Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SUV

ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്‌​സി​ല്‍ നി​സാ​ന്‍ ‍ടെ​ക്‌ട​ൺ

കൊ​​​​ച്ചി: നി​​​​സാ​​​​ന്‍ മോ​​​​ട്ടോ​​​​ര്‍ ഇ​​​​ന്ത്യ പ്രൈ​​​​വ​​​​റ്റ് ലി​​​​മി​​​​റ്റ​​​​ഡ് അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ ഹി​​​​മാ​​​​ല​​​​യ​​​​ൻ മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ലെ ഓ​​​​ട്ടോ​​​​മോ​​​​ട്ടീ​​​​വ് ശേ​​​​ഷി പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഇ​​​​ന്ത്യ ബു​​​​ക്ക് ഓ​​​​ഫ് റി​​​​ക്കാ​​​​ര്‍​ഡ്‌​​​​സി​​​​ല്‍ ഇ​​​​ടം നേ​​​​ടി.

60 പു​​​​തി​​​​യ നി​​​​സാ​​​​ന്‍ ടെ​​​​ക്‌ട​​‌​‌‌​ൺ പ്രീ​​​​മി​​​​യം എ​​​​സ്‌​​​​യു​​​​വി​​​​ക​​​​ളു​​​​ടെ ഒ​​​​രു കോ​​​​ണ്‍​വോ​​​​യ് 700 കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം സ​​​​ഞ്ച​​​​രി​​​​ച്ച് അ​​​​ഞ്ചു ദി​​​​വ​​​​സ​​​​ത്തെ ഹി​​​​മാ​​​​ല​​​​യ​​​​ന്‍ പ​​​​ര്യ​​​​വേ​​​​ഷ​​​​ണം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി.

ഒ​​​​രു സിം​​​​ഗി​​​​ള്‍-​​​​മോ​​​​ഡ​​​​ല്‍ ഫോ​​​​ര്‍ വീ​​​​ല​​​​റി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കോ​​​​ണ്‍​വോ​​​​യ് റി​​​​ക്കാ​​​​ര്‍​ഡോ​​​​ടെ​​​​യാ​​​​ണു നേ​​​​ട്ടം. സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ല്‍നി​​​​ന്ന് 1,053 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള ച​​​​ണ്ഡി​​​ഗ​​​​ഡി​​​​ല്‍നി​​​​ന്ന് 16,703 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ല്‍ സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന ഷി​​​​ങ്കു ലാ ​​​​പാ​​​​സി​​​​ലേ​​​​ക്കും അ​​​​വി​​​​ടെ​​​​നി​​​​ന്ന് 11,480 അ​​​​ടി ഉ​​​​യ​​​​ര​​​​ത്തി​​​​ലു​​​​ള്ള ലേ​​​​യി​​​​ലേ​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു ഈ ​​​​ഡ്രൈ​​​​വ്.

നി​​​​സാ​​​​ന്‍റെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ പ്രീ​​​​മി​​​​യം എ​​​​സ്‌​​​​യു​​​​വി​​​​യു​​​​ടെ ശേ​​​​ഷി, ഈ​​​​ട്, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ശ​​​​ക്തി എ​​​​ന്നി​​​​വ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഈ ​​​​പ്ര​​​​യാ​​​​ണം.

Business

ടാ​റ്റ പ​ഞ്ചി​ന്‍റെ പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചു

മും​​​​ബൈ: ഇ​​​​ന്ത്യ​​​​യി​​​​ലെ മു​​​​ന്‍​നി​​​​ര കാ​​​​ര്‍, എ​​​​സ്‌​​​​യു​​​​വി നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ടാ​​​​റ്റ മോ​​​​ട്ടോ​​​​ഴ്‌​​​​സ് പാ​​​​സ​​​​ഞ്ച​​​​ര്‍ വെ​​​​ഹി​​​​ക്കി​​​​ള്‍​സ് ലി​​​​മി​​​​റ്റ​​​​ഡ് ടാ​​​​റ്റ പ​​​​ഞ്ചി​​​​ന്‍റെ പു​​​​തു​​​​മ​​​​യാ​​​​ര്‍​ന്ന പ​​​​തി​​​​പ്പ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

