മാനുവല്‍ സാഞ്ചസ്
കണ്ണൂര്‍: സൂപ്പര്‍ ലീഗ് ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ മുഖ്യപരിശീലകന്‍ മാനുവല്‍ സാഞ്ചസ് ക്ലബ് വിട്ടു. സ്പെയിനിലെ മൂന്നാം ഡിവിഷന് ക്ലബ്ബായ കള്‍ച്ചറല്‍ വൈ ഡിപോര്‍ട്ടിവ ലിയോനെസയുടെ സഹപരിശീലകനായി ചുമതലയേറ്റതോടെയാണ് അദ്ദേഹം കണ്ണൂർ വാരിയേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഒഴിഞ്ഞത്.
രണ്ടു സീസണില്‍ കണ്ണൂര്‍ വാരിയേഴ്സിനെ പരിശീലിപ്പിച്ച മാനുവല്‍ സാഞ്ചസിന്റെ മികവിൽ ആദ്യ സീസണില്‍ ക്ലബ് ഫൈനലിലെത്തി രണ്ടാം സീസണില്‍ കിരീടം നേടുകയും ചെയ്തിരുന്നു. ഞാൻ കണ്ണൂരിൽനിന്നു കൊണ്ടുപോകുന്നത് നമ്മൾ ഒരുമിച്ച് സൃഷ്ടിച്ച ഓർമകളാണെന്നും ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുന്ന സൗഹൃദങ്ങളുമാണെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
കണ്ണൂർ എന്റെ മറ്റൊരു വീടാണ്. എന്നിൽ വിശ്വാസം അർപ്പിച്ചതിനു നന്ദിയുണ്ടെന്നും എല്ലാവരെയും കാണാൻ ഞാൻ വീണ്ടും കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : ManuelSanchez Leaves KannurWarriors Sports