x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ചോ​ര​പ്പു​ഴ​യാ​യി മാ​റി​യ പ​ര​മ്പ​രാ​ഗ​ത വ​ടി​യേ​റ്റു​ത്സ​വം; ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു, അ​റു​പ​തി​ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്ക്


Published: October 24, 2026 04:12 PM IST | Updated: October 24, 2026 09:27 PM IST

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ കു​ര്‍​ണൂ​ലി​ല്‍ ബ​ണ്ണി ഉ​ത്സ​വ​ത്തി​നി​ട​യി​ലു​ണ്ടാ​യ പ​ര​മ്പ​രാ​ഗ​ത വ​ടി​യേ​റ്റി​ലു​ണ്ടാ​യ ക​ന​ത്ത സം​ഘ​ര്‍​ഷ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും അ​റു​പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. അ​ലൂ​ര്‍ ഇ​ന്ദി​രാ​ന​ഗ​ര്‍ സ്വ​ദേ​ശി പോ​ത്തു രാ​ജു ആ​ണ് ദാ​രു​ണ​മാ​യി മ​ര​ണ​പ്പെ​ട്ട​ത്.

ഹോ​ല​ഗു​ണ്ട മ​ണ്ഡ​ല​ത്തി​ലെ ദേ​വ​ര​ഗ​ട്ടു മ​ല​നി​ര​ക​ളി​ലെ ശ്രീ ​മ​ല മ​ല്ലേ​ശ്വ​ര സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. വി​ഗ്ര​ഹ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കാ​നാ​യി ഗ്രാ​മ​വാ​സി​ക​ള്‍ മു​ള​വ​ടി​ക​ളു​മാ​യി ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടു​ന്ന​താ​ണ് ഇ​വി​ടു​ത്തെ നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ആ​ചാ​രം.

ഈ ​മ​ത്സ​ര​ത്തി​ല്‍ വി​ജ​യം നേ​ടു​ന്ന ഗ്രാ​മ​ത്തി​ന് ഐ​ശ്വ​ര്യം കൈ​വ​രു​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം. ബു​ധ​നാ​ഴ്ച രാ​ത്രി ന​ട​ന്ന ക്ഷേ​ത്ര പ്ര​ദ​ക്ഷി​ണ​ത്തി​നി​ട​യി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ അ​ക്ര​മാ​സ​ക്ത​മാ​യി മാ​റു​ക​യാ​യി​രു​ന്നു.

വ​ടി​യേ​റ്റി​ല്‍ നി​ര​വ​ധി പേ​രു​ടെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും ചെ​യ്തു. സം​ഘ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ പോ​ത്തു രാ​ജു സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ചു​ത​ന്നെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​റു​പ​തി​ല​ധി​കം പേ​രെ ഉ​ട​ൻ​ത​ന്നെ കു​ര്‍​ണൂ​ളി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ച്ചു. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

എ​ത്ര​യൊ​ക്കെ സു​ര​ക്ഷാ സ​ജീ​ക​ര​ണ​ങ്ങ​ളും പോ​ലി​സി​ന്‍റെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​ക​ളും ഉ​ണ്ടാ​യാ​ലും, വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് എ​ല്ലാ വ​ര്‍​ഷ​വും ഈ ​അ​പ​ക​ട​ക​ര​മാ​യ ആ​ചാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും പൊ​ലി​സും ചേ​ര്‍​ന്ന് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : StickFightRitual TragedyInKurnool BanniFestival AndhraPradeshNews TraditionalViolence DevotionTurnedTragic

Recent News

Corehub Up