കൂ​​​​ടു​​​​ത​​​​ല്‍ വേ​​​​ഗ​​​​ത​​​​യും ബു​​​​ദ്ധി​​​​ശ​​​​ക്തി​​​​യും ക​​​​രു​​​​ത്തും ചേ​​​​ര്‍​ന്ന ഈ ​​​​ഓ​​​​ള്‍ ന്യൂ ​​​​ടാ​​​​റ്റ പ​​​​ഞ്ച് ക​​​​മാ​​​​ന്‍​ഡ് മാ​​​​ക്‌​​​​സ് എ​​​​ന്ന സി​​​​ഗ്‌​​​​നേ​​​​ച്ച​​​​ര്‍ ഡി​​​​സൈ​​​​നോ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

5.59 ല​​​​ക്ഷം മു​​​​ത​​​​ല്‍ (എ​​​​ക്‌​​​​സ്‌​​​​ഷോ​​​​റൂം, ന്യൂ​​​ഡ​​​​ല്‍​ഹി) എ​​​​ന്ന ആ​​​​ക​​​​ര്‍​ഷ​​​​ക​​​​മാ​​​​യ പ്രാ​​​​രം​​​​ഭ വി​​​​ല​​​​യി​​​​ലാ​​​​ണ് വാ​​​​ഹ​​​​നം ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.

മി​​​​ക​​​​ച്ച പ​​​​വ​​​​ര്‍ ടു ​​​​വെ​​​​യി​​​​റ്റ് അ​​​​നു​​​​പാ​​​​ത​​​​ത്തോ​​​​ടെ ര​​​​സ​​​​ക​​​​ര​​​​മാ​​​​യ ഡ്രൈ​​​​വിം​​​​ഗ് അ​​​​നു​​​​ഭ​​​​വം ന​​​​ല്‍​കു​​​​ന്ന 1.2 ലി​​​​റ്റ​​​​ര്‍ ട​​​​ര്‍​ബോ ചാ​​​​ര്‍​ജ്ഡ് ഐ ​​​​ട​​​​ര്‍​ബോ റെ​​​​വോ​​​​ട്രോ​​​​ണ്‍ എ​​​​ന്‍​ജി​​​​ന്‍, എ​​​​എം​​​​ടി ഗി​​​​യ​​​​ര്‍ ബോ​​​​ക്‌​​​​സോ​​​​ടു​​​​കൂ​​​​ടി​​​​യ ഐ​​​​സി​​​​എ​​​​ന്‍​ജി സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ എ​​​​ന്നീ ര​​​​ണ്ട് പ​​​​വ​​​​ര്‍ ട്രെ​​​​യി​​​​നി​​​​ലാ​​​​ണ് പു​​​​തി​​​​യ ടാ​​​​റ്റ പ​​​​ഞ്ച് കു​​​​തി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ദ്യ​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന എ​​​​എം​​​​ടി-​​​​ഐ​​​​സി​​​​എ​​​​ന്‍​ജി കോം​​​​ബി​​​​നേ​​​​ഷ​​​​ന്‍ മി​​​​ക​​​​ച്ച കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യും സൗ​​​​ക​​​​ര്യ​​​​വും ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു.

International

ല​യ​ണ​ൽ മെ​സി​യു​ടെ സ​ഹോ​ദ​രി ഓ​ടി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

മി​യാ​മി: ല​യ​ണ​ൽ മെ​സി​യു​ടെ സ​ഹോ​ദ​രി മ​രി​യ സോ​ൾ ഓ​ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ മ​തി​ലി​ൽ ഇ​ടി​ച്ചു​ക​യ​റി. ജ​നു​വ​രി മൂ​ന്നി​ന് വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ടം.

മ​രി​യ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും കാ​ലി​ലും കൈ​യ്ക്കും പൊ​ട്ട​ലും ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലു​മേ​റ്റു. മ​യാ​മി​യി​ൽ വ​ച്ചാ​ണ് മ​രി​യ ഓ​ടി​ച്ച എ​സ്‌​യു​വി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​രി​യ, മാ​താ​വി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ​രി​ച​ര​ണ​ത്തി​ലാ​ണ്. മെ​സി​യു​ടെ ക്ല​ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യു​ടെ അ​ണ്ട​ർ 19 ടീം ​പ​രി​ശീ​ല​ക​ൻ ജൂ​ലി​യ​ൻ തു​ലി അ​രെ​ല്ലാ​നോ​യു​മാ​യാ​ണ് മ​രി​യ​യു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​വാ​ഹം നീ​ട്ടി​വ​ച്ചു. മ​രി​യ പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​ൻ ഏ​റെ സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് വി​വാ​ഹം മാ​റ്റി​വ​യ്ക്കാ​ൻ ഇ​രു​വ​രു​ടെ​യും കു​ടും​ബം തീ​രു​മാ​നി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Auto

