x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​​ദ്യ ട്വ​​ന്‍റി20​​യില്‍ ഇ​​ന്ത്യ​​ക്ക് ഏ​​ഴ് വി​​ക്ക​​റ്റ് ജ​​യം

വെബ്ഡെസ്ക്
Published: July 24, 2026 03:25 AM IST | Updated: July 24, 2026 03:25 AM IST

വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​

ഹ​​രാ​​രെ: ശ്രേ​​യ​​സ് ഉ​​യ​​ർ​​ന്നു. കാ​​ത്തി​​രി​​പ്പി​​ന് വി​​രാ​​മം. ശ്രേ​​യ​​സ് അ​​യ്യ​​രു​​ടെ ക്യാ​​പ്റ്റ​​ൻ​​സി​​യി​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ദ്യ ട്വ​​ന്‍റി20 ജ​​യം. സിം​​ബാ​​ബ്‌വെയെ ഏ​​ഴ് വി​​ക്ക​​റ്റി​​ന് ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.

ഹ​​രാ​​രെ സ്പോ​​ർ​​ട്സ് ക്ല​​ബ്ബില്‍ 126 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം പി​​ന്തു​​ട​​ർ​​ന്ന ഇ​​ന്ത്യ 13.2 ഓ​​വ​​റി​​ൽ മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ ല​​ക്ഷ്യം മ​​റി​​ക​​ട​​ന്നു. 19 പ​​ന്തി​​ൽ 50 റ​​ണ്‍​സെ​​ടു​​ത്ത കൗ​​മാ​​ര​​താ​​രം വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യാ​​ണ് ഇ​​ന്ത്യ​​യെ വി​​ജ​​യ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച​​ത്. ഇ​​ഷാ​​ൻ കി​​ഷ​​ൻ (24 പ​​ന്തി​​ൽ 35) മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തു.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ബാ​​റ്റിം​​ഗി​​നെ​​ത്തി​​യ സിം​​ബാ​​ബ്‌വെ​​യെ നാ​​ല് ഓ​​വ​​റി​​ൽ 18 റ​​ണ്‍​സ് മാ​​ത്രം വ​​ഴ​​ങ്ങി ര​​ണ്ട് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മ​​യാ​​ങ്ക് യാ​​ദ​​വാ​​ണ് ത​​ക​​ർ​​ത്ത​​ത്. പ്രി​​ൻ​​സ് യാ​​ദ​​വും ര​​ണ്ട് വി​​ക്ക​​റ്റ് നേ​​ടി. ജ​​യ​​ത്തോ​​ടെ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ മു​​ന്നി​​ലെ​​ത്തി. സ്‌​കോ​ര്‍: സിം​ബാ​ബ്‌​വെ- 20 ഓ​വ​റി​ല്‍ 125/7. ഇ​ന്ത്യ: 13.2 ഓ​വ​റി​ല്‍ 126/3

തു​​ട​​ക്ക​​ത്തി​​ൽത​​ന്നെ അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യു​​ടെ (1) വി​​ക്ക​​റ്റ് ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​മാ​​യി​​രു​​ന്നു. വൈ​​ഭ​​വ്- കി​​ഷ​​ൻ സ​​ഖ്യം 45 റ​​ണ്‍​സ് കൂ​​ട്ടി​​ച്ചേര്‍ത്തു. ബാ​​റ്റിം​​ഗ് ദു​​ഷ്ക​​ര​​മാ​​യ പി​​ച്ചി​​ലും ആ​​ക്ര​​മി​​ച്ചാ​​ണ് വൈ​​ഭ​​വ് ക​​ളി​​ച്ച​​ത്. ഇ​ന്ത്യ​ക്കു​വേ​ണ്ടി പേ​സ​ര്‍ അ​ശോ​ക് ശ​ര്‍​മ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

Tags : India win Twenty20 Cricket Zimbabwe Sports

Recent News

Corehub Up