Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nemom

Kerala

'ഡബിൾ ലോക്ക് പറയുന്നവർക്ക് അഹങ്കാരം, വിവാദമുണ്ടാക്കാതെ വികസനം ചർച്ച ചെയ്യൂ': രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നുമുള്ള വി. ശിവൻകുട്ടിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും എതിർ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ.

ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം തിരിച്ചടിച്ചു. ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നത്. അങ്ങനെയെങ്കിൽ വിവാദം ഉണ്ടാക്കാതെ വികസനം ചര്‍ച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, ഡീൽ അടക്കമുള്ള ആരോപണങ്ങളിൽ കൂടുതൽ പറയാനില്ലെന്നും അടുത്ത രണ്ടു ദിവസം വികസനം മാത്രമായിരിക്കും പറയുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും നേരത്തെ ശിവൻകുട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാം. പിഎം ശ്രീയൊന്നും ചര്‍ച്ചയേ ആയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

Kerala

നേ​മ​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​സ്‍​ഡി​പി​ഐ

മ​ല​പ്പു​റം: നേ​മം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി. ​ശി​വ​ൻ​കു​ട്ടി എ​സ്‍​ഡി​പി​ഐ​യു​ടെ പി​ന്തു​ണ പ്രാ​ദേ​ശി​ക​മാ​യി തേ​ടി​യി​ട്ടു​ണ്ടെ​ന്നും പി​ന്തു​ണ തേ​ടി​യി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പൊ​തു​വാ​യി പ​റ​ഞ്ഞ​താ​യി​രി​ക്കാ​മെ​ന്നും എ​സ്‍​ഡി​പി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​പി​എ ല​ത്തീ​ഫ്.

സി​പി​എം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടാ​വി​ല്ല. നേ​മ​ത്ത് പ്രാ​ദേ​ശി​ക​മാ​യി പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പോ​ലീ​സ് ന​യ​ത്തി​ൽ സി​പി​എ​മ്മി​നും ഭി​ന്ന​ഭി​പ്രാ​യം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​തേ അ​ഭി​പ്രാ​യം ത​ങ്ങ​ള്‍​ക്കും ഉ​ണ്ടെ​ന്നും അ​തു​കൊ​ണ്ട് സ​ര്‍​ക്കാ​രി​നെ എ​തി​ര്‍​ക്ക​ണ​മെ​ന്നി​ല്ലെ​ന്നും ല​ത്തീ​ഫ് പ​റ​ഞ്ഞു.

മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​ക​ണ​മെ​ങ്കി​ൽ വി​ഡി സ​തീ​ശ​ൻ നി​ല​പാ​ട് തി​രു​ത്ത​ണം. പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ളോ​ട് എ​ങ്കി​ലും തി​രു​ത്തി പ​റ​യ​ണം. എ​സ്‍​ഡി​പി​ഐ വോ​ട്ട് വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ യു​ഡി​എ​ഫി​ലെ ഏ​ക രാ​ഷ്ട്രീ​യ നേ​താ​വാ​ണ് സ​തീ​ശ​ൻ.

വി ​ഡി സ​തീ​ശ​ൻ എ​സ്‍​ഡി​പി​ഐ വോ​ട്ട് വേ​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഇ​ത് പു​തി​യ നി​ല​പാ​ട് അ​ല്ല. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സു​മാ​യി ധാ​ര​ണ​യാ​യ​ശേ​ഷം സ​തീ​ശ​ൻ എ​സ്‍​ഡി​പി​ഐ​യെ ത​ള്ളി. ഈ ​നി​ല​പാ​ട് ബി​ജെ​പി​ക്ക് സ​ഹാ​യ​ക​മാ​യി. ഒ​രു പ​ഞ്ചാ​യ​ത്ത്‌ ഭ​ര​ണം ബി​ജെ​പി​ക്ക് ത​ളി​ക​യി​ൽ വെ​ച്ചു കൊ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി. മ​ഞ്ചേ​ശ്വ​ര​ത്ത് സ്ഥാ​നാ​ർ​ത്ഥി​യെ പി​ൻ​വ​ലി​ച്ച​ത് പൊ​തു സ​മൂ​ഹ​ത്തി​ന്‍റെ സ​മ്മ​ര്‍​ദ​ത്താ​ലാ​ണ്.

