x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; പി.​എ​സ്. പ്ര​ശാ​ന്തി​ന്‍റെ ഇ​ട​പെ​ട​ലി​ന് തെ​ളി​വു​ണ്ടെ​ന്ന് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്

വെബ് ഡെസ്‌ക്
Published: July 24, 2026 07:02 AM IST | Updated: July 24, 2026 07:03 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത് നേ​രി​ട്ട് ഇ​ട​പെ​ട്ട​താ​യി എ​സ്ഐ​ടി​യു​ടെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ റെ​ജി​ലാ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് ത​ള്ളി​യാ​ണ് പ്ര​ശാ​ന്ത് പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ നി​ര്‍​ദേ​ശി​ച്ച​ത്. സ്വ​ര്‍​ണം ഇ​ള​ക്കി മാ​റ്റി വീ​ണ്ടും പ്ലേ​റ്റ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം സ്മാ​ര്‍​ട്ട് ക്രി​യേ​ഷ​ൻ​സി​നി​ല്ലെ​ന്ന് റ​ജി​ലാ​ല്‍ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. 2025 ജൂ​ലൈ 30 നാ​ണ് ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്.

റെ​ജി​ലാ​ലി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​പ്പി​ച്ച് പാ​ളി​ക​ൾ ചെ​ന്നൈ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ പ്ര​ശാ​ന്ത് ദേ​വ​സ്വം സെ​ക്ര​ട്ട​റി​ക്ക് ക​ത്തു​ന​ൽ​കു​ക​യും ബോ​ർ​ഡ് യോ​ഗം ഇ​തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. ചെ​ന്നൈ​യി​ലേ​ക്ക് പാ​ളി​ക​ള്‍ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി വ്യാ​ജ രേ​ഖ ത​യാ​റാ​ക്കി​യെ​ന്നും റി​മാ​ന്‍റ് റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

നി​യ​മാ​നു​സൃ​ത​മാ​യ ക​രാ​റും അ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പാ​ളി​ക​ള്‍ ചെ​ന്നൈ​യി​ൽ എ​ത്തി​ച്ച ശേ​ഷം ബെ​ല്ലാ​രി​യി​ൽ​നി​ന്നും 2025 ഓ​ഗ​സ്റ്റ് എ​ട്ടി​ന് പോ​റ്റി മു​ദ്ര​പ​ത്രം വാ​ങ്ങി. തു​ട​ര്‍​ന്ന് ഓ​ഗ​സ്റ്റ് പ​ത്താം തീ​യ​തി പോ​റ്റി​യും തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ റ​ജി​ലാ​ലും ചേ​ര്‍​ന്ന് വ്യാ​ജ ക​രാ​റി​ൽ ഒ​പ്പി​ട്ടു. ചെ​ന്നൈ​യി​ലെ​ത്തി​ച്ച 12 പാ​ളി​ക​ളി​ൽ നാ​ലെ​ണ്ണ​ത്തി​ൽ​നി​ന്ന് സ്വ​ർ​ണം വേ​ർ​തി​രി​ച്ചെ​ടു​ത്തു.

2019ലെ ​സ്വ​ർ​ണ​ക്കൊ​ള്ള മ​റ​ച്ചു​വ​യ്‌​ക്കാ​നും സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് ഉ​ട​മ പ​ങ്ക​ജ് ഭ​ണ്ഡാ​രി​ക്ക് ലാ​ഭ​മു​ണ്ടാ​ക്കാ​നു​മാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത്. 2020 മു​ത​ൽ 2025 വ​രെ​യു​ള്ള ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ പ​ങ്ക് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Sabarimala gold theft

Recent News

Corehub Up