x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​നെ വെ​ട്ടി​ച്ച് 13 വ​ർ​ഷം; വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി തി​രൂ​രി​ൽ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: July 24, 2026 10:23 AM IST | Updated: July 24, 2026 10:39 AM IST

സുലൈമാൻ

തി​രൂ​ർ: ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന കു​റ്റ​വാ​ളി​യെ 13 വ​ർ​ഷ​ത്തെ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ തി​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 2013 മു​ത​ൽ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രു​ന്ന പ​ടി​ഞ്ഞാ​റേ​ക്ക​ര പ​ണ്ടാ​യി സ്വ​ദേ​ശി മ​ര​ക്കാ​ര​ക​ത്ത് ഹൗ​സി​ൽ ഹം​സ​യു​ടെ മ​ക​ൻ സു​ലൈ​മാ​നെ​യാ​ണ് (47) പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

2013-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സ് ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ ജാ​മ്യ​ത്തി​ലി​റ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി ഇ​യാ​ളെ പി​ടി​കി​ട്ടാ​പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രൂ​ർ പോ​ലീ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യി​ൽ നി​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തി​രൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്​ഒ അ​നി​ൽ​കു​മാ​ർ ടി. ​മേ​പ്പി​ള്ളി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ സു​ജി​ത് എ​ൻ.​ആ​ർ, എ​സ്.​ഐ ന​സീ​ർ ടി, ​എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​നോ​ജ്, മ​ൻ​സൂ​ർ, സി.​പി.​ഒ​മാ​രാ​യ ആ​ശി​ഷ്, പ്രി​ന്റോ, ദി​ൽ​ജി​ത്, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ സു​ലൈ​മാ​നെ തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Murder Attempt Accused Arrest Tirur

Recent News

Corehub Up