25, 2026 11:26 PM IST

മോഷണക്കേസിൽ പിടിയിലായവർ

കൊ​ല്ലം: ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ലെ വി​വി​ധ പൊ​ലിസ് സ്റ്റേ​ഷ​നു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ മൂ​ന്നം​ഗ സം​ഘം പി​ടി​യി​ൽ. അ​ഖി​ൽ, ഭാ​സി, അ​മ്മു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തെ ഇ​ര​വി​പു​രം പൊ​ലിസാ​ണ് ച​വ​റ​യി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ച്ച​യാ​യ മോ​ഷ​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ച​വ​റ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​റ​സ്റ്റ്.

പ​ൾ​സ​ർ ബൈ​ക്കി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സം​ഘം മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രാ​ൾ ബൈ​ക്കി​ൽ പു​റ​ത്ത് കാ​ത്തു​നി​ൽ​ക്കും. മ​റ്റ് ര​ണ്ടു​പേ​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി ഉ​ട​മ​യു​ടെ ശ്ര​ദ്ധ തി​രി​ച്ച് കൗ​ണ്ട​റി​ലോ മേ​ശ​യി​ലോ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണം ക​വ​രും. തു​ട​ർ​ന്ന് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു പ​തി​വ്.

മു​ൻ​പും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പ്ര​തി​ക​ൾ ക​ഞ്ചാ​വ്, എം​ഡി​എം​എ തു​ട​ങ്ങി​യ ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ​ഡി​പി​എ​സ് കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ച​ശേ​ഷം സം​ഘം ബം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. അ​വി​ടെ​യും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​ശേ​ഷം നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.
‌

കൊ​ല്ലം സി​റ്റി എ​സി​പി ഷാ​ജി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ര​വി​പു​രം സി​ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ച്ച്ഒ മു​ഹ​മ്മ​ദ് ആ​ഷി​ക്, എ​സ്ഐ​മാ​രാ​യ മു​ബാ​റ​ക്ക്, ബാ​ബു​ക്കു​ട്ട​ൻ, സ​ജി​ൻ, അ​രു​ൺ​ദേ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Thefts: Three people, including a woman, arrested arrested NattuVishesham DistrictNews

Recent News

Corehub Up