Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guruvayur

ഗു​രു​വാ​യൂ​രി​ൽ ടി​ക്ക​റ്റെ​ടു​ത്താ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്; വി​ഐ​പി ദ​ർ​ശ​ന​മെ​ന്ന ആ​രോ​പ​ണം തെ​റ്റ്: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ താ​ൻ വി​ഐ​പി ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ തി​ക​ച്ചും തെ​റ്റാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ത​നി​ക്കൊ​പ്പം ആ​കെ നാ​ല് പേ​ർ മാ​ത്ര​മാ​ണ് ദ​ർ​ശ​ന​ത്തി​ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​തെ​ന്നും എ​ല്ലാ​വ​രും 1000 രൂ​പ​യു​ടെ ടി​ക്ക​റ്റെ​ടു​ത്താ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ദ​ർ​ശ​ന​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ച​ത്. ഇ​തി​ന്റെ പേ​രി​ൽ വി​വാ​ദ​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് ത​നി​ക്ക് മു​ൻ​കൂ​ട്ടി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി, വി​വാ​ദ​മു​ണ്ടാ​ക്കു​ന്ന​വ​ർ താ​ൻ ഇ​നി മേ​ലി​ൽ ക്ഷേ​ത്ര​ത്തി​ൽ പോ​ക​രു​തെ​ന്ന് പ​റ​യ​രു​തെ​ന്നും പ​രി​ഹ​സി​ച്ചു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ലെ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​രു​ണും രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി ദ​ർ​ശ​നം ന​ട​ത്തി​യ​ത് നി​യ​മാ​നു​സൃ​ത​മാ​ണെ​ന്നും മ​റി​ച്ചു​ള്ള ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഞ്ച് നെ​യ് വി​ള​ക്ക് ശീ​ട്ട് ആ​ക്കി​യാ​ണ് മു​ഖ്യ​മ​ന്ത്രി ക്ഷേ​ത്ര​ത്തി​ന​ക​ത്ത് ക​ട​ന്ന​ത്. അ​ഞ്ചു​പേ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താം എ​ന്നി​രി​ക്കെ അ​ക​ത്തു ക​ട​ന്ന​ത് നാ​ലു​പേ​ർ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭ​ക്ത​രെ ത​ട​യു​ന്ന ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ഒ​രാ​ളു​ടെ​യും ദ​ർ​ശ​നം മു​ട​ക്കി​യി​ല്ല.

പാ​യ​സം കൊ​ണ്ടു​പോ​കു​ന്ന സ​മ​യ​ത്ത് 15 മി​നി​റ്റോ​ളം ഭ​ക്ത​ർ​ക്കൊ​പ്പം കാ​ത്തു​നി​ന്ന ശേ​ഷ​മാ​ണ് മു​ഖ്യ​മ​ന്ത്രി ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യ​തെ​ന്നും അ​രു​ൺ വ്യ​ക്ത​മാ​ക്കി. മ​റി​ച്ചു​ള്ള പ്ര​ച​ര​ണ​ങ്ങ​ൾ അ​വാ​സ്ത​വ​മാ​ണെ​ന്നും മ​ന്ത്രി എം. ​ലി​ജു, ബി​ന്ദു കൃ​ഷ്ണ എ​ന്നി​വ​ർ ദ​ർ​ശ​നം ന​ട​ത്തി​യ​ത് പു​ല​ർ​ച്ചെ​യാ​ണെ​ന്നും നി​യ​മ​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

District News

ഗു​രു​വാ​യൂ​രി​ൽ ഇ​ന്നു പ​ള്ളി​വേ​ട്ട

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​ ലെ പ്ര​ധാ​ന ച​ട​ങ്ങാ​യ ഉ​ത്സ​വ​ബ​ലി ഇ​ന്ന​ലെ ന​ട​ന്നു. ഇ​ന്നാ​ണ് ഭ​ഗ​വാ​ന്‍റെ പ​ള്ളി​വേ​ട്ട.

ഉ​ത്സ​വ​ത്തി​ന്‍റെ എ​ട്ടാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ രാ​വി​ലെ പ​ന്തീ​ര​ടി​പൂ​ജ​യ്ക്കു​ശേ​ഷ​മാ​ണ് ഉ​ത്സ​വ​ബ​ലി തു​ട​ങ്ങി​യ​ത്. ക്ഷേ​ത്രം​ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ത​ന്ത്രി ചേ​ന്നാ​സ് കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി​പ്പാ​ട് ച​ട​ങ്ങു​ക​ൾ നി​ർ​വ​ഹി​ച്ചു. ഉ​ത്സ​വ​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ഗു​രു​വാ​യൂ​രി​ൽ ദേ​ശ​പ്പ​ക​ർ​ച്ച​യാ​യി​രു​ന്നു. പാ​യ​സം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ദ്യ​വ​ട്ട​മാ​ണു ന​ൽ​കി​യ​ത്.

പ​ള്ളി​വേ​ട്ട​ദി​ന​ത്തി​ൽ ഗു​രു​വാ​യൂ​ര​പ്പ​ൻ ശ്രീ​ല​കം​വി​ട്ട് ഗ്രാ​മ​പ്ര​ദ​ക്ഷി​ണ​ത്തി​നാ​യി പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളും. വൈ​കീ​ട്ട് അ​ഞ്ചി​നു ശ്രീ​ഭൂ​ത​ബ​ലി, തു​ട​ർ​ന്ന് കൊ​ടി​മ​ര​ത്തി​നു​സ​മീ​പം ഭ​ഗ​വാ​നെ എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്കും. പ​ള്ളി​വേ​ട്ട​യ്ക്കും ആ​റാ​ട്ടി​നും കൊ​ടി​മ​ര​ത്തി​നു​സ​മീ​പം പ​ഴു​ക്കാ​മ​ണ്ഡ​പ​ത്തി​ലാ​ണു ദീ​പാ​രാ​ധ​ന. ശാ​ന്തി​യേ​റ്റ കീ​ഴ്ശാ​ന്തി ന​ന്പൂ​തി​രി​യാ​ണു ച​ട​ങ്ങ് നി​ർ​വ​ഹി​ക്കു​ക.

