Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Collection

നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലെ ടോ​ൾ പി​രി​വ് വീ​ണ്ടും നി​ർ​ത്തി​വ​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ർ നാ​ട്ടി​ക ടോ​ൾ പ്ലാ​സ​യി​ലെ ടോ​ൾ പി​രി​വ് വീ​ണ്ടും നി​ർ​ത്തി​വ​ച്ചു. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വി​ദ​ഗ്ധ സ​മി​തി ദേ​ശീ​യ​പാ​ത 66-ൽ ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ആ​യി​രി​ക്കും ടോ​ൾ പി​രി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കു​ക.

അ​തേ​സ​മ​യം, റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​കാ​തെ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യാ​ൽ ത​ട​യു​മെ​ന്ന് എ​ൽ​ഡി​എ​ഫും പ്ര​ഖ്യാ​പി​ച്ചു. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശേ​ഷം നി​ർ​ത്തി​വ​ച്ച തൃ​ശൂ​ർ നാ​ട്ടി​ക​യി​ലെ ടോ​ൾ പി​രി​വ് ര​ഹ​സ്യ​മാ​യി പു​ന​രാ​രം​ഭി​ക്കാ​നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ നീ​ക്കം. എ​ന്നാ​ൽ രാ​വി​ലെ എ​ൽ​ഡി​എ​ഫും വൈ​കു​ന്നേ​രം യു​ഡി​എ​ഫും ടോ​ൾ പ്ലാ​സ ഉ​പ​രോ​ധം ന​ട​ത്തി.

ടോ​ൾ പി​രി​ക്കി​ല്ല എ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ന​ൽ​കി​യ ഉ​റ​പ്പു കൂ​ടി പാ​ഴ് വാ​ക്കാ​യി എ​ന്ന പ്ര​ചാ​ര​ണ​വു​മാ​യി എ​ൽ​ഡി​എ​ഫ് രം​ഗ​ത്ത് വ​ന്ന​പ്പോ​ൾ ഒ​ടു​വി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും സ​ർ​ക്കാ​രും ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. ടോ​ൾ പി​രി​വ് വീ​ണ്ടും നി​ർ​ത്തി​വ​യ്ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ക​രാ​ർ ക​മ്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മാ​ത്ര​മേ ടോ​ൾ പി​രി​വ് തു​ട​ങ്ങൂ എ​ന്നാ​ണ് ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​റ​പ്പ്.

Kerala

സ​ച്ചി​ദാ​ന​ന്ദ​ന്‍റെ ലേ​ഖ​ന സ​മാ​ഹാ​രം കെ​പി​സി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു സ​​​ഹ​​​യാ​​​ത്രി​​​ക​​​നും സൈ​​​ദ്ധാ​​​ന്തി​​​ക​​​നും കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി അ​​​ധ്യ​​​ക്ഷ​​​നും ക​​​വി​​​യു​​​മാ​​​യ കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ ലേ​​​ഖ​​​ന സ​​​മാ​​​ഹാ​​​രം കെ​​​പി​​​സി​​​സി പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ വി​​​ഭാ​​​ഗ​​​മാ​​​യ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു.

‘ഇ​​​ന്ത്യ​​​യെ വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​ന്പോ​​​ൾ’ എ​​​ന്നു പേ​​​രി​​​ലു​​​ള്ള ലേ​​​ഖ​​​നസ​​​മാ​​​ഹാ​​​രം കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ ഇം​​​ഗ്ലീ​​​ഷ് ലേ​​​ഖ​​​ന​​​സ​​​മാ​​​ഹാ​​​ര​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ലേ​​​ഖ​​​ന​​​ങ്ങ​​​ളു​​​ടെ മ​​​ല​​​യാ​​​ളം പ​​​രി​​​ഭാ​​​ഷ​​​യാ​​​ണ്.

പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​തൃ​​​ശൂ​​​ർ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വൈ​​​ലോ​​​പ്പി​​​ള്ളി ഹാ​​​ളി​​​ൽ ന​​​ട​​​ക്കും. സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ, എ​​​ഴു​​​ത്ത​​​ച്ഛ​​​ൻ പു​​​ര​​​സ്കാ​​​ര ജേ​​​താ​​​വും പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ എ​​​സ്.​​​കെ. വ​​​സ​​​ന്ത​​​ൻ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​ബ്ലി​​​ക്കേ​​​ഷ​​​ൻ​​​സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ഴ​​​കു​​​ളം മ​​​ധു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ വി​​​വി​​​ധ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ഇം​​​ഗ്ലീ​​​ഷി​​​ൽ എ​​​ഴു​​​തി​​​യ​​​തും എ​​​ന്നാ​​​ൽ അ​​​വ​​​യി​​​ൽ മു​​​ഴു​​​വ​​​ൻ രൂ​​​പ​​​ത്തി​​​ൽ വ​​​ന്നി​​​ട്ടി​​​ല്ലാ​​​ത്തതും സിം​​​ല​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ് സ്റ്റ​​​ഡീ​​​സി​​ൽ നാ​​​ഷ​​​ണ​​​ൽ ഫെ​​​ലോ ആ​​​യി​​​രി​​​ക്കെ എ​​​ഴു​​​തി​​​യ, ഇ​​​ന്ത്യ​​​ൻ സാ​​​ഹി​​​ത്യ​​​ത്തി​​​ന്‍റെ ബ​​​ഹു​​​സ്വ​​​ര​​​ത​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള പോ​​​സ്റ്റ്- ഡോ​​​ക്ട​​​റ​​​ൽ പ്ര​​​ബ​​​ന്ധം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യുമാ​​​ണ് ‘ഇ​​​ന്ത്യ​​യെ വി​​​വ​​​ർ​​​ത്ത​​​നം ചെ​​​യ്യു​​​ന്പോ​​​ൾ’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ലു​​​ള്ള​​​ത് എ​​​ന്ന് സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ ക​​​വ​​​ർ ചി​​​ത്രം പ​​​ങ്കു​​​വ​​​ച്ചു കൊ​​​ണ്ട് സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

ഇ​​​പ്പോ​​​ഴ​​​ത്തെ ദേ​​​ശീ​​​യ രാ​​​ഷ്‌​​ട്രീ​​​യ സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ തു​​​റ​​​ന്നെ​​​ഴു​​​ത്തി​​​നെ കൂ​​​ട്ടിവാ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യും. ഇ​​​ട​​​തു -ബി​​​ജെ​​​പി ലൈ​​​നു​​​ക​​​ൾ​​​ക്ക് എ​​​തി​​​ര​​​ഭി​​​പ്രാ​​​യം പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ന്‍റെ സ്വ​​​ത​​​ന്ത്ര നി​​​ല​​​പാ​​​ടാ​​​യി ഇ​​​തി​​​നെ വി​​​ല​​​യി​​​രു​​​ത്തു​​​ന്നു. പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ര​​​ണ്ടു ടേ​​​മാ​​​യി സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​നം അ​​​ല​​​ങ്ക​​​രി​​​ക്കു​​​ക​​​യാ​​​ണ് സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ.

Kerala

ലൈം​ഗി​ക അ​തി​ക്ര​മ കേ​സ്: ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും

കൊ​ച്ചി: ലൈം​ഗി​ക അ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തു​മാ​യി പോ​ലീ​സ് ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ന​ടി​യെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ കാ​ര​വാ​നി​ൽ എ​ത്തി​ച്ചാ​ണ് തെ​ളി​വെ​ടു​ക്കു​ക. ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​ര​വാ​നു​ക​ളും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ് ഉ​ള്ള​ത്.

അ​തേ​സ​മ​യം യു​വ​ന​ടി​യു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ക​ഴി​ഞ്ഞ ദി​വ​സം ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്നു. തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. ര​ഞ്ജി​ത്ത് ന​ട​ത്തി​യ​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ട്ട​റി​ന്‍റെ വാ​ദം.

ര​ഞ്ജി​ത്തി​ന്‍റെ ആ​രോ​ഗ്യ സ്ഥി​തി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ന​ട്ടെ​ല്ലി​ന് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്നും ക​ര​ൾ മാ​റ്റി​വ​യ്ക്ക​ലി​ന് വി​ധേ​യ​നാ​യ ആ​ളാ​ണെ​ന്നു​മാ​യി​രു​ന്നു ര​ഞ്ജി​ത്തി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ന്‍റെ വാ​ദം.