പാ​ണ​ക്കാ​ട് ത​ങ്ങ​ൾ വ​രെ വോ​ട്ട് വി​ഭ​ജി​ച്ചു പോ​കു​മെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ, സ​തീ​ശ​ൻ നേ​രെ തി​രി​ച്ചാ​ണ് പ​റ​യു​ന്ന​ത്. ഇ​ത് കോ​ൺ​ഗ്ര​സ്‌ നി​ല​പാ​ട് ആ​ണോ എ​ന്നു നേ​തൃ​ത്വം പ​റ​യ​ണം. കെ​സി വേ​ണു​ഗോ​പാ​ൽ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് മു​ക​ളി​ലാ​ണോ സ​തീ​ശ​ൻ. സ​തീ​ശ​ൻ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്നും ല​ത്തീ​ഫ് വ്യ​ക്ത​മാ​ക്കി.

District News

നേമത്ത് ആവേശത്തോടെ സ്ഥാനാർഥി പര്യടനം

നേ​മം: നേ​മം മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർഥി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​വേ​ശ​ക​ര​മാ​യി തു​ട​രു​ന്നു. ഇന്നലെ രാ​വി​ലെ മു​ത​ൽ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ദ്ദേ​ഹം വോ​ട്ട​ർ​മാ​രെ നേ​രി​ൽ ക​ണ്ടു.

രാ​വി​ലെ ഒ​ന്പ​തി​നു പാ​ച്ച​ല്ലൂ​ർ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു പ്ര​ചാ​ര​ണം തു​ട​ങ്ങിയ​ത്. തു​ട​ര്‍​ന്ന് പു​ത്ത​ൻ​പ​ള്ളി വാ​ർ​ഡി​ലെ വി​വി​ധ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഉ​ച്ച​യ് ക്കു​ശേ​ഷം സ്ഥാ​നാ​ർ​ഥി നെ​ടു​ങ്കാ​ട്, കാ​ല​ടി, ആ​റ്റു​കാ​ൽ വാ​ർ​ഡു​ക​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്നു മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് അ​മ്പ​ല​ത്ത​റ​യി​ൽ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

"ഡ​ബി​ൾ ലോ​ക്കി​ടാ​ൻ ക്യാ​പ്റ്റ​ൻ നേ​മ​ത്ത്' എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ന​ട​ക്കു​ന്ന പ​രി​പാ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.

നേ​മ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​വും എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളും മു​ൻ​നി​ർ​ത്തി വോ​ട്ട​ർ​മാ​രെ സ​മീ​പി​ക്കു​ന്ന വി. ​ശി​വ​ൻ​കു​ട്ടി​ക്ക് വ​ലി​യ ജ​ന​പി​ന്തു​ണ​യാ​ണ് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​സ്. ശ​ബ​രി​നാ​ഥ​ന്‍റെ റോ​ഡ് ഷോ​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ പൈ​ല​റ്റ് പ​ങ്കെ​ടു​ത്ത​ത് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​വേ​ശ​മാ​യി . പൂ​ജ​പ്പു​ര മു​ത​ൽ ക​ര​മ​ന വ​രെ​യാ​യി​രു​ന്നു റോ​ഡ് ഷോ. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേ ഖറിന്‍റെ പര്യടനവും പുരോഗ മിക്കുന്നു. ഇന്നലെ പഴഞ്ചിറ ക്ഷേത്രം പൊങ്കാല ഉത്സവ ത്തിൽ അദ്ദേഹം പങ്കെടുത്തു.

Kerala

നേ​മ​ത്ത് ശി​വ​ൻ​കു​ട്ടി​യു​ടേ​ത് 'ത​റ രാ​ഷ്ട്രീ​യം'; അ​പ​ര​ൻ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ​ന്ന് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: നേ​മം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ അ​പ​ര​നെ ഇ​റ​ക്കി​യ​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ 'ത​റ രാഷ്‌ട്രീ​യ'​മാ​ണെ​ന്ന് ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ ക​ര​മ​ന ജ​യ​ൻ. നേ​മ​ത്ത് സ്വ​ത​ന്ത്ര​നാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ച രാ​ജീ​വ് കു​മാ​ർ സിപി​എ​മ്മി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാണ്.

