Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Strobe Talbott

യു​എ​സ് ന​യ​ത​ന്ത്ര​ജ്ഞ​ൻ സ്ട്രോ​ബ് ടാ​ൽ​ബോ​ട്ട് അ​ന്ത​രി​ച്ചു

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: ആ​​​​​ണ​​​​​വ​​​​​പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ൽ ത​​​​​ട്ടി ചി​​​​​ന്നി​​​​​ച്ചി​​​​​ത​​​​​റി​​​​​യ അ​​​​​മേ​​​​​രി​​​​​ക്ക-​​​​​ഇ​​​​​ന്ത്യ ബ​​​​​ന്ധം തു​​​​​ന്നി​​​​​ച്ചേ​​​​​ർ​​​​​ത്ത യു​​​​​എ​​​​​സ് ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​ജ്ഞ​​​​​ൻ സ്ട്രോ​​​​​ബ് ടാ​​​​​ൽ​​​​​ബോ​​​​​ട്ട് (80) അ​​​​​ന്ത​​​​​രി​​​​​ച്ചു.

പൊ​​​​​ഖ്റാ​​​​​ൻ ആ​​​​​ണ​​​​​വ​​​​​പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തോ​​​​​ടെ ര​​​​​ണ്ടു വ​​​​​ർ​​​​​ഷ​​​​​ത്തോ​​​​​ളം അ​​​​​ക​​​​​ന്നു​​​​​നി​​​​​ന്ന അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി അ​​​​​ടു​​​​​പ്പി​​​​​ച്ച​​​​​വ​​​​​രി​​​​​ൽ പ്ര​​​​​ധാ​​​​​നി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ടാ​​​​​ൽ​​​​​ബോ​​​​​ട്ട്.

1998ലെ ​​​​​പൊ​​​​​ഖ്റാ​​​​​ൻ പ​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ അ​​​​​മേ​​​​​രി​​​​​ക്ക ഇ​​​​​ന്ത്യ​​​​​ക്ക് ഉ​​​​​പ​​​​​രോ​​​​​ധം ഏ​​​​​ർ​​​​​പ്പെ​​​​​ടു​​​​​ത്തി. അ​​​​​ന്ന​​​​​ത്തെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ മ​​​​​ന്ത്രി​​​​​യാ​​​​​യ ജ​​​​​സ്വ​​​​​ന്ത് സിം​​​​​ഗി​​​​​നൊ​​​​​പ്പം ചേ​​​​​ർ​​​​​ന്ന് ഇ​​​​​ന്ത്യ​​​​​യെ​​​​​യും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ​​​​​യും അ​​​​​ടു​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ടാ​​​​​ൽ​​​​​ബോ​​​​​ട്ട് നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പ​​​​​ങ്കു​​​​​വ​​​​​ഹി​​​​​ച്ചു.

ഏ​​​​​ഴ് രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ഇ​​​​​രു​​​​​വ​​​​​രും ന​​​​​ട​​​​​ത്തി​​​​​യ 14 കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച​​​​​ക​​​​​ളാ​​​​​ണ് 2000ൽ ​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ബി​​​​​ൽ ക്ലി​​​​​ന്‍റ​​​​​ന്‍റെ ഇ​​​​​ന്ത്യാ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്. പി​​​​​ന്നീ​​​​​ട് ന​​​​​ട​​​​​ന്ന ജ​​​​​സ്വ​​​​​ന്ത് സിം​​​​​ഗ്-​​​​​ടാ​​​​​ൽ​​​​​ബോ​​​​​ട്ട് ച​​​​​ർ​​​​​ച്ച​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​ന്ത്യ-​​​​​യു​​​​​എ​​​​​സ് ആ​​​​​ണ​​​​​വ​​​​​ക്ക​​​​​രാ​​​​​റി​​​​​ന് ഇ​​​​​ട​​​​​യാ​​​​​ക്കി​​​​​യ​​​​​ത്.

Latest News

Corehub Up