Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IPhoneDuo

ഓക്‌സിജനില്‍നിന്ന് ഐഫോണ്‍ ഡ്യുവോ സ്വന്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

കോ​ട്ട​യം: ഓ​ക്‌​സി​ജ​ന്‍ ദി ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ല്‍നി​ന്ന് ഐ​ഫോ​ണ്‍ ഡ്യൂ​വോ സ്വ​ന്ത​മാ​ക്കി ച​ല​ച്ചി​ത്രതാ​രം ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന്‍. ഓ​ക്‌​സി​ജ​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യ ദു​ല്‍ഖ​ര്‍ സ​ല്‍മാ​ന് ഓ​ക്‌​സി​ജ​ന്‍ സി​ഇ​ഒ ഷി​ജോ കെ.​ തോ​മ​സ് ഐ​ഫോ​ണ്‍ ഡ്യു​വോ ന​ല്കി ആ​ദ്യ​വി​ൽപന നി​ര്‍വ​ഹി​ച്ചു.

ഓ​ക്‌​സി​ജ​ന്‍റെ എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഐ​ഫോ​ണ്‍ ഡ്യുവോ​യു​ടെ വി​ല്പ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫോ​ണ്‍ മ​ട​ക്കു​മ്പോ​ള്‍ പാ​സ്പോ​ര്‍ട്ട് പോ​ലെ കാ​ണ​പ്പെ​ടു​ന്ന ബു​ക്ക്-​സ്‌​റ്റൈ​ല്‍ ഫോ​ള്‍ഡിം​ഗ് ഡി​സൈ​നാ​ണ് ആ​പ്പി​ള്‍ ന​ല്‍കി​യി​ട്ടു​ള്ള​ത്. പു​റ​ത്ത് 5.4 ഇ​ഞ്ചി​ന്‍റെ ക​വ​ര്‍ സ്‌​ക്രീ​നും തു​റ​ക്കു​മ്പോ​ള്‍ മി​നി ടാ​ബ്‌ലെറ്റ് അ​നു​ഭ​വം ന​ല്‍കു​ന്ന 7.6 ഇ​ഞ്ചി​ന്‍റെ വ​ലി​യ സൂ​പ്പ​ര്‍ റെ​റ്റി​ന എ​ക്‌​സ്ടി​ആ​ര്‍ ഇ​ന്ന​ര്‍ ഡി​സ്‌​പ്ലേ​യു​മു​ണ്ട്.

കൂ​ടാ​തെ സ്‌​ക്രീ​ന്‍ മ​ട​ക്കു​ക​ള്‍ പ​ര​മാ​വ​ധി കു​റ​യ്ക്കാ​നും വെ​ളി​ച്ച പ്ര​തി​ഫ​ല​നം ത​ട​യാ​നു​മാ​യി സ്‌​പെ​ഷ​ല്‍ നാ​നോ-​ടെ​ക്‌​സ്ച​ര്‍ ഫി​നി​ഷും ന​ല്‍കി​യി​ട്ടു​ണ്ട്. മ​ട​ക്കാ​വു​ന്ന സ്‌​ക്രീ​നു​ക​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ല്‍ പൂ​ര്‍ണ​മാ​യി മാ​റ്റി​യെ​ടു​ത്ത ഐ​ഒ​എ​സ് 27 ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ത്തി​ലാ​ണ് ഫോ​ണ്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ഫോ​ട്ടോ​ഗ്ര​ഫി​ക്കാ​യി പ്ര​ധാ​ന കാ​മ​റ​യും അ​ള്‍ട്രാ വൈ​ഡ് ലെ​ന്‍സും അ​ട​ങ്ങി​യ ര​ണ്ട് 48 മെ​ഗാ​പി​ക്‌​സ​ല്‍ റി​യ​ര്‍ കാ​മ​റ​യും ഡ്യുവോ​യി​ലു​ണ്ട്. വിശദവിവരങ്ങൾക്ക് ഫോ​ണ്‍: 9020100100.

Latest News

Corehub Up