ടോക്കിയോയിലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തഴച്ചുവളരുന്ന പുല്ലുകളും കളകളും നീക്കം ചെയ്യാൻ യന്ത്രങ്ങൾക്ക് പകരം രണ്ടു കൊച്ചു ആടുകളെ നിയമിച്ച് വ്യത്യസ്തമായൊരു പരിസ്ഥിതി സൗഹൃദ പരീക്ഷണത്തിന് തുടക്കമിട്ടിരിക്കുകയാണ് ജപ്പാനിലെ റെയിൽവേ അധികൃതർ.
ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനിയുടെ കീഴിലുള്ള യോട്സുയ സ്റ്റേഷനിൽ ഒക്ടോബർ ആദ്യവാരത്തോടെയാണ് പ്രകൃതിദത്ത രീതിയിലുള്ള ഈ ശുചീകരണ ദൗത്യം ആരംഭിച്ചത്. നാഗി, പൊക്കെ എന്ന് പേരിട്ടിരിക്കുന്ന ഈ നാലുകാലി ജീവനക്കാർ സ്റ്റേഷൻ വളപ്പിലെ കാടുകൾ തിന്നുതീർക്കുന്ന കാഴ്ച ദിവസവും യാത്ര ചെയ്യുന്നവർക്കും വഴിയാത്രക്കാർക്കും വലിയൊരു കൗതുകമായി മാറിയിട്ടുണ്ട്.
ജോലിത്തിരക്കുകൾക്കിടയിലും ഒട്ടേറെ ആളുകളാണ് ഇവരുടെ ചിത്രങ്ങൾ പകർത്തുന്നതിനും കുസൃതികൾ കാണുന്നതിനുമായി സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടുന്നത്. വരുന്ന ഡിസംബർ വരെയോ അല്ലെങ്കിൽ ലക്ഷ്യമിട്ട പുല്ലുകൾ മുഴുവൻ തിന്നുതീരുന്നത് വരെയോ ആയിരിക്കും ഈ ആടുകൾ റെയിൽവേ സ്റ്റേഷനിൽ തുടരുക.
ട്രെയിൻ ഗതാഗതവും യാത്രക്കാരുടെ സേവനവും മാത്രം നോക്കിനടത്തിയിരുന്ന സ്റ്റേഷൻ ജീവനക്കാർക്ക് ഇവരുടെ ദിനചര്യകളും പരിചരണവും ഇപ്പോൾ ഒട്ടും ഭാരമില്ലാത്ത, ഏറെ സന്തോഷം നൽകുന്ന പുതിയൊരു ഉത്തരവാദിത്തമായി മാറി.
വൻ ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങളും രാസവസ്തുക്കളും ഒഴിവാക്കി പ്രകൃതിദത്തമായി പുല്ലുകൾ നശിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് ഈ വേറിട്ട ആശയത്തിന് മികച്ച പിന്തുണ നേടിക്കൊടുക്കുന്നത്.
JR is using two goats to naturally clear overgrown plants in central Tokyo. Nagi and Pokke can be seen near Yotsuya station and are expected to be on duty until around December. They've put up a "don't feed the goats" sign - they've got enough food. https://t.co/juUY9jS4p1
— Jeffrey J. Hall ???? (@mrjeffu) October 21, 2026
Japan’s JR East has hired two goats to eat weeds beside a busy Tokyo train station Nagi and Pokke began work in October, offering an eco-friendly way to clear overgrown grass while giving commuters an unexpected reason to smile https://t.co/eTACmqKBed
— Interesting AF (@interesting_aIl) October 24, 2026
Tags : JapanNews TokyoGoats EcoFriendly YotsuyaStation NagiAndPokke AnimalWorkers