വി​പ്ല​വം സൃ​ഷ്ടി​ക്കാ​ൻ സെ​ൽ​റ്റോ​സ്

ഇ​ന്ത്യ​ൻ വാ​ഹ​നവി​പ​ണി​യി​ൽ മി​ഡ്-​സൈ​സ് എ​സ്‌യുവി വി​ഭാ​ഗ​ത്തി​ൽ ത​രം​ഗം സൃ​ഷ്ടി​ച്ച സെ​ൽ​റ്റോ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പ് "സെ​ൽ​റ്റോ​സ് 2026' കി​യ അ​വ​ത​രി​പ്പി​ച്ചു.

രൂ​പ​ക​ൽ​പ്പ​ന​യി​ലും സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളി​ലും ഗ​ണ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ണ് വാ​ഹ​നം ഇ​ന്ത്യ​ൻ നി​ര​ത്തി​ൽ എ​ത്തു​ന്ന​ത്. കാ​ഴ്ച​യി​ലും സ്പ​ർ​ശ​ന​ത്തി​ലും പ്രീ​മി​യം അ​നു​ഭ​വം ന​ൽ​കു​ന്ന​തി​ലാ​ണ് കി​യ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കി​യ​യു​ടെ ‘ടൈ​ഗ​ർ നോ​സ്’ ഗ്രി​ല്ലി​ന് പു​തി​യ മോ​ഡ​ലി​ൽ കൂ​ടു​ത​ൽ വ​ലു​പ്പ​വും മി​ഴി​വും ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്രി​ല്ലി​ന് ചു​റ്റു​മു​ള്ള ഡാ​ർ​ക്ക് ക്രോം ​ഫി​നി​ഷു​ക​ൾ പ്രീ​മി​യം ഭാ​വം ന​ൽ​കു​ന്നു.

പു​ന​ര​വ​ത​രി​പ്പി​ച്ച എ​ൽ​ഇ​ഡി ഹെ​ഡ്‌​ലാ​ന്പു​ക​ളും സ്റ്റൈ​ലി​ഷ് ഡി​ആ​ർ​എ​ല്ലു​ക​ളും മു​ൻ​വ​ശ​ത്തി​നും ക​ണ​ക്റ്റു​ചെ​യ്ത രീ​തി​യി​ലു​ള്ള പു​തി​യ എ​ൽ​ഇ​ഡി ടെ​യി​ൽ ലാ​ന്പു​ക​ൾ പി​ന്നി​ലും വാ​ഹ​ന​ത്തി​ന് ആ​ധു​നി​ക​ ഫി​നി​ഷിം​ഗ് ന​ൽ​കു​ന്നു. പു​തി​യ ഡി​സൈ​നി​ലു​ള്ള 18 ഇ​ഞ്ച് ഡ​യ​മ​ണ്ട് ക​ട്ട് അ​ലോ​യ് വീ​ലു​ക​ൾ സെ​ൽ​റ്റോ​സി​ന്‍റെ സ്പോ​ർ​ട്ടി ഭാ​വം വ​ർ​ദ്ധി​പ്പി​ക്കു​ന്നുണ്ട്.

അ​ക​ത്ത​ളം

അ​ക​ത്ത​ളം സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും യാ​ത്രാ​സു​ഖ​ത്തി​ലു​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.വ​ലി​യ പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, വെ​ന്‍റി​ലേ​റ്റ​ഡ് സീ​റ്റു​ക​ൾ, 8-സ്പീ​ക്ക​ർ ബോ​സ് പ്രീ​മി​യം സൗ​ണ്ട് സി​സ്റ്റം, വ​യ​ർ​ലെ​സ് ഫോ​ണ്‍ ചാ​ർ​ജിം​ഗ് പാ​ഡ്, യു​വി​ഒ ക​ണ​ക്റ്റി​വി​റ്റി സൂ​ട്ട്, എ​യ​ർ പ്യൂ​രി​ഫ​യ​ർ, പ​വ​ർ​ഡ് ഡ്രൈ​വ​ർ സീ​റ്റ്, ഓ​ട്ടോ​മാ​റ്റി​ക് ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ, ഹൈ ​ബീം അ​സി​സ്റ്റ്, 360-ഡി​ഗ്രി കാ​മ​റ എ​ന്നി​വ യാ​ത്ര കൂ​ടു​ത​ൽ സു​ഖ​ക​ര​മാ​ക്കും.