ദീ​പാ​രാ​ധ​ന​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ള​ത്തി​നു പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രു​ടെ മേ​ളം അ​ക​ന്പ​ടി​യാ​കും. നി​റ​പ​റ ഒ​രു​ക്കി ഭ​ക്ത​ർ വ​ര​വേ​ൽ​ക്കും. എ​ഴു​ന്ന​ള്ളി​പ്പ് കു​ള​പ്ര​ദ​ക്ഷി​ണം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണു പ​ള്ളി​വേ​ട്ട. പ​ള്ളി​വേ​ട്ട​യ്ക്കു നി​യോ​ഗി​ച്ച പി​ടി​യാ​ന ന​ന്ദി​നി​യു​ടെ പു​റ​ത്ത് ഭ​ഗ​വാ​ന്‍റെ തി​ട​ന്പ് എ​ഴു​ന്ന​ള്ളി​ച്ച് കി​ഴ​ക്കേ​ഗോ​പു​ര​ത്തി​ലേ​ക്കു കൊ​ണ്ടു​വ​രും.

പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ വേ​ഷം​കെ​ട്ടി​യ ഭ​ക്ത​ർ മു​ന്നി​ലും ഭ​ഗ​വാ​ൻ ആ​ന​പ്പു​റ​ത്തു പി​ന്നി​ലു​മാ​യിഒ​ന്പ​ത് ഓ​ട്ട​പ്ര​ദ​ക്ഷി​ണം പൂ​ർ​ത്തി​യാ​ക്കും. അ​വ​കാ​ശി​യാ​യ പ​ന്നി​യെ മു​ള​ന്ത​ണ്ടി​ലേ​റ്റി കൊ​ണ്ടു​പോ​കു​ന്ന​തോ​ടെ പ​ള്ളി​വേ​ട്ട പൂ​ർ​ത്തി​യാ​കും. പ​ള്ളി​വേ​ട്ട ക​ഴി​ഞ്ഞു ക്ഷീ​ണി​ത​നാ​യ ഭ​ഗ​വാ​ൻ ക്ഷേ​ത്ര​ത്തി​നു പു​റ​ത്താ​ണ് പ​ള്ളി​ക്കു​റു​പ്പ് കൊ​ള്ളു​ക. നാ​ളെ ആ​റാ​ട്ടി​നു​ശേ​ഷം ഉ​ത്സ​വം കൊ​ടി​യി​റ​ങ്ങും.

 പ​ള്ളി​വേ​ട്ട എ​ഴു​ന്നള്ളി​പ്പി​നുകൊ​മ്പ​ൻ ഇ​ന്ദ്ര​സെ​ൻ, ആ​റാ​ട്ടി​ന് ദാ​മോ​ദ​ർ​ദാ​സ്

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്രോ​ൽ​സ​വ​ത്തി​ലെ ആ​റാ​ട്ട്, പ​ള്ളി​വേ​ട്ട എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ​ക്കു​ള്ള ഗ​ജ​വീ​ര​ൻ​മാ​രെ ദേ​വ​സ്വം വി​ദ​ഗ്ധസ​മി​തി തീ​രു​മാ​നി​ച്ചു. നാ​ളെ ന​ട​ക്കു​ന്ന പ​ള്ളി​വേ​ട്ട​യ്ക്ക് പു​റ​ത്തേ​ക്കെഴു​ന്ന​ള്ളി​പ്പി​ന് കൊ​മ്പ​ൻ ഇ​ന്ദ്ര​സെ​ൻ കോ​ല​മേ​റ്റും.

പ​റ്റാ​ന​ക​ളാ​യി ഗോപീകൃഷ്ണൻ, വി​ഷ്ണു, കൃ​ഷ്‌​ണ​നാ​രാ​യ​ണ​ൻ, ബാ​ലു എ​ന്നീ ആ​ന​ക​ളെ​യാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. പ​ള്ളി​വേ​ട്ട​യ്ക്ക് ഓ​ട്ട പ്ര​ദ​ക്ഷി​ണ​ത്തി​ന് പി​ടി​യാ​ന ദേ​വി​യാ​ണ് തി​ട​മ്പേ​റ്റു​ക. ഉ​ത്സ​വസ​മാ​പ​നദി​ന​മാ​യ നാളെ ന​ട​ക്കു​ന്ന ആ​റാ​ട്ടി​ൽ കൊ​മ്പ​ൻ ദാ​മോ​ദ​ർ​ദാ​സ് കോ​ലം എ​ഴു​ന്ന​ള്ളി​ക്കും.

സി​ദ്ധാ​ർ​ഥ​ൻ, ര​വി​കൃ​ഷ്‌​ണ​ൻ, ഗോ​പീ​കൃ​ഷ്ണ​ൻ, അ​ക്ഷ​യ്കൃ​ഷ്‌​ണ​ൻ എ​ന്നി​വ​ർ കൂ​ട്ടാ​ന​ക​ളാ​കും. ആ​റാ​ട്ടി​നു​ശേ​ഷം ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ ഓ​ട്ട പ്ര​ദ​ക്ഷി​ണ​ത്തി​ന് പി​ടി​യാ​ന ദേ​വി​യാ​ണ് തി​ട​മ്പേ​റ്റു​ന്ന​ത്. ഗോ​പീ​കൃ​ഷ്ണ​ൻ ക​രു​ത​ൽആ​ന​യാ​യു​ണ്ടാ​കും.

