Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ManuelSanchez

മാ​നു​വ​ൽ സാ​ഞ്ച​സ് ക​ണ്ണൂ​ർ വാ​രി​യേ​ഴ്സ് വി​ട്ടു

ക​​​ണ്ണൂ​​​ര്‍: സൂ​​​പ്പ​​​ര്‍ ലീ​​​ഗ് ജേ​​​താ​​​ക്ക​​​ളാ​​​യ ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സ് എ​​​ഫ്‌​​​സി​​​യു​​​ടെ മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ന്‍ മാ​​​നു​​​വ​​​ല്‍ സാ​​​ഞ്ച​​​സ് ക്ല​​​ബ് വി​​​ട്ടു. സ്‌​​​പെ​​​യി​​​നി​​​ലെ മൂ​​​ന്നാം ഡി​​​വി​​​ഷ​​​ന്‍ ക്ലബ്ബായ ക​​​ള്‍​ച്ച​​​റ​​​ല്‍ വൈ ​​​ഡി​​​പോ​​​ര്‍​ട്ടി​​​വ ലി​​​യോ​​​നെ​​​സ​​​യു​​​ടെ സ​​​ഹ​​​പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​തോ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ക​​​ണ്ണൂ​​​ർ വാ​​​രി​​​യേ​​​ഴ്സി​​​ന്‍റെ മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക സ്ഥാ​​​നം ഒ​​​ഴി​​​ഞ്ഞ​​​ത്.

ര​​​ണ്ടു സീ​​​സ​​​ണി​​​ല്‍ ക​​​ണ്ണൂ​​​ര്‍ വാ​​​രി​​​യേ​​​ഴ്‌​​​സി​​​നെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച മാ​​​നു​​​വ​​​ല്‍ സാ​​​ഞ്ച​​​സി​​​ന്‍റെ മി​​​ക​​​വി​​​ൽ ആ​​​ദ്യ സീ​​​സ​​​ണി​​​ല്‍ ക്ല​​​ബ് ഫൈ​​​ന​​​ലി​​​ലെത്തി ര​​​ണ്ടാം സീ​​​സ​​​ണി​​​ല്‍ കി​​​രീ​​​ടം നേ​​​ടു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഞാ​​​ൻ ക​​​ണ്ണൂ​​​രി​​​ൽ​​നി​​​ന്നു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത് ന​​​മ്മ​​​ൾ ഒ​​​രു​​​മി​​​ച്ച് സൃ​​​ഷ്ടി​​​ച്ച ഓ​​​ർ​​​മ​​​ക​​​ളാ​​​ണെ​​​ന്നും ജീ​​​വി​​​ത​​​കാ​​​ലം മു​​​ഴു​​​വ​​​ൻ കൂ​​ടെ​​​യു​​​ണ്ടാ​​​കു​​​ന്ന സൗ​​​ഹൃ​​​ദ​​​ങ്ങ​​​ളു​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ക​​​ണ്ണൂ​​​ർ എ​​​ന്‍റെ മ​​​റ്റൊ​​​രു വീ​​​ടാ​​​ണ്. എ​​​ന്നി​​​ൽ വി​​​ശ്വാ​​​സം അ​​​ർ​​​പ്പി​​​ച്ച​​​തി​​നു ന​​​ന്ദി​​​യു​​​ണ്ടെ​​​ന്നും എ​​​ല്ലാ​​​വ​​​രെ​​​യും കാ​​​ണാ​​​ൻ ഞാ​​​ൻ വീ​​​ണ്ടും ക​​​ണ്ണൂ​​​രി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

Latest News

Corehub Up