x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ പോ​ലീ​സു​കാ​ര​ന്‍റെ ക​ര​ണ​ത്ത​ടി​ച്ച സം​ഭ​വം; കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: July 24, 2026 09:19 AM IST | Updated: July 24, 2026 09:19 AM IST

സംഭവത്തിന്റെ വീഡിയോ ദൃശ്യത്തിൽ നിന്ന്

ക​ൽ​പ്പ​റ്റ: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ക​ൽ​പ​റ്റ​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നി​ടെ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ​തി​രെ കേ​സ്. കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഗൗ​തം ഗോ​കു​ൽ​ദാ​സി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സു​കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ച്ച​തി​നു​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ൽ​പ​റ്റ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​നി​ടെ പോ​ലീ​സും നേ​താ​ക്ക​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ഇ​തി​നി​ട​യി​ൽ ഗൗ​തം കൈ​യു​യ​ർ​ത്തി പോ​ലീ​സു​കാ​ര​ന്‍റെ ക​ര​ണ​ത്ത​ടി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ പ്ര​ച​രി​ക്കു​ക​യും വൈ​റ​ലാ​വു​ക​യും ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Tags : Policeman attacked Protest KSU Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up