x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന​വീ​ഡി​യോ അ​യ​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: October 25, 2026 11:28 PM IST | Updated: October 25, 2026 11:28 PM IST

ലി​ജോ ഫെ​ലി​ക്സ്

ഇ​രി​ങ്ങാ​ല​ക്കു​ട: സൈ​ബ​ർ സെ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന വ്യാ​ജേ​ന വാ​ട്സാ​പ്പ് കോ​ളി​ലൂ​ടെ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ന​ഗ്ന​വീ​ഡി​യോ​ക​ൾ നി​ർ​ബ​ന്ധി​ച്ച് അ​യ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ല്ലം തെ​ക്കും​ഭാ​ഗം​ദേ​ശ​ത്ത് ച​വ​റ സൗ​ത്ത് മ​ട​ച്ചാ​ന്പ​ള്ളി​ൽ വീ​ട്ടി​ൽ ലി​ജോ ഫെ​ലി​ക്സ്(38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. റൂ​റ​ൽ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ജ​ർ​മ​നി​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ലി​ജോ​യെ തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലി​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2026 ഫെ​ബ്രു​വ​രി​യി​ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ ക്രൈം ​പൊ​ലി​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ബൈ​ജു, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ആ​ൽ​ബി തോ​മ​സ് വ​ർ​ഗീ​സ്, സി​പി​ഒ​മാ​രാ​യ ഷി​ബു വാ​സു, മ​നു​ദേ​വ്, ഡ്രൈ​വ​ർ സി​പി​ഒ അ​ന​ന്തു​മോ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Crime Arrested YoungWoman Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up