നേ​മ​ത്തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന രാ​ജീ​വ് കു​മാ​ർ സി​പി​എം ആ​റ​ന്നൂ​ർ എ ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​ണെ​ന്നു ക​ര​മ​ന ജ​യ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ത​ന്നെ അ​പ​ര​നാ​യി രം​ഗ​ത്തി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ദ്ദേ​ഹം സിപിഎ​മ്മി​ന്‍റെ അ​പ​ര​നാ​ണോ അ​തോ വി​മ​ത​നാ​ണോ എന്നു ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യം മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് ശി​വ​ൻ​കു​ട്ടി ഇ​ത്ത​രം ത​റ​വേ​ല​ക​ൾ കാ​ണി​ക്കു​ന്ന​ത്. അ​പ​ര​ന്മാ​രെ ഇ​റ​ക്കി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ തോ​ൽ​പ്പി​ക്കാ​മെന്നു ക​രു​തു​ന്ന​വ​ർ മൂ​ഢ​സ്വ​ർ​ഗ​ത്തി​ലാ​ണെ​ന്നും ബി​ജെ​പി കു​റ്റ​പ്പെ​ടു​ത്തി. കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലും സി​പി​എം ത​ക​ർ​ന്ന​ടി​ഞ്ഞു​വെ​ന്നും ജി​ല്ല​യി​ലെ നാ​ല് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​ക​ളും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും ക​ര​മ​ന ജ​യ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

 

Kerala

നേമത്തും അരുവിക്കരയിലും വട്ടിയൂര്‍ക്കാവിലും ബിജെപി-കോണ്‍ഗ്രസ് ഡീലെന്ന് ആരോപണം

തിരുവനന്തപുരം: നേമത്തും അരുവിക്കരയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ്. നുസൂര്‍.

നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കാമെന്നും പകരം അരുവിക്കരയില്‍ സഹായിക്കണമെന്നുമാണ് വി.എസ്. ശിവകുമാര്‍ ബിജെപിയുമായുണ്ടാക്കിയ ഡീല്‍. നേരത്തെ തിരുവനന്തപുരവും നേമവും തമ്മിലായിരുന്നു ഡീല്‍. തിരുവനന്തപുരം സിഎംപിക്ക് പോയതോടെ അരുവിക്കരയിലേക്ക് മാറി. ഇതേ ഡീല്‍ വട്ടിയൂര്‍ക്കാവിലുമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ പാര്‍ട്ടി നേതൃത്വം പുകരുന്നതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുകയാണ്. തനിയ്ക്ക് നേമം സീറ്റ് നിഷേധിക്കാന്‍ കാരണമായി ഒരു പ്രമുഖ നേതാവ് ചൂണ്ടിക്കാട്ടിയത് മിശ്ര വിവാഹതിരായ തന്‍റ ഭാര്യ ക്ഷേത്ര ദര്‍ശനം നടത്തുന്നതിനാല്‍ താന്‍ മത്സരിച്ചാല്‍ ഹിന്ദു- മുസ്‌ലിം വോട്ടുകള്‍ നഷ്ടമാകുമെന്ന കാരണമാണ്.

വാമനപുരത്ത് പാലോട് രവിയെ തഴഞ്ഞത് എസ്ഡിപിഐ നിര്‍ദേശിച്ച ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാര്‍ഥിയാക്കാനാണ്. അമ്പലപ്പുഴയില്‍ പോലീസിന്‍റെ ക്രൂരമര്‍ദനമേറ്റ എം.പി. പ്രവീണിനു സീറ്റ് നല്‍കാതെ വാ പോയ കോടാലിയായ ജി. സുധാകരനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ജി. സുധാകരന്‍ ഭാവിയില്‍ മറ്റൊരു പി.സി. ജോര്‍ജ് ആയി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ഒറ്റപ്പാലത്ത് പി.കെ. ശശിക്ക് സീറ്റ് നല്‍കാമെങ്കില്‍ എന്തുകൊണ്ട് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കുന്നില്ല. ഇരുവരും തമ്മില്‍ പീഡനത്തിന്‍റെ തീവ്രതയില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും നുസൂർ ആരോപിച്ചു.

