Ashes
ട്രെന്റ് ബ്രിഡ്ജ്: ഓസ്ട്രേലിയ- ഇംഗ്ലണ്ട് വൈര്‍ പോരാട്ടമായ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനുള്ള വേദികൾ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി).
ജൂണ്‍ 18ന് ആരംഭിക്കുന്ന പുരുഷന്മാരുടെ ആദ്യ ടെസ്റ്റിന് ട്രെന്റ് ബ്രിഡ്ജ് വേദിയാകുന്പോൾ വനിതാ പരന്പരയിലെ ആദ്യ മത്സരമായ ടെസ്റ്റ് ജൂണ്‍ 24ന് ഹെഡിംഗ്ലിയിൽ ആരംഭിക്കും.
ജൂലൈ 21ന് ആരംഭിക്കുന്ന പുരുഷന്മാരുടെ നാലാമത് ടെസ്റ്റ് മത്സരത്തിന് സതാംപ്ടണ് വേദിയാകും.
ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ലണ്ടനിലെ ഓവലിൽ നടക്കും.
ആഷസ് ഷെഡ്യൂൾ:
ഒന്നാം ടെസ്റ്റ്- ജൂണ്‍ 18-22 - ട്രെന്റ് ബ്രിഡ്ജ്
രണ്ടാം ടെസ്റ്റ്- ജൂണ്‍ 30-ജൂലൈ 4 - ലോർഡ്സ്
മൂന്നാം ടെസ്റ്റ്- ജൂലൈ 8-12 - എഡ്ജ്ബാസ്റ്റണ്
നാലാം ടെസ്റ്റ്- ജൂലൈ 21-25 - സതാംപ്ടണ്
അഞ്ചാം ടെസ്റ്റ്- ജൂലൈ 29-ഓഗസ്റ്റ് 2 - ലണ്ടൻ (ദ ഓവൽ)
Tags : Ashes Sports CricketTest