ഗു​രു​വാ​യൂ​ര​പ്പ​ന് ഇ​ന്നു ശ്രീ​കോ​വി​ലി​നു​പു​റ​ത്ത് പ​ള്ളി​യു​റ​ക്കം

ഗു​രു​വാ​യൂ​ര്‍: പ​ള്ളി​വേ​ട്ട​ക​ഴി​ഞ്ഞു ക്ഷീ​ണി​ത​നാ​യ ഭ​ഗ​വാ​ന് ഇ​ന്നു ശ്രീ​കോ​വി​ലി​നു​പു​റ​ത്ത് പ​ള്ളി​യു​റ​ക്കം.ശ്രീ​കോ​വി​ലി​നു​മു​ന്നി​ലെ ന​മ​സ്‌​കാ​ര​മ​ണ്ഡ​പ​ത്തി​ല്‍ പ്ര​ത്യേ​കം ശ​യ്യാ​ഗൃ​ഹം ത​യാ​റാ​ക്കി അ​തി​ലാ​ണ് ഭ​ഗ​വാ​ന്‍ പ​ള്ളി​ക്കു​റു​പ്പ് കൊ​ള്ളു​ന്ന​ത്. സ്വ​ര്‍​ണ​ക്ക​ട്ടി​ലും വെ​ല്‍​വ​റ്റ്‌ മെ​ത്ത​യും ത​ല​യി​ണ​യും​വ​ച്ച് ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ ത​ങ്ക​ത്തി​ട​മ്പ് കി​ട​ത്തും. ചു​റ്റും ധാ​ന്യ​ങ്ങ​ള്‍ മു​ള​യി​ട്ടു​നി​ര​ത്തും.

കാ​ടി​ന്‍റെ സ​ങ്ക​ല്‍​പ്പ​ത്തി​നാ​ണ് ധാ​ന്യ​ങ്ങ​ള്‍ മു​ള​യി​ട്ടു ചു​റ്റി​ലും നി​ര​ത്തു​ന്ന​ത്. ക​ഴ​ക​ക്കാ​ര്‍ ഭ​ഗ​വാ​നു കാ​വ​ല്‍ നി​ല്‍​ക്കും. ഭ​ഗ​വാ​നു നി​ദ്രാ​ഭം​ഗം വ​രാ​തി​രി​ക്കാ​ന്‍ ക്ഷേ​ത്രം പ​രി​പൂ​ര്‍​ണ​നി​ശ​ബ്ദ​മാ​വും. ക്ഷേ​ത്ര​ത്തി​ലെ നാ​ഴി​ക​മ​ണി​പോ​ലും ഇ​ന്നു ശ​ബ്ദി​ക്കി​ല്ല. ആ​റാ​ട്ടു​ദി​വ​സം രാ​വി​ലെ പ​ശു​ക്കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍​കേ​ട്ടാ​ണ് ഭ​ഗ​വാ​ന്‍ ഉ​ണ​രു​ക. ഇ​തി​നാ​യി പ​ശു​ക്കു​ട്ടി​യെ​യും ത​യാ​റാ​ക്കി​നി​ര്‍​ത്തും.

പ​ശു​ക്കു​ട്ടി​യു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടു​ണ​രു​ന്ന ഭ​ഗ​വാ​നു ക​ട​ലാ​ടി​ച്ച​മ​ത​കൊ​ണ്ട് പ​ല്ലു​തേ​പ്പി​ച്ച് പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന താ​മ​ര​പ്പൊ​യ്ക​യി​ല്‍ നീ​രാ​ട്ടു​ന​ട​ത്തി പു​രാ​ണം വാ​യി​ച്ചു​കേ​ള്‍​പ്പി​ച്ച് ശ്രീ​കോ​വി​ലി​ലേ​ക്കെ​ഴു​ന്ന​ള്ളി​ക്കും.ആ​റാ​ട്ടു​ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ നി​ര്‍​മാ​ല്യം, വാ​ക​ച്ചാ​ര്‍​ത്ത് എ​ന്നീ ച​ട​ങ്ങു​ക​ള്‍ ഉ​ണ്ടാ​വി​ല്ല. ആ​റാ​ട്ടു​ദി​വ​സം രാ​വി​ലെ എ​ട്ടി​നു​ശേ​ഷം​മാ​ത്ര​മേ ക്ഷേ​ത്ര​ത്തി​ലേ​ക്കു ഭ​ക്ത​ര്‍​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.

Kerala

സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ

തൃശൂർ: സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്.

ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്‌ളാറ്റിലാണ് വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ ഒന്നായ അച്യുതത്തിൽ കെ. മുരളീധരൻ ഉൾപ്പെടെയുള്ളവർക്കും ഫ്‌ളാറ്റ് ഉണ്ട്.

ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ​ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരവും കുടുംബവും തൃശൂര്‍ കോര്‍പ്പറേഷനിലെ നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേര്‍ത്തത്.

അതേസമയം, അടുത്തിടെ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലുമായിരുന്നു.

