National
ന്യൂഡൽഹി: ആഗോളവ്യാപാരത്തിന്റെ മൂന്നിലൊന്നു വഹിക്കുന്ന വ്യാപാരമാകും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിലൂടെ പ്രാവർത്തികമാകുക. ഭാവിയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് തുറക്കുന്നതെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിലധികം മൂല്യത്തിനും അഭൂതപൂർവമായ വിപണിപ്രവേശനം നൽകുന്നതാണു കരാറെന്ന് മന്ത്രി പീയൂഷ് പറഞ്ഞു. നമ്മുടെ തൊഴിൽമേഖലകൾക്കു പ്രചോദനം നൽകുകയും മെയ്ക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും. ക്ഷീരകർഷകർ അടക്കമുള്ള സെൻസിറ്റീവ് മേഖലകളെ സംരക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ ബിസിനസുകൾക്കു വലിയ വ്യാപാര, നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കും. എംഎസ്എംഇകൾ, സ്ത്രീകൾ, യുവാക്കൾ, കരകൗശല വിദഗ്ധർ, തൊഴിലാളികൾ, വിദ്യാർഥികൾ, വൈദഗ്ധ്യമുള്ള പ്രഫഷണലുകൾ, മത്സ്യത്തൊഴിലാളികൾ, കർഷകർ, കയറ്റുമതിക്കാർ എന്നിവർക്ക് പ്രയോജനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
National
ന്യൂഡൽഹി: യൂറോപ്യൻ യൂണിയനുമായി അതിവിപുല വ്യാപാര കരാറിനാണു രാജ്യം ഒരുങ്ങുന്നതെന്നു വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയൽ. ചർച്ചകൾ അവസാനഘട്ടത്തിലാണ്. കരാറിനായുള്ള അന്തിമചർച്ച ഈ മാസം 27 നു നടന്നേക്കും.
യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോറോണിയോ കോസ്റ്റയും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്നും 25 മുതൽ 27 വരെ ഇന്ത്യയിലുണ്ടാകും.