x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമരം ചെയ്യന്ന വിദ്യാർഥികളെ പിന്തുണച്ച് മുരളി മനോഹർ ജോഷി

വെബ് ഡെസ്ക്
Published: July 24, 2026 07:21 AM IST | Updated: July 24, 2026 07:48 AM IST

മു​​ര​​ളി മ​​നോ​​ഹ​​ർ ജോ​​ഷി

ന്യൂ​​​ഡ​​​ൽ​​​ഹി: ചോ​​​ദ്യ​​​പേ​​പ്പ​​ർ ചോ​​ർ​​ച്ച​​യ്ക്കെ​​തി​​രേ പ്ര​​തി​​ഷേ​​ധം ന​​ട​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ പി​​ന്തു​​ണ​​ച്ച് മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വ് മു​​ര​​ളി മ​​നോ​​ഹ​​ർ ജോ​​ഷി. പ​​രീ​​ക്ഷ സം​​വി​​ധാ​​നം സം​​ബ​​ന്ധി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ശ​​ങ്ക യ​​ഥാ​​ർ​​ഥ​​മാ​​ണെ​​ന്ന് ജോ​​ഷി പ​​റ​​ഞ്ഞു.

വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ആ​​ശ​​ങ്ക​​ക​​ളെ അ​​നു​​ക​​ന്പ​​യോ​​ടെ കൈ​​കാ​​ര്യം ചെ​​യ്യ​​ണ​​മെ​​ന്ന് മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി​​കൂ​​ടി​​യാ​​യ ജോ​​ഷി ആ​​വ​​ശ്യ​​പ്പെ​​ട്ടു. വി​​ദ്യാ​​ർ​​ഥി​​ക​​ളെ ത​​ല്ലി​​ച്ച​​ത​​ച്ച പോ​​ലീ​​സ് ന​​ട​​പ​​ടി​​യെ​​യും അ​​ദ്ദേ​​ഹം വി​​മ​​ർ​​ശി​​ച്ചു.

വിദ്യാർഥികളുടെ പ്രതിഷേധത്തെ നേരിട്ട രീതി വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെ ബാധിക്കുമെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ കുറിച്ചു. ഡൽഹിയിലെ തെരുവുകളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ വിദ്യാർഥികൾ ദിവസങ്ങളായി പ്രതിഷേധം തുടരുന്ന സാഹചര്യം ഏറെ വേദനാജനകമാണ്.

പരീക്ഷാ രീതികളിലെ അപാകതകൾ പരിഹരിക്കാൻ ശാശ്വതമായ ഒരു മാർഗമാണ് കണ്ടെത്തേണ്ടതെന്നും വിദ്യാർഥി സമരത്തെ വെറുമൊരു ക്രമസമാധാന പ്രശ്നമായി കണ്ട് ബലം പ്രയോഗിച്ച് അടിച്ചമർത്തരുതെന്നും മുരളി മനോഹർ ജോഷി പറഞ്ഞു.

Tags : MuraliManoharJoshi ProtestingStudents Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up