ഗുരുവായൂർ: ക്ഷേത്രത്തിൽ ഇന്ന് 263-ലേറെ വിവാഹങ്ങൾ നടക്കും. ഇന്നലെ രാത്രി ഏഴുവരെ 263 വിവാഹങ്ങൾ ശീട്ടാക്കിയിട്ടുണ്ട്.
വിവാഹങ്ങൾ സുഗമമായി നടത്താനും ദർശനത്തിനുമായി ഗുരുവായൂർ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ചെ നാലുമുതൽ വിവാഹങ്ങൾ തുടങ്ങും.
വിവാഹസംഘം നേരത്തേയെത്തി ക്ഷേത്രം തെക്കേനടയിൽ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ നടപ്പന്തലിൽ വിശ്രമിക്കാം.താലികെട്ടുചടങ്ങിന്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേനട മണ്ഡപത്തിലെത്തി വിവാഹചടങ്ങ് നടത്താം.
കല്യാണം കഴിഞ്ഞാൽ വിവാഹസംഘം ക്ഷേത്രം തെക്കേനടവഴി മടങ്ങിപ്പോകണം. വധൂവരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിനുസമീപം പ്രവേശനം അനുവദിക്കൂ. ദർശനത്തിനു കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടിപ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.2024 സെപ്റ്റംബർ എട്ടിനു നടന്ന 334 വിവാഹങ്ങളാണ് ക്ഷേത്രത്തിലെ റിക്കാർഡ്.
Tags : nattu vishesham marriages in Guruvayur