x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​ഴി​ലി​ട​ങ്ങ​ളി​ൽ പോ​കു​ന്ന സ്ത്രീ​ക​ള്‍​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കും: മ​ന്ത്രി സി.​പി. ജോ​ണ്‍

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ന്‍
Published: July 24, 2026 02:08 AM IST | Updated: July 24, 2026 02:09 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് പോ​​​കു​​​ന്ന സ്ത്രീ​​​ക​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും സൗ​​​ക​​​ര്യ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍. യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന ക​​​ര്‍​മ​​​പ​​​രി​​​പാ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച "പി​​​ങ്ക് ബ​​​സ് ലേ​​​ഡീ​​​സ് ഒ​​​ണ്‍​ലി’ പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ന്‍​ട്ര​​​ല്‍ ഡി​​​പ്പോ​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ്ത്രീ​​​ക​​​ള്‍​ക്ക് സ്വ​​​ത​​​ന്ത്ര​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം. നി​​​ല​​​വി​​​ല്‍ രാ​​​ത്രി കാ​​​ല​​​ങ്ങ​​​ളി​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ യാ​​​ത്രാ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ കു​​​റ​​​വാ​​​യ​​​തി​​​നാ​​​ല്‍ ഉ​​​യ​​​ര്‍​ന്ന തു​​​ക ന​​​ല്‍​കി മ​​​റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി വ​​​രു​​​ന്ന വ​​​നി​​​ത​​​ക​​​ള്‍​ക്ക് പു​​​തി​​​യ പ​​​ദ്ധ​​​തി വ​​​ലി​​​യ ആ​​​ശ്വാ​​​സ​​​മാ​​​കും.

രാ​​​ത്രി ഒ​​​ന്‍​പ​​​തി​​​നു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും പി​​​ങ്ക് ബ​​​സ് പ്ര​​​ധാ​​​ന​​​മാ​​​യും സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ക. ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ല്‍ രാ​​​ത്രി പ​​​ത്തി​​​നും രാ​​​വി​​​ലെ അ​​​ഞ്ചി​​​നും ഇ​​​ട​​​യി​​​ല്‍ ജോ​​​ലി ക​​​ഴി​​​ഞ്ഞ് മ​​​ട​​​ങ്ങു​​​ന്ന​​​വ​​​ര്‍, ആ​​​ശു​​​പ​​​ത്രി ജീ​​​വ​​​ന​​​ക്കാ​​​ര്‍, രാ​​​ത്രി സി​​​നി​​​മ ക​​​ഴി​​​ഞ്ഞ് പോ​​​കു​​​ന്ന​​​വ​​​ര്‍, ട്രെ​​​യി​​​ന്‍ മാ​​​ര്‍​ഗം ത​​​മ്പാ​​​നൂ​​​രി​​​ല്‍ എ​​​ത്തു​​​ന്ന രോ​​​ഗി​​​ക​​​ളും കൂ​​​ട്ടി​​​രി​​​പ്പു​​​കാ​​​രും ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വ​​​ലി​​​യൊ​​​രു വി​​​ഭാ​​​ഗം യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് ഇ​​​ത് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടും.

ടെ​​​ക്‌​​​നോ​​​പാ​​​ര്‍​ക്ക് പോ​​​ലെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍​ക്ക് രാ​​​ത്രി എ​​​ട്ടി​​​നും പ​​​ത്തി​​​നും ഇ​​​ട​​​യി​​​ല്‍ പ്ര​​​ത്യേ​​​ക സ​​​ര്‍​വീ​​​സു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കും. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മ​​​റ്റ് ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കും പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു.

രാ​​​ത്രി​​​യി​​​ല്‍ മാ​​​ത്ര​​​മ​​​ല്ല, പ​​​ക​​​ല്‍ സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും പി​​​ങ്ക് ബ​​​സി​​​ന്‍റെ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ണ്.

Tags : CPJohn workplaces women ensured Safety PinkBus Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up