Kerala

ചരിത്രംകുറിച്ച നേമം

തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​യി​​ലെ നേ​​മം പ​​ല​​തു​​കൊ​​ണ്ടും ച​​രി​​ത്ര​​ത്തി​​ൽ ഇ​​ടം​​നേ​​ടി​​യ മ​​ണ്ഡ​​ല​​മാ​​ണ്. കേ​​ര​​ള​​ത്തി​​ൽ ആ​​​​ദ്യ​​​​മാ​​​​യി ‘താ​​​​മ​​​​ര വി​​​​രി​​​​ഞ്ഞ​​​​ത്’ നേ​​മ​​ത്താ​​യി​​രു​​ന്നു. 2016ലാ​​​​ണ് നേ​​​​മ​​​​ത്തു​​നി​​ന്ന് ആ​​ദ‍്യ ബി​​ജെ​​പി എം​​എ​​ൽ​​എ സം​​സ്ഥാ​​ന നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ​​ത്. എ​​​​ണ്‍പ​​​​ത്തി​​​​യാ​​​​റാം വ​​​​യ​​​​സി​​​​ൽ ഒ. ​​​​രാ​​​​ജ​​​​ഗോ​​​​പാ​​​​ൽ നേ​​​​മ​​​​ത്ത് 8,671 വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു.

ത്രി​​​​കോ​​​​ണ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി ര​​​​ണ്ടാ​​​​മ​​​​തും യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ത്ഥി വി. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ പി​​​​ള്ള മൂ​​​​ന്നാ​​​​മ​​​​തും എ​​​​ത്തി. രാ​​​​ജ​​​​ഗോ​​​​പാ​​​​ൽ 67,813 വോ​​​​ട്ടു​​​​ക​​​​ൾ നേ​​​​ടി​​​​യ​​​​പ്പോ​​​​ൾ വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി 59,412 വോ​​​​ട്ടു​​​​ക​​​​ളും വി. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ​​​​പി​​​​ള്ള 13,860 വോ​​​​ട്ടു​​​​ക​​​​ളും നേ​​​​ടി. 2011 നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ബി​​​​ജെ​​​​പി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി​​​​യ മൂ​​​​ന്ന് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​മം. 1982ൽ ​​​​കെ. ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ ഇ​​​​വി​​​​ടെ നി​​​​ന്നും വി​​​​ജ​​​​യി​​​​ച്ച​​​​ശേ​​​​ഷം മൂ​​​​ന്നു ത​​​​വ​​​​ണ സി​​​​പി​​​​എ​​​​മ്മി​​​​നു​​​​വേ​​​​ണ്ടി വി.​​​​ജെ. ത​​​​ങ്ക​​​​പ്പ​​​​നും ഒ​​​​രു ത​​​​വ​​​​ണ വെ​​​​ങ്ങാ​​​​നൂ​​​​ർ പി. ​​​​ഭാ​​​​സ്ക​​​​ര​​​​നു​​​​മാ​​​​യി​​​​രു​​​​ന്നു വി​​ജ​​യി​​ച്ച​​ത്.

1982ൽ ​​​ലീ​​​ഡ​​​ർ കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ മാ​​​ള​​​യി​​​ലും നേ​​​മ​​​ത്തും മ​​​ത്സ​​​രി​​​ച്ചു. എ​​​തി​​​രാ​​​ളി സി​​​പി​​​ഐ​​​യി​​​ലെ ഇ.​ ​​ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ മേ​​​നോ​​​ൻ. യു​​​ഡി​​​എ​​​ഫി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന​​​തി​​​നൊ​​​പ്പം കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​നെ എ​​​ങ്ങ​​​നെ​​​യും വീ​​​ഴ്ത്തു​​​ക എ​​​ന്ന​​​താ​​​യി​​​രു​​​ന്നു സി​​​പി​​​എ​​​മ്മി​​​ന്‍റെ ല​​​ക്ഷ്യം. മാ​​​ള​​​യി​​​ൽ മാ​​​ത്രം മ​​​ത്സ​​​രി​​​ക്കാ​​​ൻ ക​​​രു​​​ണാ​​​ക​​​ര​​​ൻ ത​​​യാ​​​റെ​​​ടു​​​ത്ത​​​പ്പോ​​​ൾ റി​​​സ്ക് എ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന് പ​​​ല​​​രും ലീ​​​ഡ​​​റോ​​​ട് ഉ​​​പ​​​ദേ​​​ശി​​​ച്ചു. അ​​​താ​​​ണു നേ​​​മ​​​ത്തും മ​​​ത്സ​​​രി​​​ക്കാ​​​ൻ ലീ​​​ഡ​​​റെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്.