Kerala

ഗു​രു​വാ​യൂ​ർ-​തി​രു​നാ​വാ​യ റെ​യി​ൽ​പാ​ത​യ്ക്കു പ​ച്ച​ക്കൊ​ടി

ഗു​​​രു​​​വാ​​​യൂ​​​ർ: മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടാ​​​യി വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​തു​​​ങ്ങി​​​യ ഗു​​​രു​​​വാ​​​യൂ​​​ർ - തി​​​രു​​​നാ​​​വാ​​​യ പാ​​​ത​​​യ്ക്കു കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ പ​​​ച്ച​​​ക്കൊ​​​ടി. പാ​​​ത മ​​​ര​​​വി​​​പ്പി​​​ച്ച 2019ലെ ​​​ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കി​​​യ റെ​​​യി​​​ൽ​​​വേ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ൻ തു​​​ട​​​ങ്ങാ​​​ൻ നി​​​ർ​​​ദേ​​​ശം​​​ന​​​ൽ​​​കി. കേ​​​ന്ദ്ര ബ​​​ജ​​​റ്റ് ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നി​​​രി​​​ക്കേ​​​യാ​​​ണു ന​​​ട​​​പ​​​ടി.

ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു നി​​​വേ​​​ദ​​​ന​​​ങ്ങ​​​ളാ​​​ണു ല​​​ഭി​​​ച്ച​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​ത്തി​​​ന്‍റെ ഗൗ​​​ര​​​വം ഉ​​​ൾ​​​ക്കൊ​​​ണ്ടു റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി നേ​​​രി​​​ട്ടു ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ലാ​​​ണ് പ​​​ദ്ധ​​​തി മ​​​ര​​​വി​​​പ്പ് (ഡീ-​​​ഫ്രീ​​​സിം​​​ഗ്) നീ​​​ക്കി​​​ക്കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​തെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ് ഗോ​​​പി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ജൂ​​​ണി​​​ൽ​​​ത്ത​​​ന്നെ മ​​​ര​​​വി​​​പ്പി​​​ക്ക​​​ൽ റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ആ​​​ർ.​​​എ​​​ൻ. സിം​​​ഗ് റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​നു ശി​​​പാ​​​ർ​​​ശ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യ ഗു​​​രു​​​വാ​​​യൂ​​​രി​​​ലേ​​​ക്കു സു​​​ഗ​​​മ​​​മാ​​​യി എ​​​ത്താ​​​നു​​​ള്ള റെ​​​യി​​​ൽ​​​മാ​​​ർ​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ തി​​​രു​​​നാ​​​വാ​​​യ പാ​​​ത​​​യെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ശി​​​പാ​​​ർ​​​ശ.

35 കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം വ​​​രു​​​ന്ന പ​​​ദ്ധ​​​തി​ ഇ​​​ഴ​​​യു​​ന്ന​​തു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു റെ​​​യി​​​ൽ​​​വേ പ​​​ദ്ധ​​​തി മ​​​ര​​​വി​​​പ്പി​​​ച്ച​​​ത്. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ സ്തം​​​ഭി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ബ​​​ജ​​​റ്റു​​​ക​​​ളി​​​ൽ ഗു​​​രു​​​വാ​​​യൂ​​​ർ- തി​​​രു​​​നാ​​​വാ​​​യ പാ​​​ത​​​യ്ക്ക് 45 കോ​​​ടി​​​യോ​​​ളം വ​​​ക​​​യി​​​രു​​​ത്തി​​​യെ​​​ങ്കി​​​ലും ഉ​​​ത്ത​​​ര​​​വ് നി​​​ല​​​നി​​​ന്ന​​​തി​​​നാ​​​ൽ തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല.

1982ൽ ​​​ആ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം ആ​​​ദ്യം വ​​​ന്ന​​​ത്. ഗു​​​രു​​​വാ​​​യൂ​​​ർ-​​​കു​​​റ്റി​​​പ്പു​​​റം പാ​​​ത​​​യെ​​​ന്നാ​​​യി​​​രു​​​ന്നു പേ​​​ര്. 1995 ഡി​​​സം​​​ബ​​​ർ 17നു ​​​റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന സു​​​രേ​​​ഷ് ക​​​ൽ​​​മാ​​​ഡി കേ​​​ര​​​ള​​​ത്തി​​​ന്‍റെ റെ​​​യി​​​ൽ​​​വേ വി​​​ക​​​സ​​​ന​​​ത്തി​​​ന് ഏ​​​റെ പ്ര​​​തീ​​​ക്ഷ ന​​​ൽ​​​കു​​​ന്ന വ​​​ട​​​ക്കോ​​​ട്ടു​​​ള്ള പാ​​​ത​​​യ്ക്കു ത​​​റ​​​ക്ക​​​ല്ലി​​​ട്ടു. ആ ​​​വ​​​ർ​​​ഷം കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ൽ 37 കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി. ഈ ​​​പ​​​ദ്ധ​​​തി​​​ക്കൊ​​​പ്പം ത​​​റ​​​ക്ക​​​ല്ലി​​​ട്ട ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലെ​​​യും പാ​​​ത​​​ക​​​ളി​​​ൽ​​​കൂ​​​ടി ട്രെ​​​യി​​​ൻ ഓ​​​ടി​​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടു വ​​​ർ​​​ഷ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞു.

District News

ഗു​രു​വാ​യൂ​രി​ൽ ഇ​ന്ന് 263ലേ​റെ വി​വാ​ഹ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന് 263-ലേ​റെ വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കും. ഇ​ന്ന​ലെ രാ​ത്രി ഏ​ഴു​വ​രെ 263 വി​വാ​ഹ​ങ്ങ​ൾ ശീ​ട്ടാ​ക്കി​യി​ട്ടു​ണ്ട്.
വി​വാ​ഹ​ങ്ങ​ൾ സു​ഗ​മ​മാ​യി ന​ട​ത്താ​നും ദ​ർ​ശ​ന​ത്തി​നു​മാ​യി ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പു​ല​ർ​ച്ചെ നാ​ലു​മു​ത​ൽ വി​വാ​ഹ​ങ്ങ​ൾ തു​ട​ങ്ങും.

