x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​വ​ജാ​ത​ശി​ശു​വി​നെ ജ​ല​സം​ഭ​ര​ണി​യി​ൽ എ​റി​ഞ്ഞു കൊ​ന്ന പി​താ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 10:30 AM IST | Updated: July 24, 2026 10:30 AM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ചി​ക്ബെ​ല്ലാ​പ്പൂ​ർ ജി​ല്ല​യി​ൽ വീ​ട്ടി​ലെ ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​യി​ൽ ന​വ​ജാ​ത​ശി​ശു​വി​നെ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ പി​താ​വ് പി​ടി​യി​ൽ. എം. ​ഇ​മ്രാ​ൻ (28) എ​ന്ന യു​വാ​വി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​മ്രാ​നും ഭാ​ര്യ മു​സ്കാ​നും ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഇ​മ്ര​ൻ ആ​ൺ​കു​ട്ടി​യെ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി ജ​നി​ച്ച​തി​ൽ അ​സം​തൃ​പ്ത​നാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ വീ​ട്ടി​ലു​ള്ള​വ​ർ ഉ​റ​ങ്ങു​മ്പോ​ൾ പ്ര​തി കു​ഞ്ഞി​നെ കി​ട​ക്ക​യി​ൽ നി​ന്ന് എ​ടു​ത്ത് ജ​ല​സം​ഭ​ര​ണി​യി​ൽ എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​സ്കാ​ൻ ഉ​ണ​ർ​ന്ന​പ്പോ​ൾ കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കു​ക​യും ഇ​മ്രാ​നോ​ട് ചോ​ദി​ക്കു​ക​യും ചെ​യ്തു.

കു​ട്ടി എ​വി​ടെ​യാ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്ന് പറഞ്ഞ് ഇമ്രാൻ കു​ട്ടി​യെ തി​ര​യു​ന്ന​തി​ൽ ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ചേ​രു​ക​യും ചെ​യ്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തി​ര​ച്ചി​ലി​ൽ ഫ​ല​മൊ​ന്നും കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ​ക്ക് ജ​ല​സം​ഭ​ര​ണി​യി​ലെ വെ​ള്ളം വ​റ്റി​ച്ച​പ്പോ​ഴാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ക്കു​ക​യും ചെ​യ്തു. കു​ടും​ബ​ത്തി​നു​ള്ളി​ൽ മു​ൻ​പ് ത​ർ​ക്ക​ങ്ങ​ളോ ലിം​ഗ​വി​വേ​ച​ന​ത്തി​ന്‍റെ സൂ​ച​ന​ക​ളോ ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ളെ​യും അ​യ​ൽ​വാ​സി​ക​ളെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Crime Police Infant

Recent News

Corehub Up