നേ​​​മ​​​ത്ത് 3348 വോ​​​ട്ടു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​ലും മാ​​​ള​​​യി​​​ൽ 3410 ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലു​​മാ​​​ണ് ലീ​​​ഡ​​​ർ ജ​​​യി​​​ച്ച​​​ത്.​ ക​​​രു​​​ണാ​​​ക​​​ര​​​ൻ നേ​​​മം സീ​​​റ്റ് ഒ​​​ഴി​​​ഞ്ഞ് മാ​​​ള നി​​​ല​​​നി​​​ർ​​​ത്തി. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് നേ​​​മ​​​ത്തു ന​​​ട​​​ന്ന ഉ​​​പ​​​തെര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ ഇ.​ ​​ര​​​മേ​​​ശ​​​ൻ നാ​​​യ​​​രും സി​​​പി​​​എ​​​മ്മി​​​ലെ വി.​​​ജെ.​​​ത​​​ങ്ക​​​പ്പ​​​നു​​​മാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​ത്. ഫ​​​ലം വ​​​ന്ന​​​പ്പോ​​​ൾ ര​​​മേ​​​ശ​​​ൻ നാ​​​യ​​​ർ 7277 വോ​​​ട്ടു​​​ക​​​ൾ​​​ക്ക് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു.

Kerala

നേ​മ​ത്ത് മ​ത്സ​രി​ക്കാ​ന്‍ സ​തീ​ശ​ന് ധൈ​ര്യ​മു​ണ്ടോ?; വെ​ല്ലു​വി​ളി​ച്ച് വി.​ശി​വ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന് ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. സം​ഘ​പ​രി​വാ​റി​നെ​തി​രെ പോ​രാ​ടു​ന്ന വ​ലി​യ യോ​ദ്ധാ​വാ​യി സ്വ​യം ച​മ​യാ​ന്‍ വി.​ഡി.​സ​തീ​ശ​ന്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ള്‍ കൗ​തു​ക​ക​ര​മാ​ണ്.

ബി​ജെ​പി​യോ​ടു​ള്ള മൃ​ദു​സ​മീ​പ​ന​വും കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ല്ലാ​യ്മ​യും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​ന് കൃ​ത്യ​മാ​യി ബോ​ധ്യ​മു​ള്ള​താ​ണ്. വെ​റു​തെ പ്ര​സം​ഗ​പീ​ഠ​ങ്ങ​ളി​ല്‍ ഇ​രു​ന്നു വാ​ച​ക​ക്ക​സ​ര്‍​ത്ത് ന​ട​ത്തി​യാ​ല്‍ സം​ഘ​പ​രി​വാ​ര്‍ വി​രു​ദ്ധ​ത തെ​ളി​യി​ക്കാ​നാ​വി​ല്ലെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.

വി.​ഡി.​സ​തീ​ശ​ൻ ക്ഷ​ണം സ്വീ​ക​രി​ക്കു​മെ​ന്നാണ് തന്‍റെ പ്ര​തീ​ക്ഷ. പോ​റ്റി​യും ഗോ​വ​ർ​ധ​നും സോ​ണി​യ ഗാ​ന്ധി​യു​ടെ വീ​ട്ടി​ൽ പോ​യ​ത് എ​ന്തി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

 

 

Kerala

പ​റ​ഞ്ഞ​തൊ​ന്നും ശ​രി​യ​ല്ല; വി. ​ശി​വ​ൻ​കു​ട്ടി​യെ ത​ള്ളി എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ൻ. നേ​മം മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​ത് ശ​രി​യ​ല്ലെ​ന്ന് അദ്ദേഹം പറഞ്ഞു.

നേ​മ​ത്ത് മ​ത്സ​രി​ക്കി​ല്ലെ​ന്നും ഉ​ണ്ടെ​ന്നും പ​റ​ഞ്ഞ​തൊ​ന്നും ശ​രി​യ​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. സീ​റ്റ് നി​ര്‍​ണ​യ​ത്തി​ല്‍ ഒ​രു ച​ര്‍​ച്ച​യും പാ​ര്‍​ട്ടി​യി​ല്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി.

