x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം: വിചിത്ര ആവശ്യവുമായി അർജന്‍റീന ആരാധകർ

വെബ് ഡെസ്ക്
Published: July 24, 2026 09:50 AM IST | Updated: July 24, 2026 10:08 AM IST

അർജന്‍റീന ടീം

ന്യൂ​യോ​ർ​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ട് തോ​റ്റ​തി​ന് പി​ന്നാ​ലെ മ​ത്സ​രം വീ​ണ്ടും ന​ട​ത്ത​ണ​മെ​ന്ന വി​ചി​ത്ര ആ​വ​ശ്യ​വു​മാ​യി അ​ർ​ജ​ന്‍റീ​ന ആ​രാ​ധ​ക​ർ. മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്‍റീ​ന 1–0ന് ​പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ആ​രം​ഭി​ച്ച ഈ ​ഓ​ൺ​ലൈ​ൻ ക്യാമ്പെ​യ്നി​ൽ ഇ​തി​ന​കം ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഒ​പ്പു​വ​ച്ചു ക​ഴി​ഞ്ഞു. ഗി​സെ​ല സാ​ഞ്ച​സ് എ​ന്ന ആ​രാ​ധി​ക​യാ​ണ് 'ചെ​യ്ഞ്ച്' എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഈ ക്യാമ്പെ​യ്ന് തു​ട​ക്ക​മി​ട്ട​ത്.

മ​ത്സ​രം നി​യ​ന്ത്രി​ച്ച സ്ലൊ​വേ​നി​യ​ൻ റ​ഫ​റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ അ​ർ​ജ​ന്‍റീ​ന​യ്ക്ക് തി​രി​ച്ച​ടി​യാ​യെ​ന്നും ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് ആ​രാ​ധ​ക​രു​ടെ ആ​രോ​പ​ണം. റ​ഫ​റി​യു​ടെ എ​ല്ലാ തീ​രു​മാ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നു എ​ന്ന​തി​ന് ഇ​വ​ർ തെ​ളി​വു​ക​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. സ​മാ​ന​മാ​യ രീ​തി​യി​ൽ സെ​മി ഫൈ​ന​ലി​ൽ സ്പെ​യി​നി​നോ​ട് തോ​റ്റ ഫ്ര​ഞ്ച് ആ​രാ​ധ​ക​രും മു​മ്പ് ഓ​ൺ​ലൈ​ൻ ക്യാമ്പെ​യ്ൻ ന​ട​ത്തി​യി​രു​ന്നു.

അ​തേ​സ​മ​യം, ആ​രാ​ധ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ പൂ​ർ​ത്തി​യാ​യ മ​ത്സ​രം വീ​ണ്ടും ന​ട​ത്തു​ന്ന പ​തി​വ് ഫി​ഫ​യ്ക്കി​ല്ല. ഫൈ​ന​ലി​ൽ എ​ക്സ്ട്രാ ടൈ​മി​ൽ ഫെ​റാ​ൻ ടോ​റ​സ് നേ​ടി​യ ഏ​ക ഗോ​ളി​ലൂ​ടെ​യാ​ണ് സ്പെ​യി​ൻ വി​ജ​യി​ക​ളാ​യ​ത്. മ​ത്സ​ര​ത്തി​ലു​ട​നീ​ളം പ​ന്തി​ന്മേ​ൽ ആ​ധി​പ​ത്യം പു​ല​ർ​ത്തി​യ സ്പെ​യി​ൻ 20 ഗോ​ൾ ശ്ര​മ​ങ്ങ​ളും 11 ഓ​ൺ​ടാ​ർ​ഗ​റ്റ് ഷോ​ട്ടു​ക​ളും 803 പാ​സു​ക​ളും പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു

മ​റു​വ​ശ​ത്ത് തി​ക​ച്ചും മ​ങ്ങി​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​ർ​ജന്‍റീന​യ്ക്ക് ഓ​ൺ​ടാ​ർ​ഗ​റ്റ് ഷോ​ട്ടു​ക​ളൊ​ന്നും ഉ​തി​ർ​ക്കാ​നാ​യി​ല്ല. സ്പാ​നി​ഷ് താ​രം പൗ ​കു​ബാ​ർ​സി​യെ ഫൗ​ൾ ചെ​യ്ത​തി​ന് എ​ൻ​സോ ഫെ​ർ​ണാ​ണ്ട​സ് ചു​വ​പ്പു​കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​വു​ക​യും ചെ​യ്തു. തോ​ൽ​വി​ക്ക് പി​ന്നാ​ലെ അ​ർ​ജ​ന്‍റീ​ന താ​ര​ങ്ങ​ൾ ഗ്രൗ​ണ്ടി​ൽ വെ​ച്ച് സ്പാ​നി​ഷ് ക​ളി​ക്കാ​രെ മ​ർ​ദി​ച്ച​തും വി​വാ​ദ​മാ​യി​രു​ന്നു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash FIFA World Cup Argentina

Recent News

Corehub Up