x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ദ​ശ​ര​ഥ​നും ഉ​ണ്ടാ​യി​രു​ന്നി​ല്ലേ മൂ​ന്ന് രാ​ജ്ഞി​മാ​ർ?' യു​പി​യി​ൽ ഒ​രു യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച് മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ


Published: July 24, 2026 05:30 PM IST | Updated: July 24, 2026 05:30 PM IST

വി​വാ​ഹ​ശേ​ഷം വേ​ർ​പി​രി​യേ​ണ്ടി വ​രു​മെ​ന്ന ഭ​യ​ത്താ​ൽ സ്വ​ന്തം സ​ഹോ​ദ​രി​മാ​ർ മൂ​ന്നു​പേ​രും ഒ​രേ യു​വാ​വി​നെ ജീ​വി​ത​പ​ങ്കാ​ളി​യാ​ക്കി​യ സം​ഭ​വം ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ൻ ച​ർ​ച്ച​യാ​കു​ന്നു.

അം​റോ​ഹ ജി​ല്ല​യി​ലെ ച​മു​ണ്ഡാ മാ​താ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​ർ​മാ​രാ​യ മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ ത​ങ്ങ​ളു​ടെ ക്യാ​മ​റ​മാ​ൻ കൂ​ടി​യാ​യ വി​കാ​സ് എ​ന്ന യു​വാ​വി​നെ ഒ​ന്നി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ത്.

ബാ​ല്യം തൊ​ട്ടേ ഒ​രു​മി​ച്ച് വ​ള​ർ​ന്ന ത​ങ്ങ​ൾ​ക്ക് വെ​വ്വേ​റെ വീ​ടു​ക​ളി​ലേ​ക്ക് മാ​റു​ന്ന​ത് ചി​ന്തി​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ലെ​ന്നും, പി​രി​ഞ്ഞു​ജീ​വി​ക്കു​ന്ന​തി​ലും ന​ല്ല​ത് ഒ​രൊ​റ്റ​യാ​ളെ വി​വാ​ഹം ക​ഴി​ച്ച് ഒ​ന്നി​ച്ച് ജീ​വി​ക്കു​ന്ന​താ​ണെ​ന്ന തീ​രു​മാ​ന​ത്തി​ൽ പൂ​ർ​ണ സ​മ്മ​ത​ത്തോ​ടെ എ​ത്തി​യ​താ​ണെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്ന ഈ ​ര​ഹ​സ്യ വി​വാ​ഹ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ൽ, നി​ല​വി​ലു​ള്ള ഹി​ന്ദു വി​വാ​ഹ നി​യ​മ​പ്ര​കാ​രം ആ​ദ്യ പ​ങ്കാ​ളി ജീ​വി​ച്ചി​രി​ക്കെ ന​ട​ത്തു​ന്ന ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ൾ​ക്ക് നി​യ​മ​സാ​ധു​ത​യി​ല്ലെ​ന്ന് നി​യ​മ​വി​ദ​ഗ്ദ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

Tags : ViralWedding UPNews AmrohaWedding ViralNews TrendingNow

Recent News

Corehub Up