കനത്ത മഴയിൽ രൗദ്രഭാവം പൂണ്ട നദികളിൽ ജീവൻ പണയം വെച്ചുള്ള അഭ്യാസപ്രകടനങ്ങൾക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് മുന്നറിയിപ്പ് നൽകി. കുത്തിയൊഴുകുന്ന പുഴയ്ക്ക് നടുവിലെ പാറക്കെട്ടിൽ നിന്ന് മൂന്ന് യുവാക്കൾ അപകടകരമായി വെള്ളത്തിലേക്ക് ചാടി നീന്തുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയത്.
മഴക്കാലത്ത് പെട്ടെന്നുയരുന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കുകളും നിമിഷനേരം കൊണ്ട് ദുരന്തം വിതയ്ക്കാമെന്നും, നീന്തൽ അറിയാവുന്നവർക്ക് പോലും ഇത്തരം ഒഴുക്കുകളെ പ്രതിരോധിക്കാൻ കഴിയില്ലെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു.
അതിനാൽ കവിഞ്ഞൊഴുകുന്ന പുഴകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും, അപകടകരമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
തുടർച്ചയായ മുന്നറിയിപ്പുകൾ നൽകിയിട്ടും ആളുകൾ ജീവൻ വെച്ച് പന്താടുന്നത് തുടരുന്നതിൽ വലിയ ആശങ്കയാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
उफनती नदियों से दूरी ही सुरक्षा है।
— Uttarakhand Police (@uttarakhandcops) July 22, 2026
नदी का तेज बहाव पलभर में जानलेवा हो सकता है। जोखिम न लें, सतर्क रहें। किसी को खतरनाक गतिविधि करते देखें तो तुरंत 112 पर सूचना दें।
? Video Courtesy: Social Media#UttarakhandPolice #RiverSafety #MonsoonSafety #Dial112 #StaySafe pic.twitter.com/915lyQJv0a
Tags : UttarakhandPolice MonsoonSafety ViralVideo SafetyFirst PublicAwareness