x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടിൽ സൂക്ഷിച്ച് എംഡിഎംഎ വിൽപന: യുവതി തിരുവനന്തപുരത്ത് പിടിയിൽ

വെബ് ഡെസ്ക്
Published: July 24, 2026 06:52 AM IST | Updated: July 24, 2026 06:52 AM IST

രേഖ

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്താൻ ശ്രമിച്ച യുവതി പോലീസിന്‍റെയും ഡാൻസാഫ് സംഘത്തിന്‍റെയും സംയുക്ത പരിശോധനയിൽ പിടിയിലായി. വെട്ടുകാട് ബാലനഗർ സ്വദേശിനി രേഖയാണ് (38) അറസ്റ്റിലായത്. ഇവരിൽനിന്ന് 38 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

കഴക്കൂട്ടത്തുനിന്ന് കഴിഞ്ഞദിവസം ഡാൻസാഫ് സംഘം പിടികൂടിയ യുവാവിൽനിന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബുധനാഴ്ച വൈകീട്ടോടെ രേഖയുടെ വെട്ടുകാട്ടുള്ള വീട്ടിൽ ഡാൻസാഫ് സംഘവും വലിയതുറ പോലീസും ചേർന്ന് റെയ്ഡ് നടത്തുകയായിരുന്നു.

പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് വലിയതുറ എസ്എച്ച്ഒ അശോക് കുമാർ അറിയിച്ചു.  

Tags : Woman Arrested MDMA Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up