x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന് ഇ​തു​വ​രെ ആ​വ​ശ്യ​ത്തി​ന് വേ​ദ​ന അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല, വ​ൻ സൈ​നി​ക ന​ട​പ​ടി​ ആ​ലോ​ചി​ക്കു​ന്ന​താ​യി ട്രം​പ് 

വെബ് ഡെസ്‌ക്
Published: July 24, 2026 03:47 AM IST | Updated: July 24, 2026 03:47 AM IST

വാ​ഷിം​ഗ്‌‌​ട​ൺ ഡി​സി: ഇ​റാ​നെ​തി​രെ ഓ​പ്പ​റേ​ഷ​ൻ എ​പി​ക് ഫ്യൂ​റി​യേ​ക്കാ​ൾ വ​ലി​യ സൈ​നി​ക ന​ട​പ​ടി​യാ​ണ് ആ​ലോ​ചി​ക്കു​ന്ന​താ​യി യു​എ​സ് പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​മാ​യ ആ​ക്സി​യോ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ട്രം​പിന്‍റെ പ്ര​തി​ക​ര​ണം. ഇ​റാ​ൻ ച​ർ​ച്ച​ക​ളി​ൽ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു ക​രാ​റി​ലെ​ത്താ​ൻ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഇ​റാ​ന് ഇ​തു​വ​രെ ആ​വ​ശ്യ​ത്തി​ന് വേ​ദ​ന അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ സേ​ന ഇ​റാ​നി​ൽ ഇ​റ​ങ്ങി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ന് തു​നി​ഞ്ഞേ​ക്കു​മെ​ന്ന ആ​ശ​ങ്ക ട്രെ​ഹ്‌റാ​നി​ൽ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. ഇ​റാ​നി​ൽ കാ​ലു​കു​ത്തി​യാ​ൽ സ​ർ​വ​ശ​ക്തി​യു​മെ​ടു​ത്ത് തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷം ക​ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രം​പി​ന്‍റെ ഏ​റ്റ​വും പു​തി​യ പ്ര​തി​ക​ര​ണം. പ​ശ്ചി​മേ​ഷ്യ​യി​ൽ സാ​ഹ​ച​ര്യം വ​ഷ​ളാ​യ​തോ​ടെ ക്രൂ​ഡ് ഓ​യി​ൽ വി​ല ബാ​ര​ലി​ന് 100 ഡോ​ള​റി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ വാ​ണി​ജ്യ ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​മേ​രി​ക്ക ആ​ക്ര​മ​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പി​ന്മാ​റി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന ഇ​റാ​ൻ മേ​ഖ​ല​യി​ൽ ത​ങ്ങ​ളു​ടെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. 'ക​ണ്ണി​ന് പ​ക​രം ക​ണ്ണ്' എ​ന്ന ന​യ​മാ​ണ് ത​ങ്ങ​ളു​ടേ​തെ​ന്ന ഇ​റാ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്ക് ‘ക​ണ്ണി​ന് പ​ക​രം ത​ല' എ​ന്ന​താ​ണ് ഇ​നി ന​യ​മെ​ന്ന് അ​മേ​രി​ക്ക വ്യക്തമാക്കി.

Tags : Trump Iran military action Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up