വി​വാ​ഹ​സം​ഘം നേ​ര​ത്തേ​യെ​ത്തി ക്ഷേ​ത്രം തെ​ക്കേ​ന​ട​യി​ൽ പു​തി​യ ന​ട​പ്പ​ന്ത​ലി​ലെ കൗ​ണ്ട​റി​ലെ​ത്തി ടോ​ക്ക​ൺ വാ​ങ്ങ​ണം. ഇ​വ​ർ​ക്ക് ആ ​ന​ട​പ്പ​ന്ത​ലി​ൽ വി​ശ്ര​മി​ക്കാം.​താ​ലി​കെ​ട്ടു​ച​ട​ങ്ങി​ന്‍റെ ഊ​ഴ​മെ​ത്തു​മ്പോ​ൾ ഇ​വ​രെ മേ​ൽ​പ്പു​ത്തൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കും. തു​ട​ർ​ന്ന് കി​ഴ​ക്കേ​ന​ട മ​ണ്ഡ​പ​ത്തി​ലെ​ത്തി വി​വാ​ഹ​ച​ട​ങ്ങ് ന​ട​ത്താം.

ക​ല്യാ​ണം ക​ഴി​ഞ്ഞാ​ൽ വി​വാ​ഹ​സം​ഘം ക്ഷേ​ത്രം തെ​ക്കേ​ന​ട​വ​ഴി മ​ട​ങ്ങി​പ്പോ​ക​ണം. വ​ധൂ​വ​ര​ൻ​മാ​ർ​ക്കൊ​പ്പം ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 24പേ​ർ​ക്കേ മ​ണ്ഡ​പ​ത്തി​നു​സ​മീ​പം പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ. ദ​ർ​ശ​ന​ത്തി​നു കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ക്ഷേ​ത്ര​ത്തി​ൽ പ്ര​ദ​ക്ഷി​ണം, അ​ടി​പ്ര​ദ​ക്ഷി​ണം, ശ​യ​ന​പ്ര​ദ​ക്ഷി​ണം എ​ന്നി​വ അ​നു​വ​ദി​ക്കി​ല്ല.2024 സെ​പ്റ്റം​ബ​ർ എ​ട്ടി​നു ന​ട​ന്ന 334 വി​വാ​ഹ​ങ്ങ​ളാ​ണ് ക്ഷേ​ത്ര​ത്തി​ലെ റി​ക്കാ​ർ​ഡ്.

Kerala

ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ അധികാരം റദ്ദാക്കിയ നടപടി; സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി നൽകി

ന്യൂ​ഡ​ൽ​ഹി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ അ​ധി​കാ​രം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി.​സു​പ്രീം​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ജി. ​പ്ര​കാ​ശാ​ണ് ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​നാ​യി ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. നി​യ​മ​ന​ത്തി​നു​ള്ള നി​ല​വി​ലെ വി​ജ്ഞാ​പ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. നി​യ​മ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മൂ​ന്നം​ഗ മേ​ൽ​നോ​ട്ട സ​മി​തി​യെ​യും ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​രു​ന്നു.

വി​ര​മി​ച്ച ജ​സ്റ്റീ​സ് പി.​എ​ൻ. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ അ​ഡ്വ. കെ.​ആ​ന​ന്ദ്, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യാ​ണ് സ​മി​തി. നി​യ​മ​ന പ്ര​ക്രി​യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​നും നി​യ​ന്ത്ര​ണ​ത്തി​നു​മാ​യി രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ​മി​തി​യു​ടെ കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കു​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

 

Kerala

ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ നി​യ​മ​നം; ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ര്‍​ഡി​ന്‍റെ അ​ധി​കാ​രം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ലെ നി​യ​മ​ന​ങ്ങ​ളി​ൽ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്റ് ബോ​ർ​ഡി​ന്‍റെ അ​ധി​കാ​രം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. നി​യ​മ​ന​ത്തി​നു​ള്ള അ​ധി​കാ​രം ദേ​വ​സ്വം മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക്ക് ന​ൽ​കി. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ണാ​യ​ക ന​ട​പ​ടി.

നി​യ​മ​ന​ത്തി​നാ​യി നി​ല​വി​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​യ​മ​ന​ങ്ങ​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മൂ​ന്നം​ഗ മേ​ൽ​നോ​ട്ട​സ​മി​തി​യെ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചു.

വി​ര​മി​ച്ച ജ​സ്റ്റി​സ് പി.​എ​ൻ.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ കെ.​ആ​ന​ന്ദ്, ദേ​വ​സ്വം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​രി​ക്കും. അ​തേ​സ​മ​യം, റി​ക്രൂ​ട്ട്‌​മെ​ന്റ് ബോ​ർ​ഡ് വ​ഴി ന​ട​ന്ന നി​യ​മ​ന​ങ്ങ​ളെ ഈ ​വി​ധി ബാ​ധി​ക്കി​ല്ലെ​ന്നും, അ​വ​ർ​ക്ക് ജോ​ലി​യി​ൽ തു​ട​രാ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