ജ​നു​വ​രി ഒ​മ്പ​തി​ന് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ സി​നി​മാ ലൊ​ക്കേ​ഷ​നി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് യു​വ​ന​ടി​യു​ടെ പ​രാ​തി. ര​ഞ്ജി​ത്തി​നെ കാ​ണാ​ൻ കാ​ര​വാ​നി​ൽ ക​യ​റി​യ​പ്പോ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ടു​ക്കി എ​സ്പി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ടു​പു​ഴ​യി​ൽ വ​ച്ച് കാ​ർ ത​ട​ഞ്ഞാ​ണ് ര​ഞ്ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​തി​ക്ര​മ​ത്തെ തു​ട​ർ​ന്ന് വ​ലി​യ മാ​ന​സി​കാ​ഘാ​തം നേ​രി​ട്ട താ​ൻ കൗ​ൺ​സി​ലിം​ഗി​ന് ശേ​ഷ​മാ​ണ് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് വ​ന്ന​തെ​ന്നും ന​ടി പ​റ​ഞ്ഞു. ന​ടി​യു​ടെ ര​ഹ​സ്യ മൊ​ഴി​യി​ൽ ക​ഴ​മ്പു​ണ്ടെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​ത്.

Kerala

ലോറന്‍സിന്‍റെ ശേഖരത്തിൽ യേശുവിന്‍റെ 25000 ചിത്രങ്ങൾ

കോ​​​ട്ട​​​യം: ലോ​​​ക​​​മെ​​​ങ്ങു​​​മു​​​ള്ള ക്രൈ​​​സ്ത​​​വ​​​ര്‍ യേ​​​ശു​​​വി​​​ന്‍റെ പീ​​​ഢാ​​​നു​​​ഭ​​​ന​​​വു മ​​​ര​​​ണ​​​വും ഉ​​​ത്ഥാ​​​നും അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന പു​​​ണ്യ​​​ദി​​​ന​​​ങ്ങ​​​ളി​​​ല്‍ ച​​​ങ്ങ​​​നാ​​​ശേ​​​രി തു​​​രു​​​ത്തി സ്വ​​​ദേ​​​ശി ലോ​​​റ​​​ന്‍സ് നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍ എ​​​പ്പോ​​​ഴും യേ​​​ശു​​​വി​​​നൊ​​​പ്പം ത​​​ന്നെ​​​യാ​​​ണെ​​​ന്നു പ​​​റ​​​യാം. കാ​​​ര​​​ണം യേ​​​ശു​​​വി​​​ന്‍റെ​​​യും മാ​​​താ​​​വി​​​ന്‍റെ​​​യും വ്യ​​​ത്യ​​​സ്ത ചി​​​ത്ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കു​​​ക​​​യും അ​​​തു പാ​​​വ​​​ന​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​ക​​​യു​​​മാ​​​ണ് ഇ​​​ദ്ദേ​​​ഹം.

ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ല്‍ യേ​​​ശു​​​വി​​​ന്‍റെ നാ​​​ലാ​​​യി​​​രം പ​​​ട​​​ങ്ങ​​​ളു​​​ള്ള​​​പ്പോ​​​ഴാ​​​ണ് ലോ​​​റ​​​ന്‍സി​​​ന്‍റെ കൈ​​​യി​​​ല്‍ 25000 ല്‍ ​​​അ​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ളു​​​ള്ള​​​ത്. ഇ​​​ത്ര​​​യ​​​ധി​​​കം ചി​​​ത്ര​​​ങ്ങ​​​ള്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​ദ്ദേ​​​ഹം ലിം​​​കാ ബു​​​ക്ക് ഓ​​​ഫ് റി​​​ക്കാ​​​ര്‍ഡും സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​ട്ടുണ്ട്.