മി​ക​ച്ച നി​ല​വാ​ര​മു​ള്ള മെ​റ്റീ​രി​യ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​ന്‍റീ​രി​യ​ർ ഫി​നി​ഷിം​ഗ് സെ​ൽ​റ്റോ​സി​ന്‍റെ പ്രീ​മി​യം നി​ല​വാ​രം ഉ​യ​ർ​ത്തു​ന്നുണ്ട്.

സു​ര​ക്ഷ

സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും സു​ര​ക്ഷ​യി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഈ ​വാ​ഹ​ന​ത്തി​ലെ ഫീ​ച്ച​റു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ പ​തി​പ്പി​ൽ അ​ഡാ​സ് ലെ​വ​ൽ 2 സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ർ​വേ​​ഡ് കൊ​ളീ​ഷ​ൻ അ​വോ​യി​ഡ​ൻ​സ് അ​സി​സ്റ്റ്, ലെ​യ്ൻ കീ​പ്പ് അ​സി​സ്റ്റ്, ബ്ലൈ​ൻ​ഡ് സ്പോ​ട്ട് കൊ​ളി​ഷ​ൻ വാ​ർ​ണിം​ഗ്, സ്മാ​ർ​ട്ട് ക്രൂ​യി​സ് ക​ണ്‍​ട്രോ​ൾ, ഇ​ല​ക്‌ട്രോ​ണി​ക് സ്റ്റെ​ബി​ലി​റ്റി ക​ണ്‍​ട്രോ​ൾ, ഹി​ൽ അ​സി​സ്റ്റ് ക​ണ്‍​ട്രോ​ൾ തു​ട​ങ്ങി​യ ഫീ​ച്ച​റു​ക​ൾ റോ​ഡു​ക​ളി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ ഡ്രൈ​വിം​ഗ് അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്നു.

എ​ല്ലാ വേ​രി​യ​ന്‍റു​ക​ളി​ലും സ്റ്റാ​ൻ​ഡേ​ർ​ഡ് ഫീ​ച്ച​റാ​യി ആ​റ് എ​യ​ർ​ബാ​ഗു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്നു. ക്യാ​ബി​നി​ല്‍ ഐ​സോ​ഫി​ക്‌​സ് ആ​ങ്ക​റു​ക​ള്‍, എ​ല്ലാ സീ​റ്റു​ക​ളി​ലും മൂ​ന്ന് പോ​യി​ന്‍റ് സീ​റ്റ് ബെ​ല്‍​റ്റു​ക​ള്‍, സീ​റ്റ് ബെ​ല്‍​റ്റ് റി​മൈ​ന്‍​ഡ​ര്‍, ചൈ​ല്‍​ഡ് ലോ​ക്കു​ക​ള്‍, ഇം​പാ​ക്ട് സെ​ന്‍​സിം​ഗ് ഓ​ട്ടോ അ​ണ്‍​ലോ​ക്ക് ഉ​ള്ള സ്പീ​ഡ് സെ​ന്‍​സിം​ഗ് ഡോ​ര്‍ ലോ​ക്കു​ക​ള്‍ എ​ന്നി​വ സുരക്ഷാ ഫീച്ചറു കളിൽ ഉ​ള്‍​പ്പെ​ടു​ന്നു.

