x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​തോ​മ​സ് പ​തി​ക്ക​ലി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

വെബ്ഡെസ്ക്
Published: July 24, 2026 02:41 AM IST | Updated: July 24, 2026 02:41 AM IST

ഫാ. ​​​​​തോ​​​​​മ​​​​​സ് പ​​​​​തി​​​​​ക്ക​​​​​ൽ

ത​​​​​ല​​​​​ശേ​​​​​രി: വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​രി​​​​​ലെ ദി​​​​​വ്യ​​​​​കാ​​​​​രു​​​​​ണ്യ അ​​​​​ട​​​​​യാ​​​​​ളം ആ​​​​​ദ്യ​​​​​മാ​​​​​യി ദ​​​​​ർ​​​​​ശി​​​​​ച്ച ഫാ. ​​​​​തോ​​​​​മ​​​​​സ് പ​​​​​തി​​​​​ക്ക​​​​​ലി​​​​​ന് (73) ഇ​​​​​ന്നു നാ​​​​​ട് വി​​​​​ട​​​​​ചൊ​​​​​ല്ലും. ചൊ​​​​​വ്വാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ അ​​​​​ന്ത​​​​​രി​​​​​ച്ച ഫാ. ​​​തോ​​​മ​​​സി​​​ന്‍റെ സം​​​​​സ്കാ​​​​​ര​​​ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ ഇ​​​​​ന്നു രാ​​​വി​​​ലെ പ​​​ത്തി​​​ന് വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​ർ ക്രി​​​​​സ്തു​​​​​രാ​​​​​ജ പ​​​​​ള്ളി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കും. ത​​​​​ല​​​​​ശേ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പാം​​​​​പ്ലാ​​​​​നി മു​​​​​ഖ്യ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ക്കും.

ഫാ. ​​​തോ​​​മ​​​സി​​​ന്‍റെ​​​യും കു​​​​​ടും​​​​​ബാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ആ​​​​​ഗ്ര​​​​​ഹ​​​​​വും പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന​​​​​യും പ​​​​​രി​​​​​ഗ​​​​​ണി​​​​​ച്ചാ​​​​​ണ് സം​​​​​സ്കാ​​​​​രം വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​ർ പ​​​​​ള്ളി​​​​​യി​​​​​ൽ ന​​​​​ട​​​​​ത്താ​​​​​ൻ അ​​​​​തി​​​​​രൂ​​​​​പ​​​​​ത തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. ഫാ. ​​​തോ​​​മ​​​സ് വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​ർ ഇ​​​​​ട​​​​​വ​​​​​ക​​​​​യി​​​​​ൽ വി​​​​​കാ​​​​​രി​​​​​യാ​​​​​യി​​​​​രി​​​​​ക്കെ 2013 ന​​​​​വം​​​​​ബ​​​​​ർ 13ന് ​​​​​രാ​​​​​വി​​​​​ലെ വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​ണ് ഈ​​​​​ശോ​​​​​യു​​​​​ടെ തി​​​​​രു​​​​​മു​​​​​ഖം തി​​​​​രു​​​​​വോ​​​​​സ്തി​​​​​യി​​​​​ൽ തെ​​​​​ളി​​​​​ഞ്ഞ​​​​​ത്.

ഭൗ​​​​​തി​​​​​ക​​​​​ദേ​​​​​ഹം ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് കി​​​​​ളി​​​​​യ​​​​​ന്ത​​​​​റ​​​​​യി​​​​​ലെ സ്വ​​​​​ഭ​​​​​വ​​​​​ന​​​​​ത്തി​​​​​ലും രാ​​​​​ത്രി​​​​​യോ​​​​​ടെ ക​​​​​രു​​​​​വ​​​​​ഞ്ചാ​​​​​ൽ പ്രീ​​​​​സ്റ്റ് ഹോ​​​​​മി​​​​​ലും പൊ​​​​​തു​​​​​ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു വ​​​​​ച്ച​​​​​പ്പോ​​​​​ൾ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ളു​​​​​ക​​​​​ളാ​​​​​ണ് അ​​​​​ന്ത്യാ​​​​​ഞ്ജ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​നെ​​​​​ത്തി​​​​​യ​​​​​ത്.

സം​​​​​സ്കാ​​​​​ര ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ളു​​​​​ടെ ആ​​​​​ദ്യ​​​​​ഭാ​​​​​ഗ​​​​​വും വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന​​​​​യും ഇ​​​​​ന്നു രാ​​​​​വി​​​​​ലെ ആ​​​​​റി​​​​​ന് ക​​​​​രു​​​​​വ​​​​​ഞ്ചാ​​​​​ൽ പ്രീ​​​​​സ്റ്റ് ഹോ​​​​​മി​​​​​ൽ ന​​​​​ട​​​​​ക്കും. തു​​​​​ട​​​​​ർ​​​​​ന്ന് ഭൗ​​​​​തി​​​​​ക​​​​​ദേ​​​​​ഹം വി​​​​​ള​​​​​ക്ക​​​​​ന്നൂ​​​​​ർ പ​​​​​ള്ളി​​​​​യി​​​​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​കും. രാ​​​​​വി​​​​​ലെ എ​​​​​ട്ടു​​​​​മു​​​​​ത​​​​​ൽ അ​​​​​വി​​​​​ടെ പൊ​​​​​തു​​​​​ദ​​​​​ർ​​​​​ശ​​​​​ന സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ണ്ടാ​​​​​കും. തു​​​​​ട​​​​​ർ​​​​​ന്ന് പ​​​ത്തി​​​ന് ​​സം​​​​​സ്കാ​​​​​ര​​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​ക​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കും.

Tags : FrThomasPathikkal Funeral Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up