x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറ്റകൾ പട നയിക്കുമ്പോൾ; ബിജെപിയെപ്പോലും പിന്നിലാക്കി ഇൻസ്റ്റാഗ്രാമിൽ 'കോക്രോച്ച് ജനതാ പാർട്ടി' തരംഗം

സൂരജ് സുധീർ
Published: May 21, 2026 04:56 PM IST | Updated: May 21, 2026 04:56 PM IST

ഡി​ജി​റ്റ​ൽ ലോ​ക​ത്തെ പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണ ത​ന്ത്ര​ങ്ങ​ളെ അ​പ്പാ​ടെ മാ​റ്റി​മ​റി​ച്ചു​കൊ​ണ്ട് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വ​ൻ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് 'കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി' എ​ന്ന കൂ​ട്ടാ​യ്മ.

തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളെ കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ൽ പാ​റ്റ​ക​ളോ​ട് ഉ​പ​മി​ച്ചെ​ന്ന വാ​ർ​ത്ത​ക​ളി​ൽ നി​ന്നു​ള്ള അ​മ​ർ​ഷ​മാ​ണ് ഈ ​വേ​റി​ട്ട പ്ര​തി​ഷേ​ധ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്.

അ​മേ​രി​ക്ക​യി​ലെ ബോ​സ്റ്റ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 'പൊ​ളി​റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സ്ട്രാ​റ്റ​ജി' വി​ദ്യാ​ർ​ഥി​യാ​യ അ​ഭി​ജീ​ത് ദി​പ്കെ എ​ന്ന യു​വാ​വ് തു​ട​ക്ക​മി​ട്ട ഈ ​പേ​ജ്, വെ​റും നാ​ല് ദി​വ​സ​ത്തി​നു​ള്ളി​ൽ 14 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്‌​സി​നെ സ്വ​ന്ത​മാ​ക്കി രാ​ജ്യ​ത്തെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​നെ​പ്പോ​ലും പി​ന്നി​ലാ​ക്കി.

ബി​ജെ​പി​യു​ടെ പ്ര​ശ​സ്ത​മാ​യ തി​ര​ഞ്ഞെ​ടു​പ്പ് മു​ദ്രാ​വാ​ക്യ​ങ്ങ​ളെ പ​രി​ഹ​സി​ച്ചു​കൊ​ണ്ട് യു​വാ​ക്ക​ൾ ഏ​റ്റെ​ടു​ത്ത ഡി​ജി​റ്റ​ൽ കാ​മ്പെ​യ്നു​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ വൈ​റ​ലാ​യി.

മ​ഹു​വ മൊ​യ്ത്ര, അ​ഖി​ലേ​ഷ് യാ​ദ​വ് തു​ട​ങ്ങി​യ പ്ര​മു​ഖ ദേ​ശീ​യ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ച​തോ​ടെ ഇ​തൊ​രു ശ​ക്ത​മാ​യ രാ​ഷ്ട്രീ​യ പ്ര​തി​രോ​ധ പ്ര​സ്ഥാ​ന​മാ​യി മാ​റി.

കോ​ടി​ക​ൾ മു​ട​ക്കി​യു​ള്ള പി​ആ​ർ വ​ർ​ക്കു​ക​ളേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ സ​മ​കാ​ലി​ക 'മീം ​ക​ൾ​ച്ച​റി​ന്' സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​ഡി​ജി​റ്റ​ൽ വി​പ്ല​വം.

വ​രും​കാ​ല തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​വാ​ക്ക​ളു​ടെ ഇ​ത്ത​രം സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ​ക​ൾ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

Tags : CockroachJanataParty MemeCulture YouthPower DigitalRevolution AbhijitDipke

Recent News

Corehub Up