എ​ൻ​ജി​ൻ

മു​ൻ മോ​ഡ​ലി​ലെ 1.5 ലി​റ്റ​ര്‍ നാ​ച്ചു​റ​ലി ആ​സ്പി​റേ​റ്റ​ഡ് പെ​ട്രോ​ള്‍, 1.5 ലി​റ്റ​ര്‍ ട​ര്‍​ബോ-​പെ​ട്രോ​ള്‍, 1.5 ഡീ​സ​ല്‍ എ​ന്നീ മൂ​ന്ന് എ​ൻ​ജി​ന്‍ ഓ​പ്ഷ​നു​ക​ള്‍ പു​തു​ത​ല​മു​റ​യി​ലേ​ക്കും പ​റി​ച്ചു​ന​ട്ടി​ട്ടു​ണ്ട്. നാ​ച്ചു​റ​ലി ആ​സ്പി​റേ​റ്റ​ഡ് പെ​ട്രോ​ള്‍ 115 ബി​എ​ച്ച്പി പ​വ​റും‍ 144 എ​ൻ​എം ടോ​ര്‍​ക്കും ട​ര്‍​ബോ പെ​ട്രോ​ള്‍ 160 ബി​എ​ച്ച്പി പ​വ​റും‍ 253 എ​ൻ​എം ടോ​ര്‍​ക്കും ഡീ​സ​ല്‍ 116 ബി​എ​ച്ച്പി പ​വ​റും‍ 250 എ​ൻ​എം ടോ​ര്‍​ക്കും പു​റ​പ്പെ​ടു​വി​ക്കുന്നു.

മാ​നു​വ​ൽ, ഓ​ട്ടോ​മാ​റ്റി​ക്, ഡി​സി​ടി പോ​ലു​ള്ള വി​വി​ധ ട്രാ​ൻ​സ്മി​ഷ​ൻ ഓ​പ്ഷ​നു​ക​ളും പു​തി​യ സെ​ൽ​റ്റോ​സി​ൽ ല​ഭ്യ​മാ​ണ്. ഉ​യ​ർ​ന്ന വേ​രി​യ​ന്‍റു​ക​ളി​ൽ, ഡ്രൈ​വിം​ഗ് സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റ്റം വ​രു​ത്താ​വു​ന്ന ഡ്രൈ​വ് മോ​ഡു​ക​ളും ട്ര​ഷ​ൻ മോ​ഡു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ട്ട് മോ​ണോ-​ടോ​ണ്‍, ര​ണ്ട് ഡ്യു​വ​ൽ-​ടോ​ണ്‍ കോ​ന്പി​നേ​ഷ​നു​ക​ളി​ലും വാ​ഹ​നം തെ​ര​ഞ്ഞെ​ടു​ക്കാ​നാ​വും. ഒ​രു എ​ക്സ്ക്ലൂ​സീ​വ് മാ​റ്റ് ക​ള​റും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. പു​തി​യ സെ​ല്‍​റ്റോ​സി​ന്‍റെ വി​ല 2026 ജ​നു​വ​രി ര​ണ്ടി​ന് പ്ര​ഖ്യാ​പി​ക്കും. രാ​ജ്യ​ത്തു​ട​നീ​ളം ബു​ക്കിം​ഗു​ക​ള്‍ ആ​രം​ഭി​ച്ചുക​ഴി​ഞ്ഞു. 25,000 രൂ​പയ്ക്ക് വാ​ഹ​നം ബു​ക്ക് ചെ​യ്യാ​നാ​കും.

Auto

തി​രി​ച്ചെ​ത്തി​യ ഇ​തി​ഹാ​സം

തൊ​ണ്ണൂ​റു​ക​ളി​ലെ വാ​ഹ​ന​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ത​ദ്ദേ​ശീ​യ എ​സ്‌യുവി​യാ​യ ടാ​റ്റ സി​യ​റ വീ​ണ്ടും നിരത്തി​ലേ​ക്ക്. പ​ഴ​യ പ്ര​താ​പ​ത്തോ​ടൊ​പ്പം അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും കോ​ർ​ത്തി​ണ​ക്കി തി​ക​ച്ചും പു​തി​യൊ​രു രൂ​പ​ത്തി​ലാ​ണ് സി​യ​റ​യു​ടെ ര​ണ്ടാം വ​ര​വ്.

