ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ തീപിടിച്ചപ്പോൾ.
കാസർഗോഡ്: ചട്ടഞ്ചാൽ വ്യവസായ പാർക്കിൽ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. അപകട സമയത്ത് ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കാസർഗോഡ്, കുറ്റിക്കോൽ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. ഫാക്ടറിക്ക് അകത്തുകൂടിയാണ് രണ്ടു മീറ്റർ ആഴത്തിൽ ഗെയ്ൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത്.
തീ നിയന്ത്രണവിധേയമാക്കിയ ശേഷം ഫയർഫോഴ്സും ഉദ്യോഗസ്ഥർ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗങ്ങളിൽ വിശദമായ പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Tags : Fire industrialPark PlasticFactory Kasaragod gailPipeline