നേ​മ​ത്ത് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ ബി​ജെ​പി​യു​മാ​യി മ​ത്സ​രം ഭ​യ​ന്ന് ഇ​ട​ത് നേ​താ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ പി​ൻ​മാ​റു​ന്നു​വെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. പ്ര​തി​പ​ക്ഷ​വും ഇ​ത് ഏ​റ്റു​പി​ടി​ച്ച​തോ​ടെ​യാ​ണ് സി​പി​എ​മ്മി​ന് ഇ​തു​ണ്ടാ​ക്കി​യ ആ​ഘാ​തം മ​ന​സി​ലാ​യ​ത്.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍റെ 100 സീ​റ്റെ​ന്ന അ​വ​കാ​ശ​വാ​ദ​ത്തെ​യും എം.​വി.​ഗോ​വി​ന്ദ​ൻ പ​രി​ഹ​സി​ച്ചു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ഒ​രു വി​സ്മ​യ​വും ഉ​ണ്ടാ​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

നാടിനെ വിറപ്പിച്ച 'റെഡ് മാർക്ക്' രഹസ്യം പുറത്ത്; ഒടുവിൽ വമ്പൻ ട്വിസ്റ്റ്

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ "ചു​വ​പ്പ് അ​ട​യാ​ള' ര​ഹ​സ്യ​ത്തി​ന്‍റെ ചു​രു​ള​ഴി​ഞ്ഞു. വീ​ടു​ക​ളു​ടെ മ​തി​ലു​ക​ളി​ലും തൂ​ണു​ക​ളി​ലും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ചു​വ​ന്ന അ​ട​യാ​ള​ങ്ങ​ൾ ക​ണ്ട് ഭ​യ​ച​കി​ത​രാ​യ നാ​ട്ടു​കാ​ർ ഒ​ടു​വി​ൽ ആ​ശ്വാ​സ​ത്തി​ന്‍റെ നെ​ടു​വീ​ർ​പ്പി​ലാ​ണ്.

വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളു​ടെ നീ​ക്ക​മാ​ണോ ഇ​തെ​ന്ന് ഭ​യ​ന്നാ​ണ് പ്ര​ദേ​ശം മു​ഴു​വ​ൻ പ​രി​ഭ്രാ​ന്തി​യി​ലാ​യ​ത്. നേ​മ​ത്തെ കോ​ർ​പ്പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സ് ലെ​യി​ൻ, ജെ​പി ലെ​യി​ൻ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ലാ​ണ് അ​ജ്ഞാ​ത​ർ ചു​വ​ന്ന സ്പ്രേ ​പെ​യി​ന്‍റ് ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

പു​ല​ർ​ച്ചെ ഈ ​അ​ട​യാ​ള​ങ്ങ​ൾ ക​ണ്ടു ഭ​യ​ന്ന വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. മു​ഖം​മൂ​ടി ധ​രി​ച്ചെ​ത്തി​യ ചി​ല​രാ​ണ് ഈ ​അ​ട​യാ​ള​ങ്ങ​ൾ പ​തി​പ്പി​ക്കു​ന്ന​തെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​യ​തോ​ടെ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വ​ർ​ദ്ധി​ച്ചു.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ഗ​ര​ത്തി​ലെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ ക​റു​ത്ത സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ച്ച് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത​തോ​ടെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വി​വ​രം ഉ​ട​ൻ ത​ന്നെ നേ​മം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യ ട്വി​സ്റ്റ് ഈ ​സം​ഭ​വ​ത്തി​ലു​ണ്ടാ​യ​ത്. വാ​ർ​ത്ത​ക​ൾ അ​റി​ഞ്ഞ് ര​ണ്ട് യു​വാ​ക്ക​ൾ സ്വ​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഒ​രു പ്ര​മു​ഖ സ്വ​കാ​ര്യ ഫൈ​ബ​ർ ഇ​ന്‍റ​ർ​നെ​റ്റ് ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഇ​വ​ർ. പു​തി​യ ക​ണ​ക്ഷ​നു​ക​ൾ ന​ൽ​കേ​ണ്ട വീ​ടു​ക​ൾ വേ​ഗ​ത്തി​ൽ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി ത​ങ്ങ​ൾ മു​ൻ​കൂ​ട്ടി അ​ട​യാ​ള​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ആ ​ചു​വ​പ്പ് മാ​ർ​ക്കു​ക​ൾ.

