x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​രു​വാ​യൂ​രി​ല്‍ ന​ട​പ്പാ​ത​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​യാ​ളെ അ​ടി​ച്ചു​കൊ​ന്ന കേ​സ്: പ്ര​തി അ​റ​സ്റ്റി​ൽ


Published: April 27, 2026 11:27 PM IST | Updated: April 28, 2026 12:11 AM IST

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​രി​ല്‍ ന​ട​പ്പാ​ത​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​യാ​ളെ അ​ടി​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കു​ന്നം​കു​ളം പ​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി പ​ന്ത​ല്ലൂ​ര്‍ വീ​ട്ടി​ല്‍ ഷ​ണ്മു​ഖ​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ടെ​മ്പി​ള്‍ എ​സ്എ​ച്ച്ഒ വി​നോ​ദ് വ​ലി​യാ​റ്റൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ടു​ക്കി ക​ട്ട​പ്പ​ന കി​ഴ​ക്ക​ത്തി വീ​ട്ടി​ല്‍ ധ​നേ​ഷ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ ഒ​മ്പ​തി​നാ​യി​രു​ന്നു സം​ഭ​വം.

പി​റ്റേ​ന്ന് രാ​വി​ലെ ധ​നേ​ഷ് മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട് പൊ​ലീ​സ് എ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് അ​യ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മേ​ഖ​ല​യി​ലെ സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പ​ണം ചോ​ദി​ച്ച​ത് ന​ല്‍​കാ​ത്ത​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പ്ര​തി പോ​ലീ​സി​ന് ന​ൽ​കി​യി​രി​ക്കു​ന്ന മൊ​ഴി.

അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. രാ​ത്രി റോ​ഡ​രി​കി​ല്‍ കി​ട​ക്കു​ന്ന​വ​രെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള പ്ര​തി​യു​ടെ രീ​തി എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കെ​തി​രേ കു​ന്നം​കു​ള​ത്തും സ​മാ​ന​മാ​യ കേ​സു​ക​ള്‍ ഉ​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​യു​ന്നു.

Tags : man arrested murder case guruvayur

Recent News

Corehub Up