x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ടി​ച്ചോ​ടാ​ൻ വ​ര​ട്ടെ, ഇ​തൊ​ന്ന് 'ടേ​സ്റ്റ്' ചെ​യ്തു ക​ള​യാം; ടി​യ​ർ ഗ്യാ​സി​ന്‍റെ 'രു​ചി' വി​വ​രി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ര​ൻ

സൂരജ് സുധീർ
Published: July 23, 2026 11:24 PM IST | Updated: July 23, 2026 11:24 PM IST

‌ക​ണ്ണീ​ർ വാ​ത​ക​ത്തി​ന് എ​ന്ത് രു​ചി​യാ​ണെ​ന്ന് അ​റി​യാ​ൻ ഒ​ട്ടു​മി​ക്ക ആ​ളു​ക​ൾ​ക്കും ആ​ഗ്ര​ഹ​മു​ണ്ടാ​കാ​റു​ണ്ട്. ആ ​കൗ​തു​കം കാ​ര​ണം പൊ​ട്ടി​ത്തെ​റി​ച്ച ക​ണ്ണീ​ർ വാ​ത​ക ഷെ​ല്ലി​ന് തൊ​ട്ട​ടു​ത്തേ​ക്ക് ഓ​ടി​ച്ചെ​ന്ന് അ​തി​ന്‍റെ 'രു​ചി' അ​നു​ഭ​വി​ച്ച​റി​ഞ്ഞ ഒ​രു പ്ര​തി​ഷേ​ധ​ക്കാ​ര​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ക​യാ​ണ്.

ബീ​ഹാ​റി​ലെ പ​ട്ന​യി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നി​ട​യി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റി​നെ ഒ​ന്നാ​കെ ചി​രി​പ്പി​ച്ച ഈ ​വി​ചി​ത്ര സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ന് നേ​രെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ ഭ​യ​ന്നോ​ടു​ന്ന​തി​ന് പ​ക​രം, പോ​ലീ​സെ​റി​ഞ്ഞ പു​ക​യി​ലേ​ക്ക് കൗ​തു​ക​ത്തോ​ടെ ഓ​ടി​ച്ചെ​ന്ന യു​വാ​വ് പി​ന്നീ​ട് ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ ന​ൽ​കി​യ റി​വ്യൂ ആ​ണ് ആ​ളു​ക​ളെ ചി​രി​പ്പി​ച്ച​ത്.

ന​ല്ല ക​ടു​പ്പ​മേ​റി​യ സാ​ധ​ന​മാ​ണെ​ന്നും, ക​ണ്ണി​ൽ നി​ന്ന് മാ​ത്ര​മ​ല്ല മൂ​ക്കി​ൽ നി​ന്നും വെ​ള്ളം വ​രു​ന്ന​തി​നൊ​പ്പം ച​ർ​മ്മ​ത്തി​ന് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ഇ​യാ​ൾ ത​മാ​ശ​യാ​യി വി​വ​രി​ക്കു​ന്നു.

എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഗൗ​ര​വ​മേ​റി​യ ഒ​രു പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും കാ​ര്യ​ങ്ങ​ളെ വ​ള​രെ ല​ളി​ത​മാ​യും ത​മാ​ശ​യാ​യും നേ​രി​ട്ട ബീ​ഹാ​റി യു​വാ​വി​ന്‍റെ പ്ര​വൃ​ത്തി​യെ അ​ഭി​ന​ന്ദി​ച്ചും ക​ളി​യാ​ക്കി​യും നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യു​ന്ന​ത്.

Tags : TearGasReview ViralVideo BiharDiaries PatnaNews PatnaProtest

Recent News

Corehub Up