തിരുവനന്തപുരം: ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ബി. ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ നിയമോപദേശം അടക്കമുള്ള റിപ്പോർട്ട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറി.
ഇക്കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തുടർനടപടി സ്വീകരിക്കുമെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.
പെരുമാറ്റച്ചട്ടലംഘനമുണ്ടായോയെന്നു വിശദമായി പരിശോധിക്കാൻ നിയമോപദേശം തേടിയിരുന്നു. ഇന്നലെ ബി. ഗോപാലകൃഷ്ണന്റെ പത്രിക സ്വീകരിച്ചിരുന്നു.
ഗോപാലകൃഷ്ണനെതിരേ കേസെടുക്കാൻ പോലീസിനു നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നു.
Tags : Central Commission further action Class Action Guruvayur B. Gopalakrishnan dr. rathan u kelkar