തൊ​ണ്ണൂ​റു​ക​ളി​ലെ സി​യ​റ​യു​ടെ ‘സി​ഗ്നേ​ച്ച​ർ’ സ്റ്റൈ​ലാ​യി​രു​ന്ന പി​ൻ​ഭാ​ഗ​ത്തെ മു​ക​ളി​ലേ​ക്ക് വ​ള​ഞ്ഞ ഗ്ലാ​സ് വി​ൻ​ഡോ​ക​ൾ (ആ​ൽ​പൈ​ൻ ഗ്ലാ​സ് റൂ​ഫ്) നി​ല​നി​ർ​ത്തി​ക്കൊ​ണ്ടാ​ണ് പു​തി​യ പ​തി​പ്പും എ​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പ​ഴ​യ ത്രീ ​ഡോ​ർ ഡി​സൈ​നി​ൽ നി​ന്ന് മാ​റി കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ ഫൈ​വ് ഡോ​ർ ലേ​ഒൗ​ട്ടി​ലാ​ണ് വാ​ഹ​നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ല് പ്ര​ധാ​ന വേ​രി​യ​ന്‍റു​ക​ളി​ലും മൂ​ന്ന് പ​വ​ർ​ട്രെ​യി​ൻ ഓ​പ്ഷ​നു​ക​ളി​ലും ആ​റ് ക​ള​ർ സ്കീ​മു​ക​ളി​ലുമാണ് സി​യ​റ ല​ഭിക്കുക. മു​ൻ​വ​ശ​ത്ത് ഉ​ട​നീ​ളം നീ​ളു​ന്ന എ​ൽ​ഇ​ഡി ലൈ​റ്റ് ബാ​ർ, ബോ​ക്സി ഡി​സൈ​ൻ, ഫ്ല​ഷ് ഡോ​ർ ഹാ​ൻ​ഡി​ലു​ക​ൾ, 19 ഇ​ഞ്ച് അ​ലോ​യ് വീ​ലു​ക​ൾ എ​ന്നി​വ സി​യ​റ​യ്ക്ക് ഗം​ഭീ​ര ലു​ക്ക് ന​ൽ​കു​ന്നു.

അ​ക​ത്ത​ള​ത്തി​ലെ ആ​ഡം​ബ​രം

അ​ക​ത്ത​ള​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് ടാ​റ്റ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. ഡാ​ഷ്ബോ​ർ​ഡി​ൽ മൂ​ന്ന് ഡി​ജി​റ്റ​ൽ സ്ക്രീ​നു​ക​ളാ​ണു​ള്ള​ത്. ഡ്രൈ​വ​ർ​ക്കു​ള്ള 10.25 ഇ​ഞ്ച് ഡി​ജി​റ്റ​ൽ ക്ല​സ്റ്റ​ർ, ന​ടു​വി​ലാ​യി 12.3 ഇ​ഞ്ച് ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം, കോ-​പാ​സ​ഞ്ച​റി​നാ​യി മ​റ്റൊ​രു 12.3 ഇ​ഞ്ച് സ്ക്രീ​ൻ എ​ന്നി​വ​യാ​ണ​വ. കൂ​ടാ​തെ, സൗ​ണ്ട് ബാ​റു​ള്ള 12 സ്പീ​ക്ക​ർ ജെ​ബി​എ​ൽ സൗ​ണ്ട് സി​സ്റ്റം, പ​നോ​ര​മി​ക് സ​ണ്‍​റൂ​ഫ്, ഓ​ഗ്‌മെ​ന്‍റ​ഡ് റി​യാ​ലി​റ്റി ഹെ​ഡ്സ് അ​പ്പ് ഡി​സ്പ്ലേ, വോ​യി​സ് അ​സി​സ്റ്റ​ൻ​സ്, ഡ്യു​വ​ൽ സോ​ണ്‍ ക്ലൈ​മ​റ്റ് ക​ണ്‍​ട്രോ​ൾ, ക​ണ​ക്റ്റ​ഡ് കാ​ർ സാ​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഇ​തി​ലു​ണ്ട്.

എ​ല്ലാ പ​തി​പ്പു​ക​ളി​ലും സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ആ​റ് എ​യ​ർ​ ബാ​ഗു​ക​ൾ, സ്റ്റെ​ബി​ലി​റ്റി പ്രോ​ഗ്രാം, ഐ​സോ​ഫി​ക്സ് ചൈ​ൽ​ഡ് സീ​റ്റ് മൗ​ണ്ടിം​ഗ് പോ​യി​ന്‍റു​ക​ൾ, ലെ​വ​ൽ 2 അ​ഡാ​സ്, ഹി​ൽ ഹോ​ൾ​ഡ് അ​സി​സ്റ്റ്, പാ​ർ​ക്കി​ംഗ് സെ​ൻ​സ​റു​ക​ൾ, 360 ഡി​ഗ്രി കാ​മ​റ എ​ന്നി​വ​യു​ണ്ട്. പി​ന്നി​ലെ യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച ലെ​ഗ്റൂ​മും സു​ഖ​ക​ര​മാ​യ സീ​റ്റിം​ഗും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ‘ലൗ​ഞ്ച്’ ശൈ​ലി​യി​ലു​ള്ള സീ​റ്റു​ക​ളാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ൻ​ജി​നും പെ​ർ​ഫോ​മ​ൻ​സും

