പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ കുശയുടെ ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് വിജയം. ഒഡീഷയിലെ എപിജെ അബ്ദുൾ കലാം ദ്വീപിൽനിന്നാണ് മിസൈലിന്റെ വിജയകരമായി പരീക്ഷണം നടത്തിയത്. ഡിആർഡിഒ ആണ് മിസൈൽ വികസിപ്പിച്ചത്.
യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഡ്രോണുകൾ, വലിയ വിമാനങ്ങൾ എന്നിവയെ വലിയ ഉയരത്തിലും ദൂരത്തിലും വച്ച് തകർക്കാൻ കുശ മിസൈൽ സംവിധാനത്തിനു സാധിക്കും.
Tags : Kusha missile successful Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash