നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി വ്യവസായിയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ സഹ ഉടമയുമായ അനന്യ ബിർള രംഗത്തെത്തി.
വർഷങ്ങളുടെ പ്രയത്നത്തിലൂടെ പരീക്ഷ എഴുതുന്ന കുട്ടികളുടെ ഭാവിയും കഠിനാധ്വാനവും സംരക്ഷിക്കാൻ സുതാര്യമായ പരീക്ഷാ സംവിധാനം അടിയന്തരമായി ഉറപ്പാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
അനന്യയുടെ ഈ ഇടപെടൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഒരുവിഭാഗം ഇതിനെ സ്വാഗതം ചെയ്തപ്പോൾ മറ്റുചിലർ വൈകിയെത്തിയ പ്രതികരണമെന്ന് വിമർശിച്ചു.
അടുത്തിടെയാണ് യുണൈറ്റഡ് സ്പിരിറ്റ്സിൽ നിന്ന് ആദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകിയ കൺസോർഷ്യം ആർസിബി ടീമിന്റെ പൂർണ ഉടമസ്ഥാവകാശം സ്വന്തമാക്കിയത്.
Students prepare for years, sacrifice countless hours and carry enormous pressure for one exam. Their concerns deserve fairness, transparency and a clear resolution.
— Ananya Birla ✨️ (@AnanyaBirlaX) July 23, 2026
I stand with every NEET aspirant. Their future matters.
Jai Hind ??#NEET #StandWithStudents #StudentsFirst pic.twitter.com/D1P6ntwkaV
Tags : NEETPaperLeak NEET2026 AnanyaBirla RCBOwner NEETProtest