x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമരായുധമായി പോസ്റ്ററുകൾ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 24, 2026 12:46 AM IST | Updated: July 24, 2026 12:46 AM IST

സ​മ​ര​ക്കാ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന പോ​സ്റ്റ​റു​ക​ൾ

ന്യൂ​ഡ​ൽ​ഹി: ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​മാ​യി വ​ള​ർ​ന്ന കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ത്തി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​യി സ​മ​ര​ക്കാ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന പോ​സ്റ്റ​റു​ക​ളും.

ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യെ കു​റ്റ​പ്പെ​ടു​ത്തി​യും പു​തു​ത​ല​മു​റ​യു​ടെ ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നെ​തി​രേ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചും നൂ​റു​ക​ണ​ക്കി​നു പോ​സ്റ്റ​റു​ക​ളാ​ണ് ജ​ന്ത​ർ മ​ന്ത​റി​ൽ ഉ​യ​ർ​ത്തു​ന്ന​ത്.

സ​ർ​​ഗാ​ത്മ​ക​ത​കൊ​ണ്ടും ആ​ഖ്യാ​ന​ഭം​​ഗി​കൊ​ണ്ടും ജ​ന്ത​ർ മ​ന്ത​റി​ലു​യ​രു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ളെ​ക്കാ​ൾ ശ​ക്ത​മാ​കു​ക​യാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ സ്വ​ന്തം കൈ​പ്പ​ട​യി​ൽ ത​യാ​റാ​ക്കു​ന്ന പോ​സ്റ്റ​റു​ക​ൾ.

ചി​ന്ത നി​യ​മ​വി​ധേ​യ​മാ​യി​രി​ക്കു​മ്പോ​ൾ​ത്ത​ന്നെ ചി​ന്തി​ക്കു​ക, ഞ​ങ്ങ​ൾ പ​ഠി​ച്ചു നി​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു, സി​എം മോ​ദി ടു ​പി​എം നാ​സി എ​ന്നി​ങ്ങ​നെ​യാ​ണ് പോ​സ്റ്റ​റു​ക​ൾ. ഓ​ൺ​ലൈ​നി കാ​ർ​ട്ടൂ​ണു​ക​ൾ നീ​ക്കം ചെ​യ്താ​ൽ വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളും ക​ട​ലാ​സി​ലെ ക​ലാ​വി​ഷ്കാ​ര​ത്തി​ലൂ​ടെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു.

നി​ര​വ​ധി യു​വാ​ക്ക​ളാ​ണ് ജ​ന്ത​ർ മ​ന്ത​റി​ന്‍റെ സ​മ​ര​ഭൂ​മി​യി​ലി​രു​ന്ന് പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളും കാ​ർ​ട്ടൂ​ണു​ക​ളു​മ​ട​ങ്ങു​ന്ന പോ​സ്റ്റ​റു​ക​ൾ എ​ഴു​തി വ​ര​ച്ചു ത​യാ​റാ​ക്കു​ന്ന​ത്. ജ​ന്ത​ർ മ​ന്ത​റി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച കൈ​ക​ൾ​ക്കി​ട​യി​ലെ പോ​സ്റ്റ​റു​ക​ളി​ൽ കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ എ​ഴു​തി ത​യാ​റാ​ക്കി​യ പോ​സ്റ്റ​റു​ക​ളു​മു​ണ്ട്.

Tags : Posters weapon struggle StudentProtesters Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up