സ്പ്രേ ​പെ​യി​ന്‍റ് ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ശ്വ​സ​ന​ത​ട​സ​മു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ത​ങ്ങ​ൾ മു​ഖം മൂ​ടി​യ​തെ​ന്നും ഇ​വ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. യു​വാ​ക്ക​ളു​ടെ നി​ഷ്ക​ള​ങ്ക​മാ​യ വി​ശ​ദീ​ക​ര​ണം കേ​ട്ട പോ​ലീ​സു​കാ​ർ​ക്ക് ആ​ദ്യം ചി​രി​യാ​ണ് വ​ന്ന​തെ​ങ്കി​ലും, ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി​യ സം​ഭ​വ​ത്തി​ന് ശു​ഭ​ക​ര​മാ​യ അ​ന്ത്യ​മു​ണ്ടാ​യ​തി​ൽ എ​ല്ലാ​വ​രും ആ​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

പോ​ലീ​സ് ഉ​ട​ൻ ത​ന്നെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ വി​ളി​ച്ച് സ​ത്യാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി നാ​ട്ടു​കാ​രു​ടെ പേ​ടി അ​ക​റ്റി. എ​ങ്കി​ലും, അ​പ​രി​ചി​ത​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പോ​ലീ​സി​നെ അ​റി​യി​ക്ക​ണ​മെ​ന്ന ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം നേ​മം പോ​ലീ​സ് നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

Kerala

നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കും; ആ​വ​ർ​ത്തി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

ഇ​ടു​ക്കി: നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ‌​ത്തി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ക​ഴി​ഞ്ഞ ദി​വ​സം തൃ​ശൂ​രി​ലാ​യി​രു​ന്നു നേ​മം മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ കു​റി​ച്ച് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

നേ​മം ആ​ണ് ത​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട സ്ഥ​ല​മെ​ന്നും താ​ന്‍ ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച​ത് നേ​മ​ത്ത് നി​ന്നാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ പ്ര​മു​ഖ നേ​താ​ക്ക​ളും മ​ത്സ​രി​ക്കു​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

സി​പി​എം നേ​താ​വും മ​ന്ത്രി​യു​മാ​യ വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് വി​ജ​യി​ച്ച് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 2016ൽ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ബി​ജെ​പി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തും നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​യി​രു​ന്നു.

Kerala

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കും: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​മ​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഭ​ര​ണം കി​ട്ടി​യാ​ൽ 45 ദി​വ​സ​ത്തി​ന​കം വി​ക​സ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ന്റെ വോ​ട്ടു വൈ​ബ് പ​രി​പാ​ടി​യി​ൽ പ​റ​ഞ്ഞു.

2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വി​ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ് നേ​മം. ഒ. ​രാ​ജ​ഗോ​പാ​ൽ ആ​ണ് എം​എ​ൽ​എ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ​ക്കെ​ട്ട​ത്. എ​ന്നാ​ൽ 2021ൽ ​മ​ന്ത്രി ശി​വ​ൻ​കു​ട്ടി​യി​ലൂ​ടെ എ​ൽ​ഡി​എ​ഫ് മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ച്ചു.

കു​മ്മ​നം രാ​ജ​ശേ​ഖ​ര​നാ​യി​രു​ന്നു 2021ൽ ​നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളി​ധ​ര​നാ​യി​രു​ന്നു യു​ഡി​എ​ഫ് വേ​ണ്ടി മ​ത്സ​രി​ച്ച​ത്.

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ത​ന്നെ​യാ​യി​രി​ക്കും നേ​മ​ത്ത് മ​ത്സ​രി​ക്കു​ക​യെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ വ​ന്നി​രു​ന്നു. ഇ​ന്ന് ആ ​റി​പ്പോ​ർ​ട്ടു​ക​ൾ സ്ഥി​രി​ക​രി​ച്ച് മ​ത്സ​രി​ക്കു​ന്ന കാ​ര്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 

Latest News

Corehub Up