Kerala

ഗു​രു​വാ​യൂ​രി​ൽ ലോ​റി​യും മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ചു; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ൽ മി​നി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​വാ​യൂ​ർ മ​മ്മി​യൂ​രി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​യ്ക്കു പോ​യ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ​മീ​പ​ത്തെ ക​ട​യും വീ​ട്ടു​മ​തി​ലും ത​ക​ർ​ത്താ​ണ് ലോ​റി നി​ന്ന​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നേ മു​ക്കാ​ലി​നാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

ടിവിഎസ് അപ്പാച്ചെ ആർടി എക്സ് ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു

തൃശൂര്‍: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ടി​വി​എ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ മോ​ഡ​ൽ ബൈ​ക്കാ​യ അ​പ്പാ​ച്ചെ ആ​ർ​ടി എ​ക്സ് സ​മ​ർ​പ്പി​ച്ചു. ടി​വി​എ​സ് ക​മ്പ​നി സി​ഇ​ഒ കെ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​നാ​ണ് ഭ​ഗ​വാ​ന് പ്രി​യ​പ്പെ​ട്ട വ​ഴി​പാ​ടാ​യി ഈ ​അ​ത്യാ​ധു​നി​ക വാ​ഹ​നം നേ​രി​ട്ടെ​ത്തി സ​മ​ർ​പ്പി​ച്ച​ത്.

കി​ഴ​ക്കേ ഗോ​പു​ര ക​വാ​ട​ത്തി​ലെ ദീ​പ​സ്തം​ഭ​ത്തി​ന് മു​ന്നി​ൽ വെ​ച്ച് ന​ട​ന്ന പ്ര​ത്യേ​ക വാ​ഹ​ന​പൂ​ജ​യ്ക്ക് ശേ​ഷ​മാ​ണ് ഔ​ദ്യോ​ഗി​ക​മാ​യ കൈ​മാ​റ്റ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ഡോ. ​വി.​കെ. വി​ജ​യ​ൻ വാ​ഹ​ന​ത്തി​ന്‍റെ രേ​ഖ​ക​ളും താ​ക്കോ​ലും സി​ഇ​ഒ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ലെ പ്ര​മു​ഖ അം​ഗ​ങ്ങ​ളാ​യ സി. ​മ​നോ​ജ്, കെ.​പി. വി​ശ്വ​നാ​ഥ​ൻ, മ​നോ​ജ് ബി. ​നാ​യ​ർ, കെ.​എ​സ്. ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​രും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ കെ.​പി. വി​ന​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഈ ​ച​ട​ങ്ങി​ൽ സാ​ക്ഷ്യം വ​ഹി​ച്ചു.

ടി​വി​എ​സ് ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഏ​രി​യ മാ​നേ​ജ​ർ പ്ര​സാ​ദ് കൃ​ഷ്ണ, ഡീ​ല​ർ​മാ​രാ​യ ഫെ​ബി എ. ​ജോ​ൺ, ചാ​ക്കോ എ. ​ജോ​ൺ, ജോ​ൺ ഫെ​ബി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

2025 ഒ​ക്ടോ​ബ​റി​ൽ വി​പ​ണി​യി​ൽ എ​ത്തി​യ ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ടി എ​ക്സ് 300 അ​ഡ്വ​ഞ്ച​ർ, മോ​ട്ടോ​ർ സൈ​ക്കി​ൾ പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ത​രം​ഗ​മാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 1.99 ല​ക്ഷം രൂ​പ എ​ക്സ്-​ഷോ​റൂം വി​ല​യി​ൽ അ​വ​ത​രി​പ്പി​ച്ച ഈ ​ബൈ​ക്ക്, ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം വി​ത​ര​ണം ആ​രം​ഭി​ച്ച​ത്.

റാ​ലി-​റെ​യ്ഡ് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ക​രു​ത്തു​മാ​യി എ​ത്തു​ന്ന ഈ ​വാ​ഹ​നം ഇ​ന്ത്യ​യി​ലെ അ​ഡ്വ​ഞ്ച​ർ ടൂ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു.

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ​ക്കും ക​ഠി​ന​മാ​യ പാ​ത​ക​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള ഈ ​മോ​ഡ​ലി​ന് നി​ല​വി​ൽ വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Kerala

ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണം: ജോസഫ് ടാജറ്റ്

തൃശൂർ: മുസ്‌ലിം ലീഗിന്‍റെ കൈവശമുള്ള ഗുരുവായൂർ സീറ്റ് തിരികെ ലഭിക്കണമെന്ന ആവശ്യമുയർത്തി തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ്. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന് കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗുരുവായൂരിൽ കെ. മുരളീധരൻ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ടാജറ്റിന്‍റെ പ്രതികരണം.

മണ്ഡലത്തിൽ വിജയസാധ്യത കൂടുതൽ കോൺഗ്രസിനാണ്. കോൺഗ്രസ് സ്ഥാനാർഥി ഗുരുവായൂരിൽ വരണമെന്ന് പ്രവർത്തകർക്ക് കാലങ്ങളായി ആഗ്രഹമുണ്ട്. ഈ വികാരം കെപിസിസിയെ അറിയിച്ചിട്ടുണ്ടെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

പ്രാദേശികമായി പാർട്ടി പ്രവർത്തകർ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി വേണമെന്ന ആവശ്യം ജില്ലാ നേതൃത്വത്തിന് മുന്നിൽ ഉയർത്തിയിട്ടുണ്ട്. വിഷയത്തിൽ യുഡിഎഫിന്‍റെ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്ന് പറഞ്ഞ ജോസഫ് ടാജറ്റ്, ഇതിൽ മുസ്‌ലിം ലീഗിനെ പിണക്കാൻ തയാറല്ലെന്നും വ്യക്തമാക്കി.

