വി. മുരളീധരന് എംഎല്‍എ
ന്യൂഡല്‍ഹി: പിഎസ്സി ചെയര്‍മാനെ പുറത്താക്കണമെന്ന ഗവര്‍ണറുടെ ശിപാര്‍ശയിൽ തെറ്റില്ലെന്നും നടപടി ശരിയാണെന്നും വി. മുരളീധരന് എംഎല്‍എ. ഗവര്‍ണര്‍ അല്ല, മുഖ്യമന്ത്രിതന്നെ ഇടപെട്ടു ചെയര്‍മാനെ നീക്കേണ്ടതായിരുന്നുവെന്നും പിഎസ്സിയെ സിപിഎം റിക്രൂട്ടിംഗ് ഏജന്‍സിയാക്കി മാറ്റുകയായിരുന്നുവെന്നും ഡല്‍ഹിയിയിൽ നടത്തിയ പത്രസമ്മേളനത്തില്‍ മുരളീധരന് ആരോപിച്ചു.
പിഎസ്സി പരീക്ഷാ ക്രമക്കേടിലെ ഹൈക്കോടതി പരാമര്‍ശം അതീവ ഗൗരവമുള്ളതാണ്. ആസൂത്രണബോര്‍ഡ് ചീഫ് പരീക്ഷയില്‍ മാത്രം ഒതുങ്ങുന്നതല്ല അട്ടിമറി. അതിനാല്‍ ഇടത്സര്‍ക്കാരിന്റെ കാലത്തു നടന്ന എല്ലാ നിയമനങ്ങളും പുനഃപരിശോധിക്കണം.
യുഡിഎഫ് സര്‍ക്കാര്‍ പിണറായി വിജയനെയും കൂട്ടരെയും സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സിപിഎമ്മിന്റെ അഴിമതി വോട്ടാക്കി ഭരണത്തില്‍ വന്നവര്‍ ഇപ്പോള്‍ അവരുടെ അഴിമതി മറയ്ക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. ഇന്ത്യാ സഖ്യത്തിലെ ധാരണയുടെ ഭാഗമായി സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയും രാഷ്ട്രീയ അവസരവാദവുമാണ് കേരളത്തില്‍ നടക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
Tags : PSC Chairman Deepika DeepikaNewspaper BreakingNews