x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ വാ​ർ​ത്ത ന​ൽ​കി​യ സം​ഭ​വം; മു​ഖ്യ​മ​ന്ത്രിക്കും ഡിജിപിക്കും പരാതി നൽകി പി.​കെ. ശ്രീ​മ​തി

വെബ് ഡെസ്ക്
Published: July 24, 2026 10:41 AM IST | Updated: July 24, 2026 10:41 AM IST

പി.കെ.ശ്രീമതി

ക​ണ്ണൂ​ർ: ത​ന്നി​ക്കെ​തി​രേ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ വാ​ർ​ത്ത ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക്കൊരുങ്ങി മു​തി​ർ​ന്ന സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​പ​കീ​ർ​ത്തി​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​വ​ർ മു​ഖ്യ​മ​ന്ത്രി, ആ​ഭ്യ​ന്ത​ര മ​ന്ത്രി, ഡി​ജി​പി, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി.

വാ​ർ​ത്ത​യു​ടെ ലി​ങ്കു​ക​ൾ സ​ഹി​ത​മാ​ണ് പ​രാ​തി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ജ​നം ടി​വി, ക​ർ​മ ന്യൂ​സ്, ഭാ​ര​ത് ലൈ​വ്, സു​ദി​നം പ​ത്രം, ഡെ​യ്‌​ലി ഹ​ണ്ട് തു​ട​ങ്ങി​യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യാ​ണ് പ​രാ​തി.

മു​ൻ എം​എ​ൽ​എ പി.​ആ​ർ. കൃ​ഷ്ണ​ന്‍റെ ഭാ​ര്യ എ​ന്ന് ന​ടി​ച്ച് പെ​ൻ​ഷ​ൻ വാ​ങ്ങു​ന്നു എ​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു ഇ​വ​ർ​ക്കെ​തി​രെ ന​ട​ന്ന വ്യാ​ജ പ്ര​ച​ര​ണം. ഭ​ർ​ത്താ​വ് മ​രി​ച്ചി​ട്ട് 10 മാ​സം തി​ക​യു​ന്ന​തി​ന് മു​ൻ​പാ​ണ് ത​നി​ക്കെ​തി​രെ ഇ​ത്ത​രം അ​വ​ഹേ​ള​നം ന​ട​ക്കു​ന്ന​തെ​ന്ന് ശ്രീ​മ​തി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ സം​സാ​രി​ക്ക​വെ ത​നി​ക്കെ​തി​രെ​യും കു​ടും​ബ​ത്തി​നെ​തി​രെ​യും നി​ര​ന്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ശ്രീ​മ​തി വി​തു​മ്പി​യി​രു​ന്നു. സം​ഘ​പ​രി​വാ​ർ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

Tags : pk sreemathy CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up