മൂ​ന്ന് എ​ൻ​ജി​ൻ ഓ​പ്ഷ​നു​ക​ളി​ലാ​യാ​ണ് സി​യ​റ എ​ത്തു​ന്ന​ത്. 1.5 ലി​റ്റ​ർ നാ​ച്ചു​റ​ലി ആ​സ്പി​റേ​റ്റ​ഡ് പെ​ട്രോ​ൾ എ​ൻ​ജി​ൻ (106 എ​ച്ച്പി ക​രു​ത്ത്, 145 എ​ൻ​എം ടോ​ർ​ക്ക്), ക​രു​ത്തു​റ്റ 1.5 ലി​റ്റ​ർ ട​ർ​ബോ പെ​ട്രോ​ൾ എ​ൻ​ജി​ൻ (160 എ​ച്ച്പി ക​രു​ത്ത്, 255 എ​ൻ​എം ടോ​ർ​ക്ക്), 1.5 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ (118 എ​ച്ച്പി ക​രു​ത്ത്, 260 എ​ൻ​എം ടോ​ർ​ക്ക്) എ​ന്നി​വ​യാ​ണ​വ. മാ​നു​വ​ൽ, ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സ് ഓ​പ്ഷ​നു​ക​ൾ ല​ഭ്യ​മാ​ണ്. ട​ർ​ബോ പെ​ട്രോ​ൾ വേ​രി​യ​ന്‍റി​ൽ ഓ​ട്ടോ​മാ​റ്റി​ക് ഗി​യ​ർ​ബോ​ക്സ് മാ​ത്ര​മേ ഉ​ണ്ടാ​കൂ.


11.49 ല​ക്ഷം രൂ​പ​യാ​ണ് പ്രാ​രം​ഭവി​ല​യെ​ങ്കി​ലും ഉ​യ​ർ​ന്ന വേ​രി​യ​ന്‍റു​ക​ളു​ടെ വി​ല​ക​ൾ ഡി​സം​ബ​റി​ൽ പ്ര​ഖ്യാ​പി​ക്കും. മൈ​ലേ​ജ് വി​വ​ര​ങ്ങ​ളും ക​ന്പ​നി ഒൗ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടില്ല. സി​യ​റ​യു​ടെ ബു​ക്കിം​ഗ് ഡി​സം​ബ​ർ 16 മു​ത​ൽ ആ​രം​ഭി​ക്കും. 2026 ജ​നു​വ​രി 15 മു​ത​ൽ വ​ണ്ടി​യു​ടെ ഡെ​ലി​വ​റി തു​ട​ങ്ങും. ഹ്യു​ണ്ടാ​യ് ക്രെ​റ്റ, കി​യ സെ​ൽ​റ്റോ​സ്, മാ​രു​തി ഗ്രാ​ൻ​ഡ് വി​റ്റാ​ര തു​ട​ങ്ങി​യ വ​ന്പ​ന്മാ​രോ​ടാ​ണ് സി​യ​റ മ​ത്സ​രി​ക്കു​ക.

Business

ജൂ​​ണി​​ലെ താ​​രം ഹ്യു​​ണ്ടാ​​യി ക്രെ​​റ്റ

മുംബൈ: ജൂ​​ണി​​ൽ ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട കാ​​ർ ക്രെ​​റ്റ​​യെ​​ന്ന് ഹ്യു​​ണ്ടാ​​യി ഇ​​ന്ത്യ പ്ര​​ഖ്യാ​​പി​​ച്ചു. ജൂ​​ണി​​ൽ 15,786 യൂ​​ണി​​റ്റു​​ക​​ളു​​ടെ വി​​ൽ​​പ്പ​​ന​​യാ​​ണ് ന​​ട​​ന്ന​​ത്.


മാ​​ർ​​ച്ച്, ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലും ഇ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ട്ട മോ​​ഡ​​ലാ​​യി​​രു​​ന്നു ഈ ​​ജ​​ന​​പ്രി​​യ മി​​ഡ്-​​സൈ​​സ് എ​​സ്‌‌​​യു​​വി.