മാ​​​തൃ​​​സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​നും കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത​​​യു​​​ടെ മു​​​ന്‍ വി​​​കാ​​​രി ജ​​​ന​​​റാ​​​ളാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​ര്‍ജ് ആ​​​ലു​​​ങ്ക​​​ലി​​​ന്‍റെ കൈ​​​യി​​​ലു​​​ള്ള വ്യ​​​ത്യ​​​സ്ത ഡി​​​സൈ​​​നു​​​ക​​​ളി​​​ലു​​​ള്ള കു​​​രു​​​ശു​​​ക​​​ളു​​​ടെ​​​യും മാ​​​താ​​​വി​​​ന്‍റെ രൂ​​​പ​​​ങ്ങ​​​ളു​​​ടെ​​​യും വ​​​ലി​​​യ ശേ​​​ഖ​​​ര​​​മാ​​​ണ് ലോ​​​റ​​​ന്‍സി​​​നെ ഇ​​​ത്ത​​​ര​​​മൊ​​​രു ചി​​​ത്ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​ത്.

ചി​​​ത്ര​​​ശേ​​​ഖ​​​ര​​​ണം തു​​​ട​​​ങ്ങി​​​യി​​​ട്ട് ഇ​​​പ്പോ​​​ള്‍ 25 വ​​​ര്‍ഷം പി​​​ന്നി​​​ട്ടു. പ്ര​​​ത്യേ​​​ക​​​ത​​​രം ഫാ​​​ബ്രി​​​ക് ബാ​​​ന​​​റി​​​ല്‍ 35 ച​​​തു​​​ര​​​ശ്ര​​​യ​​​ടി നീ​​​ള​​​ത്തി​​​ലും 10 ച​​​തു​​​ര​​​ശ്ര​​​യ​​​ടി വീ​​​തി​​​യി​​​ലും ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ മു​​​ട​​​ക്കി​​​യാ​​​ണ് ഷാ​​​ര്‍ജ​​​യി​​​ല്‍ ലോ​​​റ​​​ന്‍സി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ വി​​​ല്യം ജോ​​​മോ​​​ന്‍റെ പ്രി​​​ന്‍റിം​​​ഗ് പ്ര​​​സി​​​ല്‍ ചി​​​ത്ര​​​ങ്ങ​​​ള്‍ പ്രി​​​ന്‍റ് ചെ​​​യ്ത​​​ത്. ഇ​​​തി​​​ന്‍റെ​​​യൊ​​​രു മി​​​നി​​​യേ​​​ച്ച​​​ര്‍ വീ​​​ട്ടി​​​ലും സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്. യേ​​​ശു​​​വി​​​ന്‍റെ ലോ​​​ക​​​പ്ര​​​ശ​​​സ്ത​​​മാ​​​യ നി​​​ര​​​വ​​​ധി ചി​​​ത്ര​​​ങ്ങ​​​ള്‍ ലോ​​​റ​​​ന്‍സി​​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ട്. സു​​​ഹൃ​​​ത്തു​​​ക്ക​​​ളും പ​​​രി​​​ച​​​യ​​​ക്കാ​​​രു​​​മൊ​​​ക്കെ സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​താ​​​ണ് ചി​​​ത്ര​​​ങ്ങ​​​ളി​​​ല​​​ധി​​​ക​​​വും.

അ​​​ബു​​​ദാ​​​ബി ലൂ​​​വ​​​ര്‍ മ്യൂ​​​സി​​​യ​​​ത്തി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ല്‍വ​​​ത്തോ​​​ര്‍ മൂ​​​ന്തി എ​​​ന്ന യേ​​​ശു​​​വി​​​ന്‍റെ ഏ​​​റ്റ​​​വും വി​​​ല​​​യേ​​​റി​​​യ ചി​​​ത്ര​​​വും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ കൈ​​​യി​​​ലു​​​ണ്ട്. ഗി​​​ന്ന​​​സ് ബു​​​ക്കി​​​ല്‍ ഇ​​​ടം നേ​​​ടാ​​​നു​​​ള്ള കാ​​​ത്തി​​​രി​​​പ്പി​​​ലാ​​​ണ് ലോ​​​റ​​​ന്‍സ്.