Kerala

ഗു​രു​വാ​യൂ​രി​ൽ ഏ​കാ​ദ​ശി ആ​ഘോ​ഷം; വ്രതം നോറ്റ് ദര്‍ശനത്തിന് ആയിരങ്ങൾ

ഗു​രു​വാ​യൂ​ര്‍: ഏ​കാ​ദ​ശി പു​ണ്യം നേ​ടാ​ന്‍ വ്ര​ത ശു​ദ്ധി​യോ​ടെ പ​തി​നാ​യി​ര​ങ്ങ​ള്‍ ഗു​രു​വാ​യൂ​ര​പ്പ സ​ന്നി​ധി​യി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തു​ന്നു. ഉ​പ​വ​സി​ച്ചും നാ​രാ​യ​ണ നാ​മം ചൊ​ല്ലി​യും ഗു​രു​വാ​യൂ​ര​പ്പ​നെ ഭ​ജി​ച്ച് പ​തി​നാ​യി​ര​ങ്ങ​ള്‍ ദ​ര്‍​ശ​ന പു​ണ്യം നേ​ടി. പീ​ലി​ത്തി​രു​മു​ടി ച​ര്‍​ത്തി പൊന്നോ​ട​ക്കു​ഴ​ലു​മാ​യി തൂ​മ​ന്ദ​ഹാ​സ​ത്തോ​ടെ ആ​ശ്രി​ത​വ​ത്സ​ല​നാ​യ ഭ​ഗ​വാ​ന്‍ ഗു​രു​വാ​യൂ​ര​പ്പ​ന്‍ ഭ​ക്ത​ര്‍​ക്ക് ദ​ർ​ശ​നപു​ണ്യ​മാ​യി.

ഇ​ന്ന് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം വ​ക ഉ​ദ​യാ​സ്ത​മ​ന പൂ​ജ​യോ​ടെ​യു​ള്ള വി​ള​ക്കാ​ഘോ​ഷ​മാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ ന​ട​ന്ന ശീ​വേ​ലി​ക്ക് കൊ​മ്പ​ന്‍ ഇ​ന്ദ്ര​സെ​ൻ തി​ട​മ്പേ​റ്റി. രാ​വി​ലെ പാ​ര്‍​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലേ​ക്കുന​ട​ന്ന എ​ഴു​ന്ന​ള്ളി​പ്പി​ന് കൊ​മ്പ​ന്‍ ശ്രീ​ധ​ര​ൻ കോ​ല​മേ​റ്റി.

പ​ല്ല​ശന മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഞ്ച​വാ​ദ്യം അ​ക​മ്പ​ടി​യാ​യി. തി​രി​ച്ചെ​ഴു​ന്ന​ള്ളി​പ്പി​ന് നാ​ദ​സ്വ​ര​മു​ണ്ടാ​യി. രാ​ത്രി വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പി​ന് കൊ​മ്പ​ൻ ഇ​ന്ദ്ര​സെ​ൻ ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സ്വ​ര്‍​ണ​ക്കോ​ല​മേ​റ്റും. ദ​ര്‍​ശ​ന​ത്തി​നും പ്ര​സാ​ദ ഊ​ട്ടി​നും വ​ലി​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ചു​വ​രെ വി​ഐ​പി ദ​ര്‍​ശ​നം അ​നു​വ​ദി​ച്ചി​ല്ല. ഇ​ത് സാ​ധാ​ര​ണ ഭ​ക്ത​ര്‍​ക്ക് ഏ​റെ ഉ​പ​കാ​ര​മാ​യി.

ഏ​കാ​ദ​ശി വ്രതം എ​ടു​ക്കു​ന്ന​വ​ര്‍​ക്കാ​യി അ​ന്ന​ല​ക്ഷ​്മി ഹാ​ളി​ലും തെ​ക്കേ​ന​ട​യി​ലെ ശ്രീ​ഗു​രു​വാ​യൂര​പ്പ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലു​മാ​യി പ്ര​ത്യേ​ക വി​ഭ​വ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​സാ​ദ​ഊ​ട്ട് രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ചു.​ഗോ​ത​മ്പ് ചോ​റ്, ര​സ​കാ​ള​ന്‍, പു​ഴു​ക്ക്, ഉ​പ്പി​ലി​ട്ട​ത്, ഗോ​ത​മ്പ് പാ​യ​സം എ​ന്നീ വി​ഭ​വ​ങ്ങ​ളാ​ണ് ദേ​വ​സ്വം ഒ​രു​ക്കി​യ​ത്.

പ്ര​സാ​ദ​ഊ​ട്ടി​നും വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​ണു​ണ്ടാ​യ​ത്. 50,000ത്തോ​ളം പേ​ര്‍ പ്ര​സാ​ദ​ഊ​ട്ടി​ല്‍ പ​ങ്കെ​ടു​ത്തു. ചെ​മ്പൈ സം​ഗീ​തോ​ത്സ​വ​ത്തി​ന് ഇ​ന്ന് രാ​ത്രി 10ന് ​സ​മാ​പ​ന​മാ​കും. ദ​ശ​മി ദി​വ​സം പു​ല​ര്‍​ച്ചെ തു​റ​ന്ന ക്ഷേ​ത്ര​ന​ട നാ​ളെ ര​വി​ലെ എ​ട്ടി​ന് അ​ട​ക്കും. വൈ​കി​ട്ട് നാ​ലി​നാ​ണ് പി​ന്നീ​ട് തു​റ​ക്കു​ക. ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സി​ന് പു​റ​മെ എ​ന്‍​സി​സി, സ്‌​കൗ​ട്ട് എ​ന്നി​വ​രും സേ​വ​ന​ത്തി​നു​ണ്ട്.

