x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​ന്ധു​​വി​​ന് തോ​​ൽ​​വി

വെബ്ഡെസ്ക്
Published: July 24, 2026 02:55 AM IST | Updated: July 24, 2026 02:55 AM IST

പി​​.വി. സി​​ന്ധു​​

ചാംഗ്ഷൗവ്‌: ചൈ​​ന ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​ക്ക് നി​​രാ​​ശ​​യു​​ടെ ദി​​നം. വ​​നി​​താ താ​​രം പി​​.വി. സി​​ന്ധു​​ അടക്കം മു​​ൻ നി​​ര താ​​ര​​ങ്ങ​​ൾ തോ​​ൽ​​വി ഏ​​റ്റു​​വാ​​ങ്ങി. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ല​​ക്ഷ്യ സെ​​ന്നും ആ​​യു​​ഷ് ഷെ​​ട്ടി​​യും പ​​രാ​​ജ​​യം രു​​ചി​​ച്ചു.

ചൈ​​ന​​യു​​ടെ ചെ​​ൻ യു​​ഫെ​​യ് ആ​​ണ് പി.​​വി. സി​​ന്ധു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​ദ്യ ഗെ​​യിം ന​​ഷ്ട​​മാ​​യ ചൈ​​നീ​​സ് താ​​രം വ​​ൻ തി​​രി​​ച്ചു​​വ​​ര​​വാ​​ണ് ന​​ട​​ത്തി​​യ​​ത്. 16-21, 22-20, 21-18 സ്കോ​​റി​​നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ തോ​​ൽ​​വി.

പു​​രു​​ഷ സിം​​ഗി​​ൾ​​സ് താ​​ര​​മാ​​യ ആ​​യു​​ഷ് ഷെ​​ട്ടി​​യും പ​​രാ​​ജ​​യം രു​​ചി​​ച്ച​​ത് മു​​ന്നി​​ൽ​​നി​​ന്ന ശേ​​ഷ​​മാ​​ണ്. ആ​​ദ്യ ഗെ​​യിം നേ​​ടി​​യ ആ​​യു​​ഷി​​ന് തു​​ട​​ർ​​ന്നു​​ള്ള ര​​ണ്ട് ഗെ​​യി​​മും ന​​ഷ്ട​​മാ​​യി. തോ​​ൽ​​വി​​യോ​​ടെ ആ​​യു​​ഷി​​ന്‍റെ മു​​ന്നേ​​റ്റം പ്രീ-​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​വ​​സാ​​നി​​ച്ചു. സ്കോ​​ർ: 21-15, 13-21, 20-22.

കാ​​ന​​ഡ​​യു​​ടെ വി​​ക്ട​​ർ ലാ​​യി​​യോ​​ട് 19-21, 11-21 സ്കോ​​റി​​ന് ല​​ക്ഷ്യ സെ​​ൻ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഇ​​തോ​​ടെ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഇ​​ന്ത്യ​​യു​​ടെ മു​​ന്നേ​​റ്റം അ​​വ​​സാ​​നി​​ച്ചു.

Tags : loses PVSindhu Badminton ChinaOpen Sports

Recent News

Corehub Up