ത​​​ന്‍റെ കൈ​​​യി​​​ലു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ ശേ​​​ഖ​​​ര​​​വു​​​മാ​​​യി ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ​​​യെ കാ​​​ണ​​​ണ​​​മ​​​ന്നൊ​​​രു വ​​​ലി​​​യ സ്വ​​​പ്നം സാ​​​ധ്യ​​​മാ​​​യി​​​ല്ലെ​​​ന്നൊ​​​രു സ​​​ങ്ക​​​ടം ലോ​​​റ​​​ന്‍സി​​​നു​​​ണ്ട്. ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ന്‍ മാ​​​ര്‍പാ​​​പ്പ​​​യെ കാ​​​ണാം എ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം. 2019 ല്‍ ​​​ലോ​​​റ​​​ന്‍സ് ത​​​ന്‍റെ ചി​​​ത്ര​​​ങ്ങ​​​ളെ സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ ആ​​​സ്ഥാ​​​ന​​​മാ​​​യ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ല്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ചി​​​രു​​​ന്നു.

ലോ​​​റ​​​ന്‍സി​​​ന്‍റെ അ​​​ടു​​​ത്ത ക​​​മ്പം പേ​​​ന​​​യി​​​ലും കോ​​​ഫീ മ​​​ഗി​​​ലു​​​മാ​​​ണ്. അ​​​മ്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​ന​​​ക​​​ളു​​​ടെ ശേ​​​ഖ​​​രം കൈ​​​യി​​​ലു​​​ണ്ട്. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ധ ഡി​​​സൈ​​​നു​​​ക​​​ളി​​​ലു​​​മു​​​ള്ള ക​​​പ്പു​​​ക​​​ളു​​​ടെ വ​​​ലി​​​യൊ​​​രു ശേ​​​ഖ​​​ര​​​വു​​​മു​​​ണ്ട്.

വി​​​ശു​​​ദ്ധ മ​​​ദ​​​ര്‍ തെ​​​രേ​​​സ നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍ കു​​​ടും​​​ബം സ​​​ന്ദ​​​ര്‍ശി​​​ച്ചി​​​ട്ടു​​​ണ്ട്. 1974 ല്‍ ​​​കോ​​​ട്ട​​​യം വ​​​ട​​​വാ​​​തൂ​​​രി​​​ല്‍ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് മ​​​ദ​​​ര്‍ മ​​​ദ​​​ര്‍ തെ​​​രേ​​​സ തു​​​രു​​​ത്തി​​​യി​​​ലെ നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍ കു​​​ടും​​​ബ​​​വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്.

ദീ​​​പി​​​ക​​​യു​​​ടെ മു​​​ഖ്യ പ​​​ത്രാ​​​ധി​​​പ​​​രാ​​​യി​​​രു​​​ന്ന ഫാ. ​​​വി​​​ല്യം നേ​​​ര്യം പ​​​റ​​​മ്പി​​​ല്‍ ത​​​ങ്ങ​​​ളു​​​ടെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ എ​​​ക്കാ​​​ല​​​ത്തെ​​​യും മാ​​​ര്‍ഗ​​​ദ​​​ര്‍ശി​​​യാ​​​ണെ​​​ന്നും ലോ​​​റ​​​ന്‍സ് ഓ​​​ര്‍ക്കു​​​ന്നു.

ച​​​ങ്ങ​​​നാ​​​ശേ​​​രി തു​​​രു​​​ത്തി നേ​​​ര്യം​​​പ​​​റ​​​മ്പി​​​ല്‍ മാ​​​ത്യു ജോ​​​ര്‍ജ്, അ​​​ച്ചാ​​​മ്മ മാ​​​ത്യു എ​​​ന്നി​​​വ​​​രാ​​​ണ് ലോ​​​റ​​​ന്‍സി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍. ലോ​​​റ​​​ന്‍സ് നി​​​ല​​​വി​​​ല്‍ ദു​​​ബാ​​​യി​​​യി​​​ലെ ഒ​​​രു സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ലാ​​​ണ് ജോ​​​ലി ചെ​​​യ്യു​​​ന്ന​​​ത്. ഭാ​​​ര്യ ഷീ​​ല​​​യും ഇ​​​ള​​​യ​​​മ​​​ക​​​ള്‍ ഇ​​​സ​​​ബെ​​​ല്ല​​​യും കേ​​​ര​​​ള​​​ത്തി​​​ലും. വി​​​ല്യം, ടോം ​​​എ​​​ന്നീ ര​​​ണ്ട് ആ​​​ണ്‍മ​​​ക്ക​​​ള്‍ കാ​​​ന​​​ഡ​​​യി​​​ലു​​​മാ​​​ണ്.

