x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേ​രാ​ന​ല്ലൂ​ർ വാ​ഹ​നാ​പ​ക​ടം; അ​ഡി​ഷ​ണ​ല്‍ ജ​ഡ്ജി​യു​ടെ മ​ക​നാ​യ 17കാ​ര​ന്‍ ക​സ്റ്റ​ഡി​യി​ലെ​ന്ന് പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: October 26, 2026 12:33 AM IST | Updated: October 26, 2026 12:35 AM IST

ജ​യ​ബാ​ല​കൃ​ഷ്ണ​ൻ

കൊ​ച്ചി: മാ​ഞ്ഞാ​ലി സ്വ​ദേ​ശി ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ഡി​ഷ​ണ​ല്‍ ജ​ഡ്ജി​യു​ടെ മ​ക​നാ​യ 17കാ​ര​ന്‍ ക​സ്റ്റ​ഡി​യി​ലെ​ന്ന് പൊ​ലി​സ്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ച്ചാ​യി​രി​ക്കും തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ എ​ന്നും പൊ​ലി​സ് അ​റി​യി​ച്ചു. 17കാ​ര​നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​തി​ൽ മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബ​വും നാ​ട്ടു​കാ​രും ചേ​രാന​ല്ലൂ​ർ സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

കേ​സി​ലെ പ്ര​തി​യാ​യ 17കാ​ര​നെ ജു​വ​നൈ​ല്‍ ഹോ​മി​ലേ​ക്ക് മാ​റ്റാ​നോ ബ​ന്ധു​ക്ക​ളു​ടെ കൂ​ടെ വി​ടാ​നോ മ​ജി​സ്‌​ട്രേ​റ്റി​ന് തീ​രു​മാ​നി​ക്കാം. മൈ​ന​ര്‍ ആ​യ കു​ട്ടി​യെ രാ​ത്രി ക​സ്റ്റ​ഡി​യി​ലെ​ടു​ത്താ​ല്‍ ഒ​രു പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കും കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നും പൊ​ലി​സ് പ​റ​ഞ്ഞു.

ഇ​ടി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ആ​ര്‍​സി ഓ​ണ​ര്‍​ക്കെ​തി​രെ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പൊ​ലി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ന് പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് ചേ​രാ​ന​ല്ലൂ​ര്‍ ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ 17കാ​ര​ൻ‌ ഓ​ടി​ച്ച ബെ​ന്‍​സ് കാ​റി​ടി​ച്ച് ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍ മ​രി​ച്ച​ത്.

Tags : Crime Kochi Cheranalloor Accident NewsUpdate Headlines

Recent News

Corehub Up