Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YotsuyaStation

Kouthukam

മെ​ഷീ​ൻ വേ​ണ്ട, പ​ണി ന​ട​ക്കും! പു​ല്ലു​വെ​ട്ടാ​ൻ 'ആ​ട് ജീ​വ​ന​ക്കാ​രെ' ഇ​റ​ക്കി ജ​പ്പാ​ൻ റെ​യി​ൽ​വേ

ടോ​ക്കി​യോ​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ത​ഴ​ച്ചു​വ​ള​രു​ന്ന പു​ല്ലു​ക​ളും ക​ള​ക​ളും നീ​ക്കം ചെ​യ്യാ​ൻ യ​ന്ത്ര​ങ്ങ​ൾ​ക്ക് പ​ക​രം ര​ണ്ടു കൊ​ച്ചു ആ​ടു​ക​ളെ നി​യ​മി​ച്ച് വ്യ​ത്യ​സ്ത​മാ​യൊ​രു പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​രീ​ക്ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് ജ​പ്പാ​നി​ലെ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ.

ഈ​സ്റ്റ് ജ​പ്പാ​ൻ റെ​യി​ൽ​വേ ക​മ്പ​നി​യു​ടെ കീ​ഴി​ലു​ള്ള യോ​ട്സു​യ സ്റ്റേ​ഷ​നി​ൽ ഒ​ക്ടോ​ബ​ർ ആ​ദ്യ​വാ​ര​ത്തോ​ടെ​യാ​ണ് പ്ര​കൃ​തി​ദ​ത്ത രീ​തി​യി​ലു​ള്ള ഈ ​ശു​ചീ​ക​ര​ണ ദൗ​ത്യം ആ​രം​ഭി​ച്ച​ത്. നാ​ഗി, പൊ​ക്കെ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​നാ​ലു​കാ​ലി ജീ​വ​ന​ക്കാ​ർ സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ കാ​ടു​ക​ൾ തി​ന്നു​തീ​ർ​ക്കു​ന്ന കാ​ഴ്ച ദി​വ​സ​വും യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യൊ​രു കൗ​തു​ക​മാ​യി മാ​റി​യി​ട്ടു​ണ്ട്.

ജോ​ലി​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഒ​ട്ടേ​റെ ആ​ളു​ക​ളാ​ണ് ഇ​വ​രു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​തി​നും കു​സൃ​തി​ക​ൾ കാ​ണു​ന്ന​തി​നു​മാ​യി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടു​ന്ന​ത്. വ​രു​ന്ന ഡി​സം​ബ​ർ വ​രെ​യോ അ​ല്ലെ​ങ്കി​ൽ ല​ക്ഷ്യ​മി​ട്ട പു​ല്ലു​ക​ൾ മു​ഴു​വ​ൻ തി​ന്നു​തീ​രു​ന്ന​ത് വ​രെ​യോ ആ​യി​രി​ക്കും ഈ ​ആ​ടു​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തു​ട​രു​ക.

ട്രെ​യി​ൻ ഗ​താ​ഗ​ത​വും യാ​ത്ര​ക്കാ​രു​ടെ സേ​വ​ന​വും മാ​ത്രം നോ​ക്കി​ന​ട​ത്തി​യി​രു​ന്ന സ്റ്റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​വ​രു​ടെ ദി​ന​ച​ര്യ​ക​ളും പ​രി​ച​ര​ണ​വും ഇ​പ്പോ​ൾ ഒ​ട്ടും ഭാ​ര​മി​ല്ലാ​ത്ത, ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്ന പു​തി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി മാ​റി.

വ​ൻ ശ​ബ്ദ​മു​ണ്ടാ​ക്കു​ന്ന യ​ന്ത്ര​ങ്ങ​ളും രാ​സ​വ​സ്തു​ക്ക​ളും ഒ​ഴി​വാ​ക്കി പ്ര​കൃ​തി​ദ​ത്ത​മാ​യി പു​ല്ലു​ക​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​വേ​റി​ട്ട ആ​ശ​യ​ത്തി​ന് മി​ക​ച്ച പി​ന്തു​ണ നേ​ടി​ക്കൊ​ടു​ക്കു​ന്ന​ത്.

Latest News

Corehub Up