Kerala

ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; മു​ഖ്യ​പ്ര​തി​യു​മാ​യി തെ​ളി​വെ​ടു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ ദ​മ്പ​തി​ക​ളെ വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി വി​ഷ്ണു​വി​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ശ​നി​യാ​ഴ്ച ഉ​ച്ചയ്​ക്ക് ഒ​ന്നി​നാ​ണ് വ​ൻ പോ​ലീ​സ് സം​ഘ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ജ​ന​രോ​ഷം മൂ​ലം ര​ണ്ട് ത​വ​ണ മാ​റ്റി വെ​ച്ച തെ​ളി​വെ​ടു​പ്പാ​ണ് ക​ന​ത്ത സു​ര​ക്ഷാ സ​ന്നാ​ഹ​ത്തോ​ടെ ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലി​നാ​ണ് എം​സി റോ​ഡി​ൽ കി​ളി​മാ​നൂ​ർ പാ​പ്പാ​ല​ക്ക് സ​മീ​പം ദ​മ്പ​തി​ക​ളാ​യ ര​ജി​ത്തും അം​ബി​ക​യും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ഥാ​ർ ജീ​പ്പ് ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. അ​പ​ക​ട​ത്തി​നു​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ വാ​ഹ​നം നാ​ട്ടു​കാ​ര്‍ ത​ട​ഞ്ഞ് വി​ഷ്ണു​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്‍​പ്പി​ച്ചെ​ങ്കി​ലും കേ​സെ​ടു​ക്കാ​തെ ഇ​യാ​ളെ വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​യെ പാ​റ​ശാ​ല​യി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഐ​ഡി​കാ​ര്‍​ഡു​ക​ള്‍ ല​ഭി​ച്ചെ​ങ്കി​ലും ഇ​വ​ർ​ക്ക് കൃ​ത്യ​ത്തി​ൽ പ​ങ്കി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

 

 

 

 

 

Kerala

ഷാബാ ഷെരീഫ് കൊലക്കേസിൽ മൂന്നാം പ്രതിയുമായി തെളിവെടുപ്പ്

നി​​​ല​​​ന്പൂ​​​ർ: മൈ​​​സൂ​​​രു സ്വ​​​ദേ​​​ശി പാ​​​ര​​​ന്പ​​​ര്യ സി​​​ദ്ധ​​വൈ​​​ദ്യ​​​ൻ ഷാ​​​ബാ ഷെ​​​രീ​​​ഫ് കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ലെ മൂ​​​ന്നാം പ്ര​​​തി​​​യു​​​മാ​​​യി നി​​​ല​​​ന്പൂ​​​ർ പോ​​​ലീ​​​സി​​​ന്‍റെ തെ​​​ളി​​​വെ​​​ടു​​​പ്പ്. നെ​​​ടു​​​മു​​​ണ്ട​​​ക്കു​​​ന്ന് സ്വ​​​ദേ​​​ശി കു​​​ന്നേ​​​ക്കാ​​​ട് ഷ​​​മീം (പൊ​​​രി ഷ​​​മീം) മി​​​നെ​​​യാ​​​ണ് നി​​​ല​​​ന്പൂ​​​ർ സി​​​ഐ ബി​​​നു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന് എ​​​ത്തി​​​ച്ച​​​ത്.

അ​​​ബു​​​ദാ​​​ബി​​​യി​​​ലെ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​പാ​​​ത​​​ക കേ​​​സി​​​ൽ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി​​​യാ​​​ണ് നി​​​ല​​​ന്പൂ​​​ർ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന് എ​​​ത്തി​​​ച്ച​​​ത്.