“ക്രെ​​റ്റ വെ​​റു​​മൊ​​രു ഉ​​ത്പ​​ന്ന​​മ​​ല്ല, 12 ല​​ക്ഷ​​ത്തി​​ല​​ധി​​കം ഇ​​ന്ത്യ​​ൻ കു​​ടും​​ബ​​ങ്ങ​​ളു​​ടെ വി​​കാ​​ര​​മാ​​ണ്. ക​​ഴി​​ഞ്ഞ ദ​​ശ​​ക​​ത്തി​​ൽ, ബ്രാ​​ൻ​​ഡ് ക്രെ​​റ്റ എ​​സ്‌യു​​വി മേ​​ഖ​​ല​​യെ സ്ഥി​​ര​​മാ​​യി പു​​ന​​ർ​​നി​​ർ​​വ​​ചി​​ക്കു​​ക​​യും ഇ​​ന്ത്യ​​യി​​ലെ ഹ്യു​​ണ്ടാ​​യി​​യു​​ടെ വ​​ള​​ർ​​ച്ച​​യു​​ടെ ശ​​ക്ത​​മാ​​യ ഒ​​രു സ്തം​​ഭ​​മാ​​യി തു​​ട​​രു​​ക​​യും ചെ​​യ്തു. രാ​​ജ്യ​​ത്ത് 10 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വേ​​ള​​യി​​ൽ ജൂ​​ണി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന മോ​​ഡ​​ലാ​​യി മാ​​റു​​ന്ന​​ത്, ഇ​​ന്ത്യ​​ൻ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ബ്രാ​​ൻ​​ഡി​​ൽ അ​​ർ​​പ്പി​​ച്ച സ്നേ​​ഹ​​ത്തി​​ന്‍റെ​​യും വി​​ശ്വാ​​സ​​ത്തി​​ന്‍റെ​​യും തെ​​ളി​​വാ​​ണ്. 2015ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ​​ശേ​​ഷം ഓ​​രോ വ​​ർ​​ഷ​​വും രാ​​ജ്യ​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ വി​​റ്റ​​ഴി​​ക്ക​​പ്പെ​​ടു​​ന്ന മി​​ഡ്-​​സൈ​​സ് എ​​സ്‌യു​​വി​​യാ​​ണ് ഹ്യു​​ണ്ടാ​​യി ക്രെ​​റ്റ​​”. ഹ്യു​​ണ്ടാ​​യി മോ​​ട്ടോ​​ർ ഇ​​ന്ത്യ​​യു​​ടെ ഡ​​യ​​റ​​ക്ട​​റും സി​​ഇ​​ഒ​​യു​​മാ​​യ ത​​രു​​ണ്‍ ഗ​​ർ​​ഗ് പ​​റ​​ഞ്ഞു. 2015 ജൂ​​ലൈ​​യി​​ലാ​​ണ് ക്രെ​​റ്റ ഇ​​ന്ത്യ​​ൻ വാ​​ഹ​​ന വി​​പ​​ണി​​യി​​ൽ എ​​ത്തി​​യ​​ത്.


മി​​ഡ് സൈ​​സ് എ​​സ്‌യു​​വി വി​​ഭാ​​ഗ​​ത്തി​​ൽ ക്രെ​​റ്റ മ​​ത്സ​​രി​​ക്കു​​ന്ന​​ത് മാ​​രു​​തി സു​​സു​​ക്കി ഗ്രാ​​ൻ​​ഡ് വി​​റ്റാ​​ര, കി​​യ സെ​​ൽ​​റ്റോ​​സ്, ടാ​​റ്റ ക​​ർ​​വ്, ടൊ​​യോ​​ട്ട അ​​ർ​​ബ​​ൻ ക്രൂ​​യി​​സ​​ർ ഹൈ​​റൈ​​ഡ​​ർ, ഹോ​​ണ്ട എ​​ലി​​വേ​​റ്റ്, സ്കോ​​ഡ കു​​ഷാ​​ഖ്, ഫോ​​ക്സ് വാ​​ഗ​​ണ്‍ ടൈ​​ഗ​​ണ്‍, എം​​ജി ആ​​സ്റ്റ​​ർ എ​​ന്നി​​വ​​യു​​മാ​​യാ​​ണ്.
ക്രെ​​റ്റ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ഭാ​​ഗ​​ത്തി​​ലും ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​മാ​​യും ല​​ഭി​​ക്കു​​ന്ന​​താ​​ണ്.

Latest News

Corehub Up