Kerala

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച ദ​ർ​ശ​ന നി​യ​ന്ത്ര​ണം; ഉ​ച്ച​ക്ക് ഒ​ന്നി​ന് ശേ​ഷം ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​മി​ല്ല

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ബു​ധ​നാ​ഴ്ച (ന​വം​ബ​ർ 26) ദ​ർ​ശ​ന നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു. ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്രം ശ്രീ​കോ​വി​ൽ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് നി​യ​ന്ത്ര​ണം.

ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യ്ക്ക് ക്ഷേ​ത്ര ന​ട തു​റ​ന്ന് പ​തി​വ് പോ​ലെ ദ​ർ​ശ​ന സൗ​ക​ര്യം ഉ​ണ്ടാ​കും. ഭ​ക്ത​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം അ​ഭ്യ​ർ​ഥി​ച്ചു.

Kerala

സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി സ്ത്രീ​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പ്ര​തി പി​ടി​യി​ൽ

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ൽ സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി സ്ത്രീ​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ ആ​ള്‍ അ​റ​സ്റ്റി​ൽ. തൃ​ശൂ​ര്‍ ചൊ​വ​ല്ലൂ​ർ കി​ഴ​ക്കേ​കു​ളം സ്വ​ദേ​ശി അ​ബ്ദു​ൽ വ​ഹാ​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ സ്ഥി​ര​മാ​യി രാ​ത്രി ഹെ​ൽ​മ​റ്റ് ധ​രി​ച്ച് സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി സ്ത്രീ​ക​ൾ​ക്ക് നേ​രെ ലൈം​ഗീ​കാ​ധി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും സ്ത്രീ​ക​ളെ​യു​മാ​ണ് ഇ​യാ​ൾ ലൈം​ഗീ​ക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സ്ത്രീ​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​ദേ​ശ​ത്തെ അ​ന്‍​പ​തോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. പ്ര​തി സ്ഥി​ര​മാ​യി ഇ​ത്ത​ര​ത്തി​ൽ സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്കാ​ൻ എ​ത്തു​ന്ന സ്ഥ​ല​ത്ത് പോ​ലീ​സ് ര​ഹ​സ്യ​മാ​യി കാ​ത്തി​രു​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

ഗു​രു​വാ​യൂ​രി​ലെ വ്യാ​പാ​രി മു​സ്ത​ഫ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സ്: പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ഗു​രു​വാ​യൂ​രി​ലെ വ്യാ​പാ​രി മു​സ്ത​ഫ ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ൽ പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ. നെ​ന്മി​നി തൈ​വ​ള​പ്പി​ൽ പ്ര​ഗി​ലേ​ഷാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ​യി​ൽ നി​ന്നാ​ണ് പ്ര​ഗി​ലേ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ക്ടോ​ബ​ര്‍ 10നാ​ണ് മു​സ്ത​ഫ​യെ ക​ര്‍​ണം​കോ​ട് ബ​സാ​റി​ലെ വാ​ട​ക വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പ​ലി​ശ​ക്കാ​രു​ടെ ഭീ​ഷ​ണി മൂ​ല​മാ​ണ് താ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തെ​ന്നാ​യി​രു​ന്നു മു​സ്ത​ഫ​യു​ടെ ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ൽ വി​ശ​ദ​മാ​ക്കി​യി​രു​ന്ന​ത്. ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പ്ര​ഗി​ലേ​ഷ്, ദി​വേ​ക് എ​ന്നി​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. പ്ര​ഗി​ലേ​ഷി​ന്‍റെ വീ​ട് അ​ട​ഞ്ഞു കി​ട​ന്നി​രു​ന്ന​തി​നാ​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി വാ​ങ്ങി പൂ​ട്ട് ത​ക​ർ​ത്താ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. പ്ര​ഗി​ലേ​ഷും ദി​വേ​കും മു​സ്ത​ഫ​യെ വീ​ട്ടു​കാ​രു​ടെ മു​ന്നി​ലി​ട്ട് മ​ര്‍​ദി​ച്ച​താ​യും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

ആ​റ് ല​ക്ഷം ക​ട​മെ​ടു​ത്ത​തി​ന് 40 ല​ക്ഷ​ത്തോ​ളം തി​രി​ച്ച​ട​ച്ചു​വെ​ന്നും ഭൂ​മി എ​ഴു​തി വാ​ങ്ങി​യെ​ന്നും മു​സ്ത​ഫ ക​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് പ്ര​ഗി​ലേ​ഷി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കേ​സ് എ​ടു​ത്ത​ത്.

കേ​സെ​ടു​ത്ത​തോ​ടെ പ്ര​ഗി​ലേ​ഷും കു​ടും​ബ​വും ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഓ​ഫ് ചെ​യ്ത​ത ശേ​ഷം ഇ​വ​ർ കാ​റി​ൽ ക​യ​റി​പ്പോ​യ​താ​യാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​ത്. ഇ​ത് വ്യ​ക്ത​മാ​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച് മും​ബൈ​യി​ലെ​ത്തി​യ​പ്പോ​ൾ പി​ന്തു​ട​ർ​ന്നെ​ത്തി​യ ടെ​മ്പി​ൾ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മും​ബൈ​യി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ പ്ര​തി​യു​മാ​യി പോ​ലീ​സ് ഗു​രു​വാ​യൂ​രി​ലേ​ക്ക് തി​രി​ച്ചി​ട്ടു​ണ്ട്.

 

Latest News

Corehub Up