ഒ​​​ളി​​​വി​​​ൽ കി​​​ഴ​​​യു​​​ന്ന​​​തി​​​നി​​​ടെ ചെ​​​ന്നൈ​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് സി​​​ബി​​​ഐ സം​​​ഘം ഷ​​​മീ​​​മി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. അ​​​ബു​​​ദാ​​​ബി​​​യി​​​ൽ ബി​​​സി​​​ന​​​സ് ക​​​ണ്‍സ​​​ൾ​​​ട്ട​​​ന്‍റാ​​​യി​​​രു​​​ന്ന കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ത​​​ത്ത​​​മ്മപ്പ​​റ​​​ന്പി​​​ൽ ഹാ​​​രി​​​സ്, ഹാ​​​രി​​​സി​​​ന്‍റെ മാ​​​നേ​​​ജ​​​രാ​​​യി​​​രു​​​ന്ന ഡെ​​​ൻ​​​സി ആ​​​ന്‍റ​​​ണി എ​​​ന്നി​​​വ​​​രെ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ 2020ൽ ​​​കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണ് ഷ​​​മീ​​​മി​​​നെ സി​​​ബി​​​ഐ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഷ​​​മീം ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴ് പ്ര​​​തി​​​ക​​​ളാ​​​ണ് കേ​​​സി​​​ലു​​​ള്ള​​​ത്.

മൈ​​​സൂ​​​രൂ​​​വി​​​ലെ നാ​​​ട്ടു​​​വൈ​​​ദ്യ​​​ൻ ഷാ​​​ബാ ഷെ​​​രീ​​​ഫി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന നി​​​ല​​​ന്പൂ​​​ർ സ്വ​​​ദേ​​​ശി ഷൈ​​​ബി​​​ൻ അ​​​ഷ്റ​​​ഫി​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യി​​​രു​​​ന്ന ഷ​​​മീം കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ളോ​​​ടൊ​​​പ്പം ഒ​​​ളി​​​വി​​​ൽ പോ​​​യ​​​ത്.

മ​​​റ്റു പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​വ​​​ച്ച് പി​​​ടി​​​കൂ​​​ടി​​​യെ​​​ങ്കി​​​ലും ഷ​​​മീ​​​മും മ​​​റ്റൊ​​​രു പ്ര​​​തി ഫാ​​​സി​​​ലും എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ന്ന​​​തി​​​നി​​​ടെ കി​​​ഡ്നി സം​​​ബ​​​ന്ധ​​​മാ​​​യ രോ​​​ഗ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഫാ​​​സി​​​ൽ ഗോ​​​വ​​​യി​​​ൽ മ​​​രി​​​ച്ചു. ഷ​​​മീം വീ​​​ണ്ടും ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി തെ​ളി​വെ​ടു​പ്പ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പോ​റ്റി​യു​മാ​യി അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​രു​ന്നു

ബം​ഗ​ളൂ​രു​വി​ലെ ഇയാളുടെ വീ​ട്, ബെ​ല്ലാ​രി​യി​ൽ സ്വ​ർ​ണം വി​ൽ​പ്പ​ന ന​ട​ത്തി​യ സ്ഥ​ലം, ദ്വാ​ര​പാ​ല​ക പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ ഹൈ​ദ​രാ​ബാ​ദി​ലെ സ്ഥാ​പ​നം, ചെ​ന്നൈ സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​കും തെ​ളി​വെ​ടു​പ്പ്. സ്മാ​ർ​ട്ട് ക്രി​യേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ്വ​ർ​ണ്ണം സു​ഹൃ​ത്ത് ഗോ​വ​ർ​ദ്ധ​ന​ന് കൈ​മാ​റി എ​ന്നാ​ണ് ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ മൊ​ഴി.

ഇ​ത്ത​ര​ത്തി​ൽ കൈ​മാ​റി​യ സ്വ​ർ​ണം ക​ണ്ടെ​ത്താ​ൻ ആ​കു​മോ എ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്. ശ്രീ​കോ​വി​ൽ ക​ട്ടി​ള​പ്പാ​ളി​ക​ൾ സ്വ​ർ​ണം പൂ​ശാ​ൻ നേ​ര​ത്തെ ഗോ​വ​ർ​ദ്ധ​ൻ സ്വ​ർ​ണം ന​ൽ​കി​യി​രു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി​യെ​ടു​പ്പും ഇ​ന്ന് ഉ​ണ്ടാ​കും. 30ന് ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി അ​വ​സാ​നി​ക്കും.

Latest News

Corehub Up